- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംറിക്ക് സീറോ മലബാർ സഭയ്ക്ക് പുതിയ അൽമായ നേതൃത്വം; ജോജോ ദേവസി, ജോമോൻ ജോസഫ് കൈക്കാരന്മാരായി ചുമതലയേറ്റു
ലിംറിക് : സീറോ മലബാർ സഭ ലിംറിക്കിന്റെ ചട്ടപ്രകാരമുള്ള ആദ്യത്തെ കൈക്കാരന്മാരായി ജോജോ ദേവസി, ജോമോൻ ജോസഫ് എന്നിവർ ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ആദ്യത്തെ ആറു മാസം ജോജോ ദേവസിയായിരിക്കും കൈക്കാരൻ. പിന്നീടുള്ള ആറു മാസം ജോമോൻ ജോസഫ് ആയിരിക്കും കൈക്കാരൻ. ഒരാൾ കൈക്കാരനായിരിക്കുമ്പോൾ മറ്റേയാൾ കൂട്ടുകൈക്കാരനായി തുടരും. 20
ലിംറിക് : സീറോ മലബാർ സഭ ലിംറിക്കിന്റെ ചട്ടപ്രകാരമുള്ള ആദ്യത്തെ കൈക്കാരന്മാരായി ജോജോ ദേവസി, ജോമോൻ ജോസഫ് എന്നിവർ ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ആദ്യത്തെ ആറു മാസം ജോജോ ദേവസിയായിരിക്കും കൈക്കാരൻ. പിന്നീടുള്ള ആറു മാസം ജോമോൻ ജോസഫ് ആയിരിക്കും കൈക്കാരൻ. ഒരാൾ കൈക്കാരനായിരിക്കുമ്പോൾ മറ്റേയാൾ കൂട്ടുകൈക്കാരനായി തുടരും. 2015-16 ലെ പിആർഒ ആയി ജോമോൻ ജോസഫിനെ പ്രതിനിധി യോഗത്തിൽ നിയമിച്ചു. ഈ കാലഘട്ടത്തിൽ സീറോ മലബാർ സഭ ലിംറിക്കിന്റെ ഔദ്യോഗികമായുള്ള വാർത്തകൾ നൽകുന്നത് ജോമോൻ ജോസഫായിരിക്കും.
2015-2016 വർഷത്തിലെ പ്രതിനിധിയോഗ അംഗങ്ങൾ: ഫാ. ഫ്രാൻസിസ് നീലൻകാവിൽ (അദ്ധ്യക്ഷൻ), ജോബി മാനുവൽ (സെക്രട്ടറി), നിർമല ജയിസൺ, സിജു പോൾ, അന്നമ്മ ജോസഫ്, റോബിൻ ജോസഫ്, ജോമോൻ ജോസഫ്, ജോജോ ദേവസി, മിനി ബിജു, മേരി യാക്കോബ്, മേരി ലീനാ അഗസ്റ്റിൻ, മോനച്ചൻ നാരകത്തറ, പോമി മാത്യു. കഴിഞ്ഞ വർഷം കൈക്കാരന്മാരായി സേവനം അനുഷ്ഠിച്ചവർക്ക് ഫാ. ഫ്രാൻസിസ് നീലൻകാവിൽ നന്ദി പറഞ്ഞു. ഇതോടൊപ്പം പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകളും അറിയിച്ചു.