പെരുന്നാൾ ആഘോഷവും സ്‌കൂൾ അവധിയൊമൊക്കെ ഒന്നിച്ചെത്തിയതോടെ ഗൾഫ് പ്രവാസികൾ എല്ലാം ഇരട്ടിയിലധികം തുക ടിക്കറ്റിനായി മുടക്കിയാണ് നാട്ടിലേക്ക് പറക്കുന്നത്. എന്നാൽ വിമാനകമ്പനികളാവട്ടെ പ്രവാസികളെ പിഴിയുമ്പോഴും കെടുകാരസ്ഥതയിൽ മുമ്പിൽ തന്നെയാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പെരുന്നാളാഘോഷിക്കാനായി എത്തിയ പ്രവാസികളുടെ ലഗേജുകൾ ഒരാഴ്ചയാകാറായിട്ടും കൈയിൽ കിട്ടിയിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. കരിപ്പൂർ വിമാനതാവളത്തിലിറിങ്ങിയ യാത്രകാർക്കാണ് 6ദിവസം പിന്നിട്ടിട്ടും സാധനങ്ങൾ ലഭികാത്തത്. ജെറ്റ് എയർവേയ്‌സ്, എയർ ഇന്ത്യ എന്നിവയിൽവന്ന യാത്രകാരുടെ സാധനങ്ങളാണ് ലഭികാത്തത്.

ദമാം, ജിദ്ദ, ദുബൈ എന്നിവിടങ്ങളിൽനിന്നും വന്ന ജെറ്റ് എയർവേയ്‌സ് യാത്രകാർക്ക് 5ദിവസം പിന്നിട്ടിട്ടും സാധനങ്ങൾ ലഭിച്ചിട്ടില്ല. ഇതു തന്നെയാണ് വിവിധ ഗൾഫ് നാടുകളിൽനിന്നും എയർ ഇന്ത്യയിൽവന്ന യാത്രകാരുടെയും അവസ്ഥ. പെരുന്നാൽ തിരക്കു കഴിഞ്ഞാൽ മാത്രമെ സാധനങ്ങൾ ലഭിക്കുവെന്നാണ് യാത്രക്കാർക്ക് വിമാനക്കമ്പനികൾ നൽകിയ വിവരം.