തിരുവനന്തപുരം: രാജ്യത്തെ കള്ളപ്പണം തുടച്ചു നീക്കുക എന്ന ധീരമായ ദൗത്യത്തിനാണ് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി നരേമന്ദ്രമോദി ദിവസങ്ങൾക്ക് മുമ്പ് പ്രസ്ഥാവന ഇറക്കി നോട്ടുകൾ അസാധുവാക്കിയത്. ലോബികളും കൊള്ളപ്പലിശക്കാരും നേതാക്കന്മാരും പൂഴ്‌ത്തിവച്ച കള്ളപ്പണം വെളുപ്പിച്ചെടുക്കാൻ സമയം ലഭിക്കരുതെന്ന മുൻകൂട്ടിയുള്ള കണക്കെടുപ്പുകളോടുകൂടിയാണ് എല്ലാ പഴുതുകളും അടച്ചു കൊണ്ട് തീരുമാനം നടപ്പിലാക്കിയത്.

എന്നാൽ, കള്ളപ്പണക്കാരൻ എങ്ങനേയും അത് വെളുപ്പിച്ചിരിക്കും, കക്കാൻ അറിയുന്നവനെ നിൽക്കാൻ പഠിപ്പിക്കേണ്ട എന്നായിരുന്നു നവമാദ്ധ്യമങ്ങളിൽ കൂടുതൽ ഉയർന്നു വന്ന വികാരം. അതോടൊപ്പം തന്നെ സാധാരണക്കാരനെ ഏറെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തതിനേയും വിമർശിച്ച് പലരും രംഗത്ത് എത്തി. അതേസമയം, ഡിസംബർ 31 ന് അകം എല്ലാ പ്രശ്‌നങ്ങളും ശരിയായില്ലെങ്കിൽ ജനങ്ങൾ പറയുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

ഇങ്ങനെയുള്ള സാഹചര്യത്തിലാണ് തിരുവനന്തപുരം വികാസ് ഭവൻ കെഎസ്ആർടിസി ഡിപ്പോയുമൈായൊരു വാർത്ത സോഷ്യൽ മീഡിയയിൽ  സജീവമാകുന്നത്. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും അറിയാൻ. എന്ന തലക്കെട്ടോടുകൂടി ബിജെപി നേതാവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഡിപ്പോയിൽ നിന്നുള്ള 80 ബസുകളിലെ ഡെയിലി കളക്ഷഷനിലെ 10 രൂപ മുതൽ 100 രൂപ വെരെയുള്ള തുക ഒരു ഇടതു പക്ഷ യൂണിയൻ നേതാവ് കണ്ടക്ടർമാരിൽ നിന്നും ശേഖരിച്ച ശേഷം പകരം 500, 1000 നോട്ടുകൾ വിതരണം ചെയ്യുന്നു എന്നാണ് വാർത്ത. വി.വി രാജേഷ് എന്ന ആളുടെ ഫേസ്‌ബുക്കിലാണ് ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.

മോദിയെ വിമർശിച്ചു സമയം കളയാതെ ,തെളിവ് സഹിതം നൽകിയ ഈ സംഭവം അന്വേഷിച്ച് പുറത്തു കൊണ്ടു വരൂ.. എന്ന് ബിജെപി നേതാവ് പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....

മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും അറിയാൻ

കഴിഞ്ഞ നാല് ദിവസങ്ങളായി തിരുവനന്തപുരം വികാസ് ഭവൻ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള 80 ബസുകളിലെ ഡെയിലി കളക്ഷഷനിലെ 10 രൂപ മുതൽ 100 രൂപ വെരെയുള്ള തുക ഒരു ഇടതു പക്ഷ യൂണിയൻ നേതാവ് കണ്ടക്ടർമാരിൽ നിന്നും ശേഖരിച്ച ശേഷം പകരം 500, 1000 നോട്ടുകൾ വിതരണം ചെയ്യുകയാണ്. ഇതുവരെ ഉദ്ദേശം 35 ലക്ഷം രൂപ മാറ്റിയെടുത്തു. ഇന്നലെ രാത്രിയും ഇതു തുടർന്നു. മോദിയെ വിമർശിച്ചു സമയം കളയാതെ ,തെളിവ് സഹിതം നൽകിയ ഈ സംഭവം അന്വേഷിച്ച് പുറത്തു കൊണ്ടു വരൂ.. ചെയ്തില്ലെങ്കിൽ നാളെയിതിൽ വിജിലൻല് ഇടപെടും. അപ്പോൾ മുട്ടാപ്പോക്ക് ന്യായം പറയരുത്.