തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഇപ്പോൾ ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച് കഴിഞ്ഞു, അവസാനം ഇറങ്ങിയ അരുവിയിലും ഗംഭീര പ്രകടനം ലക്ഷ്മി കാഴ്ച വെച്ചു. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ലക്ഷ്മി. ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണവും ലക്ഷ്മി ഗോപാലസ്വാമി തുറന്ന് പറഞ്ഞു.

എന്തുകൊണ്ട് ഇത്രയും നാളായി വിവാഹം കഴിച്ചില്ല എന്ന സ്വകാര്യ ചാനൽ അവതാരികയുടെ ചോദ്യത്തിന് ലക്ഷ്മി മറുപടി നൽകുന്നു. കല്യാണം കഴിക്കണം ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാൽ കഴിക്കാത്തതിന് പലതുണ്ട് കാരണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ പ്രതികരണം. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം.

ഞാൻ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേൾ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാൻസും. അതായിരുന്നു ആഗ്രഹം. ഇപ്പോൾ വേണമെങ്കിൽ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു.

സിനിമയിൽ അല്ലാതെ, ജീവിതത്തിൽ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാൻ. അതിനിടയിൽ ജീവിതത്തിൽ ഒരു പുരുഷൻ അത്രയേറെ പ്രാധാന്യത്തോടെ വന്നാൽ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോൾ ഞാൻ കരുതുന്നു അത് സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തിൽ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയിൽ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോൾ നടക്കും.

ഞാൻ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാൽ.. ചിലപ്പോൾ വന്നിരിക്കും... എനിക്ക് തിരിച്ചറിയാൻ കഴിയാതെ പോയതായിരിക്കും. അല്ലെങ്കിൽ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.