- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമൽ എന്നെ വിളിച്ചു ലീനയെ കാണാൻ കമലാ ദാസിനെ പോലെയുണ്ട്; അവരുടെ സിനിമയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ചോദിച്ചു; ഞാനും ഇപ്പോൾ സ്‌ക്രിപ്റ്റ് റെഡിയാക്കി; മാധവിക്കുട്ടിയെ കുറിച്ച് സിനിമയെടുക്കുമെന്ന് ലീന മണിമേഖലയും
ചെന്നൈ: മലയാളത്തിന്റെ ശക്തയായ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ കുറിച്ച് മറ്റൊരു സിനിമ കൂടി. കവിയത്രിയും സാമൂഹിക പ്രവർത്തകയുമായ ലീന മണിമേഖലയാണ് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ലീന തന്റെ സിനിമയെക്കുറിച്ച് പറഞ്ഞത്. തുടക്കം മുതൽ വിവാദങ്ങൾ പിന്തുടരുന്ന കലിന്റെ ആമിക്ക് ബദലാവുകയാണ് ലക്ഷ്യം. കമൽ തന്നെ ആമിയുമായി സഹകരിക്കാൻ ക്ഷണിച്ചെന്ന് പോസ്റ്റിലുണ്ട്. ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ മൂന്നു വർഷങ്ങൾക്ക് മുൻപ് സംവിധായകൻ കമൽ എന്നെ വിളിച്ചു. ലീനയെ കാണാൻ കമലാ ദാസിനെ പോലെയുണ്ട്. അവരുടെ സിനിമയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ചോദിച്ചു. 'ലവ് ക്വീൻ ഓഫ് മലബാർ' എന്ന പുസ്തകം വായിച്ച ശേഷം സുഹൃത്ത് രവിയുമായി ചേർന്ന് ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി വച്ചിരിക്കുകയാണെന്നും ഇംഗ്ലീഷിൽ ആ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും കമലിനോട് പറഞ്ഞു. ആ സ്‌ക്രിപ്റ്റിന്റെ കോപ്പി അദ്ദേഹത്തിന് അയച്ചു കൊടുത്തു. വളരെ തീവ്ര സ്വഭാവമുള്ള എഴുത്താണെന്നും മലയാള പ്രേക്ഷകർക്ക് യോജിക്കുന്ന രീത
ചെന്നൈ: മലയാളത്തിന്റെ ശക്തയായ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ കുറിച്ച് മറ്റൊരു സിനിമ കൂടി. കവിയത്രിയും സാമൂഹിക പ്രവർത്തകയുമായ ലീന മണിമേഖലയാണ് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ലീന തന്റെ സിനിമയെക്കുറിച്ച് പറഞ്ഞത്. തുടക്കം മുതൽ വിവാദങ്ങൾ പിന്തുടരുന്ന കലിന്റെ ആമിക്ക് ബദലാവുകയാണ് ലക്ഷ്യം. കമൽ തന്നെ ആമിയുമായി സഹകരിക്കാൻ ക്ഷണിച്ചെന്ന് പോസ്റ്റിലുണ്ട്.
ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
മൂന്നു വർഷങ്ങൾക്ക് മുൻപ് സംവിധായകൻ കമൽ എന്നെ വിളിച്ചു. ലീനയെ കാണാൻ കമലാ ദാസിനെ പോലെയുണ്ട്. അവരുടെ സിനിമയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ചോദിച്ചു.
'ലവ് ക്വീൻ ഓഫ് മലബാർ' എന്ന പുസ്തകം വായിച്ച ശേഷം സുഹൃത്ത് രവിയുമായി ചേർന്ന് ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി വച്ചിരിക്കുകയാണെന്നും ഇംഗ്ലീഷിൽ ആ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും കമലിനോട് പറഞ്ഞു. ആ സ്‌ക്രിപ്റ്റിന്റെ കോപ്പി അദ്ദേഹത്തിന് അയച്ചു കൊടുത്തു.
വളരെ തീവ്ര സ്വഭാവമുള്ള എഴുത്താണെന്നും മലയാള പ്രേക്ഷകർക്ക് യോജിക്കുന്ന രീതിയിൽ ചെയ്യണമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് അയച്ചു തരികയും ചെയ്തു. മലയാളം പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.