- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ ലെഗ്ഗിങ്‌സ് ധരിക്കുന്നതു കണ്ടാൽ ഉദ്ധാരണമുണ്ടാകും!? ബാബു കുഴിമറ്റത്തിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയ രംഗത്ത്; നിലപാടിലുറച്ച് കുഴിമറ്റം
സ്ത്രീകൾ ലെഗ്ഗിങ്‌സ് ധരിക്കുന്നതു കണ്ടാൽ ഉദ്ധാരണമുണ്ടാകുമെന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട സാഹിത്യകാരൻ ബാബു കുഴിമറ്റത്തിനെതിരെ സൈബർ ലോകത്തിന്റെ പ്രതിഷേധം. പ്രായപൂർത്തിയായവർക്കു മാത്രം എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് സ്ത്രീകൾ ലെഗ്ഗിങ്‌സ് ധരിച്ചാൽ പുരുഷന്മാർക്കു നിയന്ത്രണം വിട്ടുപോകുമെന്ന്
സ്ത്രീകൾ ലെഗ്ഗിങ്‌സ് ധരിക്കുന്നതു കണ്ടാൽ ഉദ്ധാരണമുണ്ടാകുമെന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട സാഹിത്യകാരൻ ബാബു കുഴിമറ്റത്തിനെതിരെ സൈബർ ലോകത്തിന്റെ പ്രതിഷേധം. പ്രായപൂർത്തിയായവർക്കു മാത്രം എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് സ്ത്രീകൾ ലെഗ്ഗിങ്‌സ് ധരിച്ചാൽ പുരുഷന്മാർക്കു നിയന്ത്രണം വിട്ടുപോകുമെന്ന് പരാമർശിച്ചത്.
കഥാകൃത്തും ബുക്ക്മാർക്ക് എംഡിയുമാണ് ബാബു കുഴിമറ്റം. സ്ത്രീകളുടെ ഇഷ്ടവേഷമായ ലെഗ്ഗിങ്‌സ് ഏതൊരു പുരുഷന്റെയും നിയന്ത്രണം തെറ്റിക്കുന്നതാണെന്നാണ് ബാബു കുഴിമറ്റം പറയുന്നത്. ഇതിനെതിരെ സ്ത്രീകളും യുവാക്കളുമെല്ലാം സൈബർ ലോകത്ത് പ്രതിഷേധം ഉയർത്തിയതോടെ സംഭവം വിവാദമായി.
തിരുവനന്തപുരം നഗരത്തിലൂടെ സർക്കാർ അനുവദിച്ച കാറിൽ പോവുകയായിരുന്ന ബാബു കുഴിമറ്റത്തിന്റെ ചെറുപ്പക്കാരനായ ഡ്രൈവർക്കു ലെഗ്ഗിങ്‌സ് ഇട്ടുപോയ യുവതിയെ കണ്ടു നിയന്ത്രണം തെറ്റിയതിനാൽ കാർ പാളിയെന്നാണ് പോസ്റ്റിൽ പറയുന്നത്. ലെഗ്ഗിങ്‌സ് ഇട്ട സ്ത്രീകൾ ദർശനോത്സവമാണെന്നും പുരുഷനിൽ ലിംഗചലനമുണ്ടാക്കുമെന്നും പോസ്റ്റിൽ പറയുന്നു. പെണ്ണായാൽ അൽപം അടക്കവും ഒതുക്കവും ഒക്കെ വേണമെന്ന അഭിപ്രായത്തോടെ അവസാനിക്കുന്ന പോസ്റ്റ് വന്നതോടെ നിരവധി പേരാണ് കമന്റിട്ടതും സ്വന്തം പേജിൽ കുഴിമറ്റത്തെ വിമർശിച്ചു രംഗത്തുവന്നതും.
പ്രായപൂർത്തിയായവർക്കു മാത്രം ================================== A* പുരുഷന്റെ പുല്ലിംഗ ദോഷംഇന്നലെ അമ്പലമുക്കിൽ വ...
Posted by Babu Kuzhimattom on Sunday, May 24, 2015
താൻ സ്ത്രീവിരുദ്ധതയല്ല പറഞ്ഞതെന്നും തന്റെ മുൻനിലപാടിൽ ഉറച്ച് നിൽക്കുന്നതായും ബാബു കുഴിമറ്റം പിന്നീട് പ്രതികരിച്ചു. ഫേസ്‌ബുക്കിൽ ബാബുവിന്റെ പ്രതികരണം ചർച്ചയായതിന് പിന്നാലെയാണ് ഈ പ്രതികരണം വന്നത്. 'ഞാൻ ആദരവോടെ കാണുന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തിനു വിരുദ്ധമായി ചിന്തിക്കുന്നവരോട് എനിക്ക് പൊരുത്തപ്പെടാൻ പറ്റാത്തതുകൊണ്ട് ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു . അത് സ്ത്രീ വിരുദ്ധതയായി ചിന്തിക്കുന്നവരോട് എനിക്ക് സഹതാപമേയുള്ളു . വിമർശങ്ങളെ ആദരിക്കുന്നതിനാൽ കണ്ണിൽപ്പെട്ടതെല്ലാം ഞാൻ ഷെയർ ചെയ്യുന്നുമുണ്ട്...' എന്നും മറുപടിയിൽ ബാബു കുഴിമറ്റം കുറിക്കുന്നു.
കടുത്ത വിമർശനങ്ങളാണ് പ്രസ്താവനയുടെ പേരിൽ ബാബു കുഴിമറ്റത്തിന് ഏൽക്കേണ്ടി വന്നത്. 'ഈ പെണ്ണുങ്ങളൊന്നും നന്നാവും എന്നെനിക്ക് തോന്നണില്ല ബാബു സാറേ. സാറ് വെറുതേ സമയം കളയണ്ട. വേറെ ഒരു വഴിയുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ചലിക്കുന്ന ആ വസ്തു അങ്ങ് മുറിച്ച് കളഞ്ഞേക്കെ'ന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
സാഹിത്യകാരനും സർവോപരി ബുക്ക് മാർക്ക് സെക്രട്ടറിയുമായ ബാബു കുഴിമറ്റം മെയ് 24 നു എഴുതിയ പോസ്റ്റ് എന്നെ ഞെട്ടിപ്പിച്ചു ....
Posted by D Dhanasumod Renjini Devi on Tuesday, May 26, 2015
കഥാകൃത്തു ബാബുകുഴിമറ്റത്തിനു ലഗിൻസിന്റെ ക്വാളിറ്റി നിർണ്ണയ ഉപകരണം കണ്ടെത്തിയതിനു ശാസ്ത്ര-സാങ്കേതിക പുരസ്കാരം. യാദൃശ്ചി...
Posted by Ashok Kartha on Monday, May 25, 2015