- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുവിരൽ ഉയർത്തി വാട്ട്സാപ്പ് പുലിവാല് പിടിച്ചു; ഇമോജി അശ്ലീലവും ആഭാസവുമെന്ന് പരാതി; 15 ദിവസത്തിനകം ഇമോജി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട വക്കീൽ നോട്ടീസ്
ന്യൂഡൽഹി: വാട്ട്സ്ആപ്പ് ഇമോജികളിൽ നടുവിരൽ ഉയർത്തുന്ന ഇമോജി അശ്ലീലവും ആഭാസവുമെന്ന് കാട്ടി ഇന്ത്യൻ അഭിഭാഷകൻ നോട്ടീസ് അയച്ചു.നടുവിരൽ ഉയർത്തുന്ന ഇമോജി പതിനഞ്ച് ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി മജിസ്ട്രേറ്റ് കോടതിയിലെ അഭിഭാഷകനായ ഗുർമീത് സിങ്ങാണ് നോട്ടീസയച്ചത്. ആഭാസം നിറഞ്ഞ ശരീര ചേഷ്ഠയാണ് ഈ ഇമോജിയെന്നും ഇത് കലാപത്തിന് കാരണമാകുമെന്നും ഗുർമീത് നൽകിയ നോട്ടീസിൽ പറയുന്നു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും ക്രിമിനൽ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്. പരസ്യമായി ഇത്തരം ഇമോജി പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന വാട്ട്സ്ആപ്പ് കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയാണെന്നും ഗുർമീതിന്റെ നോട്ടീസിൽ പറയുന്നു.
ന്യൂഡൽഹി: വാട്ട്സ്ആപ്പ് ഇമോജികളിൽ നടുവിരൽ ഉയർത്തുന്ന ഇമോജി അശ്ലീലവും ആഭാസവുമെന്ന് കാട്ടി ഇന്ത്യൻ അഭിഭാഷകൻ നോട്ടീസ് അയച്ചു.നടുവിരൽ ഉയർത്തുന്ന ഇമോജി പതിനഞ്ച് ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി മജിസ്ട്രേറ്റ് കോടതിയിലെ അഭിഭാഷകനായ ഗുർമീത് സിങ്ങാണ് നോട്ടീസയച്ചത്.
ആഭാസം നിറഞ്ഞ ശരീര ചേഷ്ഠയാണ് ഈ ഇമോജിയെന്നും ഇത് കലാപത്തിന് കാരണമാകുമെന്നും ഗുർമീത് നൽകിയ നോട്ടീസിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും ക്രിമിനൽ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
പരസ്യമായി ഇത്തരം ഇമോജി പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന വാട്ട്സ്ആപ്പ് കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയാണെന്നും ഗുർമീതിന്റെ നോട്ടീസിൽ പറയുന്നു.
Next Story