- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പുതിയതായി ആരംഭിച്ച സഹകരണ സംഘങ്ങളെല്ലാം ഇടതുമയം; നടത്തിപ്പിന് അനുമതി നൽകിയത് ഇടതുപക്ഷവുമായി ബന്ധമുള്ള കൂട്ടായ്മകൾക്ക്; സംഘങ്ങളുടെ തലപ്പത്ത് ഭൂരിപക്ഷവും ഇടത് അനുഭാവികളാണെന്നും ആരോപണം
മലപ്പുറം: മലപ്പുറത്ത് പുതിയതായി ആരംഭിച്ച സഹകരണ സംഘങ്ങളെല്ലാം ഇടതുമയം. ഇടതുപക്ഷവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള കൂട്ടായ്മകൾക്കാണ് സംഘങ്ങളുടെ നടത്തിപ്പിന് അനുമതി നൽകിയിരിക്കുന്നതെന്നും സംഘങ്ങളുടെ തലപ്പത്തുള്ളവരിൽ ഭൂരിപക്ഷവും ഇടത് അനുഭാവികളാണെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.
ഇടതുപക്ഷം ഭരണത്തിലേറി അഞ്ചുവർഷത്തിനുള്ളിൽ അനുമതി ലഭിച്ച സംഘങ്ങൾക്കെതിരെയാണ് മുസ്ലിംലീഗ് സഹകരണ സെല്ലിന്റെ ആരോപണമുയർന്നിരിക്കുന്നത്. ജില്ല ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ ഇടതുപക്ഷ അനുകൂല ഓഫീസേഴ്സ് യൂണിയന്റെ നേതാവായതോടെയാണ് ഇത്തരം നീക്കങ്ങൾ തകൃതിയായതെന്ന് പറയുന്നു.
പുതിയ സംഘങ്ങൾക്കായുള്ള അപേക്ഷകൾ അംഗീകരിക്കുന്ന കാര്യത്തിൽ രാഷ്ട്രീയപക്ഷ പാതിത്വമുണ്ടെന്നാണ് പരാതി. 2017 മുതൽ 2022 ജൂൺ 15 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 80 പുതിയ സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ എട്ട് സംഘങ്ങൾ ഈ വർഷം പ്രവർത്തനം തുടങ്ങിയതാണ്. 2017 മുതൽ 2022 ജൂൺ 15 വരെ 80 പുതിയ സഹകരണ സംഘങ്ങളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്.
2017 ലും 18 ലും 13 വീതവും 2019-ൽ 21ഉം 2020-ൽ 18 ഉം 2021-ൽ ഏഴും 2022-ൽ എട്ടും എന്നിങ്ങനെയാണ് പുതിയതായി വന്ന സംഘങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളത്. യു.ഡി.എഫ് അനുകൂല സംഘങ്ങളുടെ അപേക്ഷകൾ പല കാരണങ്ങൾ പറഞ്ഞാണ് മാറ്റിവെക്കുന്നതെന്ന് സംസ്ഥാന സഹകരണസെൽ നേതാക്കൾ ആരോപിക്കുന്നു.
അതേ സമയം നിലവിലെ സംഘങ്ങളുടെ പുതിയ ശാഖകൾ തുടങ്ങുന്നതിന് അനുമതി നൽകുന്നുമുണ്ട്. മേൽപ്പറഞ്ഞ കാലയളവിൽ വിവിധ സംഘങ്ങളുടേതായി 69 ശാഖകൾ തുടങ്ങാനുള്ള അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 37 സംഘങ്ങൾക്ക് അനുമതി ലഭിച്ചപ്പോൾ 32 എണ്ണത്തിന് ഇതുവരെ അനുമതി നൽകിയിട്ടില്ല.
പല അപേക്ഷകളും സർക്കുലർ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ അനുമതി നൽകിയിട്ടില്ല. ഇക്കാര്യങ്ങൾ പരിഹരിക്കുന്ന മുറക്ക് അപേക്ഷ അംഗീകരിക്കേണ്ടി വരുമെന്ന് സഹകരണസെൽ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. എന്നാൽ പുതിയ സംഘങ്ങൾക്കാണ് രാഷ്ട്രീയം നോക്കി അനുമതി നൽകാതിരിക്കുന്നതെന്നാണ് ഇവരുടെ പരാതി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്