തിരുവനന്തപുരം: തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത നടപടി തിരുവനന്തപുരം മൂന്നാം അഡീഷണൽ മുൻസിഫ് കോടതി അസ്ഥിരപ്പെടുത്തി. നീക്കം ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് നടപടിയെന്നും കണ്ടെത്തിയാണ് വിചാരണ കോടതിയുടെ വിധി പ്രസ്താവം ഉണ്ടായത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബും മുൻ സെക്രട്ടറി എം. രാധാകൃഷ്ണനും വാദികളായും സബ്‌ളൂ തോമസിനെ പ്രതിയാക്കിയും സമർപ്പിച്ച കേസിലാണ് വാദിഭാഗത്തിന് അനുകൂലമായി വിധിയുണ്ടായത്. 2019 ഡിസംബർ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിസംബർ11 ന് ഫയൽ ചെയ്ത കേസിലാണ് 2021 ൽ വിധിയുണ്ടായത്.