- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ദിനപ്പത്രങ്ങളിൽ നൽകിയ പരസ്യം വേണ്ടത്ര ഏശിയല്ലെന്നു സംശയം; ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഎമ്മുകാരുടെ പട്ടിക അരുൺ ജയ്റ്റിലിക്ക് നൽകി സി.പി.എം എംപിമാർ; കൊലയാളി പാർട്ടി എന്ന വിവാദത്തിൽ നിന്ന് കരകയറാനുള്ള മാർഗങ്ങൾ തേടി മുഖ്യമന്ത്രിയുടെ ഉപദേശകരും
ന്യൂഡൽഹി: ഇടതുപക്ഷ എംപിമാർ ധനകാര്യമന്ത്രി അരുൺജയ്റ്റ്‌ലിയെ സന്ദർശിച്ചു. കേരളത്തിൽ ആർഎസ്എസ് കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകരുടെ പട്ടിക എംപിമാർ കേന്ദ്ര മന്ത്രി അരുൺ ജയ്റ്റിലിക്ക് കൈമാറി. അക്രമസംഭവങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും എംപിമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അരുൺ ജയ്റ്റ്‌ലി തിരുനന്തപുരത്ത് എത്തി കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹകിന്റെ വീട് സന്ദർശിച്ചിരുന്നു. ജയ്റ്റ്‌ലി ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ വീടും സന്ദർശിക്കണമെന്ന ആവശ്യവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ രാജ്ഭവന് മുന്നിൽ ധർണ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടതു എംപിമാർ കൊല്ലപ്പെട്ടവരുടെ പട്ടിക ജയ്റ്റിലിക്ക് നേരിട്ട് കൈമാറിയത്. സിപിഎമ്മിനെ കൊലപാതകികളുടെ പാർട്ടിയായി ചിത്രീകരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ കേരള നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോടികൾ മുടക്കി സംസ്ഥാന സർക്കാരിനെ പുകഴ്‌ത്തി ദേശീയ
ന്യൂഡൽഹി: ഇടതുപക്ഷ എംപിമാർ ധനകാര്യമന്ത്രി അരുൺജയ്റ്റ്‌ലിയെ സന്ദർശിച്ചു. കേരളത്തിൽ ആർഎസ്എസ് കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകരുടെ പട്ടിക എംപിമാർ കേന്ദ്ര മന്ത്രി അരുൺ ജയ്റ്റിലിക്ക് കൈമാറി.
അക്രമസംഭവങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും എംപിമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അരുൺ ജയ്റ്റ്‌ലി തിരുനന്തപുരത്ത് എത്തി കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹകിന്റെ വീട് സന്ദർശിച്ചിരുന്നു.
ജയ്റ്റ്‌ലി ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ വീടും സന്ദർശിക്കണമെന്ന ആവശ്യവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ രാജ്ഭവന് മുന്നിൽ ധർണ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടതു എംപിമാർ കൊല്ലപ്പെട്ടവരുടെ പട്ടിക ജയ്റ്റിലിക്ക് നേരിട്ട് കൈമാറിയത്.
സിപിഎമ്മിനെ കൊലപാതകികളുടെ പാർട്ടിയായി ചിത്രീകരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ കേരള നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോടികൾ മുടക്കി സംസ്ഥാന സർക്കാരിനെ പുകഴ്‌ത്തി ദേശീയ ദിനപത്രങ്ങളിൽ പരസ്യവും നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ന് ഇടത് എംപിമാർ അരുൺ ജെയ്റ്റ്ലിക്ക് ആർഎസ്എസുകാർ കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകരുടെ പട്ടിക കൈമാറിയത്. രാഷ്ട്രീയ കൊലപാതകങ്ങൾക്കു പിന്നിൽ സി.പി.എം മാത്രമല്ല ബിജെപിയും ഉണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ സി.പി.എം-ബിജെപി സംഘർഷങ്ങൾക്ക് ഒടുവിലാണ് തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷിനെ സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയത്. ഇതാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയതും കേന്ദ്ര സർക്കാരിന്റെ ഇടപെടലിലേക്കു കാര്യങ്ങളെത്തിച്ചതും.
ഇതിനിടെ സംസ്ഥാനത്തെ ക്രമസമാധാനം തകർന്ന വിഷയത്തിൽ ഗവർണർ മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും വിളിപ്പിച്ചതും സർക്കാരിനും സിപിഎമ്മിനും രാഷ്ട്രീയമായ തിരിച്ചടിയായി. രാഷ്ട്രീയ കൊലപാതക വിവാദം ഉണ്ടാക്കിയ കക്ഷീണത്തിൽനിന്ന് കരകയറുന്ന നടപടിയുടെ ഭാഗമായാണ് എംപിമാർ ഇന്ന് ജയ്റ്റ്ലിയെ സന്ദർശിച്ചത്.