- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്: നടി ലീന മരിയ പോൾ പൊലീസിന് മൊഴി നൽകി; ആക്രമണത്തിന് പിന്നിൽ ആരാണെന്ന് തനിക്ക് അറിയില്ല; ജീവന് ഭീഷണിയുണ്ട്! ഭീഷണി എത്തിയത് നെറ്റ് കോൾ വഴി; ഇപ്പോൾ പുറത്തിറങ്ങാൻ പേടിയാണെന്നും മൊഴി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടിയുടെ പരാതി; ചോദ്യം ചെയ്യൽ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ ലീന മരിയ പോളിന്റെ മൊഴി എടുത്തു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. ജീവന് ഭീഷണിയുണ്ടെന്ന് നടി ലീന മരിയ പോൾ പൊലീസിന് മൊഴി നൽകി. അക്രമണത്തിന് പിന്നിൽ ആരാണെന്ന് തനിക്ക് അറിയില്ല. ഇപ്പോൾ പുറത്ത് ഇറങ്ങാൻ പേടി ആണെന്നും തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടി പരാതി നൽകി. തിങ്കളാഴ്ച വൈകിട്ടോടെ കൊച്ചിയിൽ എത്തിയ നടി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകുകയായിരുന്നു. മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരിൽ ഭീഷണിയുണ്ടെന്നും നടി മൊഴി നൽകി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭീഷണി തുടർന്നിരുന്നു. 25 കോടി രൂപ വരെ ആവശ്യപ്പെട്ട് രവി പൂജാരിയുടെ പേരിലാണ് ഭീഷണി വന്നിരുന്നത്. നെറ്റ് കോളുകളായാണ് ഭീഷണി വന്നിരുന്നതെന്നും നടി മൊഴി നൽകി. കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്പ് പാർലർ ഉടമയായ നടിയുടെ നേർക്ക് ഭീതി വിതയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. രവി പൂജാരി തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ ഇതിന് പിന്
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ ലീന മരിയ പോളിന്റെ മൊഴി എടുത്തു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. ജീവന് ഭീഷണിയുണ്ടെന്ന് നടി ലീന മരിയ പോൾ പൊലീസിന് മൊഴി നൽകി. അക്രമണത്തിന് പിന്നിൽ ആരാണെന്ന് തനിക്ക് അറിയില്ല. ഇപ്പോൾ പുറത്ത് ഇറങ്ങാൻ പേടി ആണെന്നും തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടി പരാതി നൽകി. തിങ്കളാഴ്ച വൈകിട്ടോടെ കൊച്ചിയിൽ എത്തിയ നടി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകുകയായിരുന്നു.
മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരിൽ ഭീഷണിയുണ്ടെന്നും നടി മൊഴി നൽകി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭീഷണി തുടർന്നിരുന്നു. 25 കോടി രൂപ വരെ ആവശ്യപ്പെട്ട് രവി പൂജാരിയുടെ പേരിലാണ് ഭീഷണി വന്നിരുന്നത്. നെറ്റ് കോളുകളായാണ് ഭീഷണി വന്നിരുന്നതെന്നും നടി മൊഴി നൽകി.
കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്പ് പാർലർ ഉടമയായ നടിയുടെ നേർക്ക് ഭീതി വിതയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. രവി പൂജാരി തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ ഇതിന് പിന്നിലെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നു. നേരത്തെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്ന നടിയുടെ പശ്ചാത്തലം അറിയാവുന്ന ആരെങ്കിലുമാണോ ഇതിന് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്.
അധോലോക കുറ്റവാളി രവി പൂജാരിക്ക് വെടിവയ്പിൽ പങ്കുണ്ടെന്ന വാദമാണ് നടി ഉയർത്തുന്നത്. നേരത്തെ രവി പൂജാരിയുടെ പേരിൽ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുകയും 25 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പണം നൽകിയിട്ടില്ല. അതിലുള്ള പകയാവാം വെടിവയ്പിനു പിന്നിൽ. ഫോണിൽ വിളിച്ചത് രവി പൂജാരിയാണെന്ന് ഉറപ്പില്ലെന്നും പൂജാരിയെ നേരിട്ട് അറിയില്ലെന്നും ലീന കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞു.
കേസിൽ ഇതുവരെ കാര്യമായ തെളിവുകൾ കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചത് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നതിനാണോയെന്നും പൊലീസ് സംശയിക്കുന്നു. ലീനയെ ചോദ്യം ചെയ്താൽ വെടിവയ്പ് സംഭവത്തിലേക്കു വെളിച്ചം വീശുന്ന നിർണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
പനന്പിള്ളിനഗർ യുവജനസമാജം റോഡിൽ സ്ഥിതിചെയ്യുന്ന ദി നെയിൽ ആർട്ടിസ്റ്ററി എന്ന പേരിലുള്ള ബ്യൂട്ടി പാർലറിലെത്തിയാണ് രണ്ടംഗസംഘം കഴിഞ്ഞ ദിവസം വെടിവയ്പ് നടത്തിയത്. സംഭവസമയത്തു രണ്ടു ജീവനക്കാനും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല.
യമഹ ബൈക്കിലാണു യുവാക്കളായ അക്രമികൾ എത്തിയത്. ഹെൽമറ്റും ജാക്കറ്റും ധരിച്ചു തൂവാല കൊണ്ടു മുഖം മറച്ചെത്തിയ ഇവർ ഒന്നാംനിലയിലുള്ള ബ്യൂട്ടിപാർലറിലേക്കു കയറുന്ന പടിയുടെ സമീപമെത്തി ഭിത്തിയിലേക്കു വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനുനേരേ അക്രമികളിലൊരാൾ മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരെഴുതിയ കടലാസ് വലിച്ചെറിഞ്ഞു. തുടർന്നു സെക്യൂരിറ്റി ജീവനക്കാരനുനേരേ തോക്ക് ചൂണ്ടിയശേഷം പാർക്കിങ് ഏരിയയിൽ വച്ചിരുന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു.
അക്രമിസംഘം വരുന്നതും തിരികെ പോകുന്നതും രണ്ടുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന, നടൻ ധർമജന്റെ ഉടമസ്ഥതയിലുള്ള വ്യാപാരശാലയായ ധർമ്മൂസ് ഫിഷ് ഹബ്ബിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രഹരശേഷി കുറഞ്ഞ തോക്കോ എയർപിസ്റ്റളോ ആണ് അക്രമികൾ ഉപയോഗിച്ചതെന്നാണു വിവരം.
2013-ൽ കാനറാ ബാങ്കിൻന്റെ ചെന്നൈ ശാഖയിൽനിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിൽ 2015 ൽ ലീന അറസ്റ്റിലായിരുന്നു. ചെന്നൈ അണ്ണാ നഗറിലെ വ്യവസായ സ്ഥാപനത്തിൻന്റെ പേരിൽ സുഹൃത്തുമായി ചേർന്നാണു തട്ടിപ്പു നടത്തിയത്. തെക്കൻ ഡൽഹിയിലെ ഫത്തേപ്പുർ ബേരിയിൽ നാലു ലക്ഷം രൂപ പ്രതിമാസം വാടകയുള്ള ഫാംഹൗസിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു, ഓഡി, ലാൻഡ് ക്രൂയിസർ തുടങ്ങി ഒൻപത് ആഡംബര കാറുകൾ ഇവരിൽനിന്ന് അന്നു പൊലീസ് പിടിച്ചെടുത്തിരുന്നു.