ചെന്നൈ: തെന്നിന്ത്യൻ നടി ലക്ഷ്മി രാമകൃഷ്ണന്റെ രണ്ടാമത്തെ മകൾ ശ്രുതി വിവാഹിതയായി. ഫെബ്രുവരി നാലാം തിയ്യതിയായിരുന്നു വിവാഹച്ചടങ്ങുകൾ. അങ്കിത് ആണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ.

ഫെബ്രുവരി ആറിന് ചെന്നൈയിൽ നടന്ന ചടങ്ങിൽ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലക്ഷ്മിയുടെ രണ്ടാമത്തെ മകളാണ് ശ്രുതി. മുത്തമകൾ ശ്രദ്ധയുടെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു.

ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്തിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്തെത്തുന്നത്. പിന്നീട് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങൾ ചെയ്തു.