റ്റാവയിലെ ഡ്രൈവർമാരുടെ മദ്യപാനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡ്രിങ് ഡ്രൈവിങ് നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ പദ്ധതിയിടുന്നു. നിലവിലെ നിയമാനുസൃത അളവായ 100 മില്ലമിറ്റർ രക്തത്തിൽ 80മില്ലി ആൽക്കഹോൾ എന്നത് 50 മില്ലിയായി താഴ്‌ത്താനാണ് നിർദ്ദേശം ഉയരുന്നത്.

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കുറയ്ക്കാനാണ് പുതിയ പരിഷ്‌കാരം മൂലം പദ്ധതിയിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിനോടൊപ്പം മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ കൂടുതലായി കൊണ്ടുവരാനും പദ്ധതിയിടുന്നുണ്ട്. റോഡ് പരിശോധകൾ ശക്തമാക്കണമെന്നും കൂടാതെ ബാർ റെസ്റ്റോറൻസ് ജോലിക്കാർക്ക് മദ്യപിച്ച് വാഹനമോടിക്കുന്നവരെ തടഞ്ഞ് നിർത്താൻ അധികാരം നല്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്.

നിലവിലുള്ള നിയമാനുസൃതമായ 80 മില്ലി ആൽക്കഹോളിന്റെ അളവ് വാഹാനാപകടങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അളവ് കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.