ദുബൈ: ദുബൈ കെ.എം.സി.സി യുടെ സൗജന്യ നിയമ സഹായ പദ്ധതിയായ ''ലീഗൽ അദാലത്ത്'' വെള്ളിയാഴ്ച രാവിലെ ഒൻപതു മണി മുതൽ ദുബൈ കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത് വെച്ച് നടക്കും. ഗൾഫിലെയും കേരളത്തിലെയും പ്രമുഖ വക്കീലന്മാർ പങ്കെടുക്കുന്ന ക്യാമ്പിൽ വെച്ച് നിയമ പ്രശ്‌നങ്ങളുമായി ബന്ധപെട്ട് കിടക്കുന്ന പ്രവാസികൾക്ക് സൗജന്യ സേവനവും ഉപദേശ നിർദ്ദേശങ്ങളും ലഭ്യമാകും. പ്രവാസികൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് കെ.എം.സി.സി ലീഗൽ വിങ് ചെയർമാൻ അഡ്വ: സാജിദ് അബൂബകർ അറിയിച്ചു.

രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ 04-2727773