- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലേക്ക്; ലേലം 2 ഒരുക്കാൻ നിതിൻ രഞ്ജി പണിക്കർ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിലൊന്നാണ് ലേലം. രൺജി പണിക്കരുടെ തിരക്കഥയിൽ ജോഷി ഒരുക്കിയ സിനിമ. ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ്‌ഗോപി തകർത്താടിയ സിനിമ വീണ്ടുമെത്തുന്നു, എന്നാൽ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നിതിൻ രഞ്ജി പണിക്കരാണ്. ലേലത്തിന് തിരക്കഥ ഒരുക്കിയ രഞ്ജി പണിക്കർ തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി എത്തും. 2017 ൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല മികച്ച ആക്ഷൻ രംഗങ്ങളും സംഭാഷണങ്ങൾക്കൊണ്ടും ജനശ്രദ്ധ നേടിയ ലേലത്തിന്റെ രണ്ടാം ഭാഗം വലിയ ചുമതലയാണ് കസബ സംവിധായകന്. ആദ്യഭാഗത്തിൽ നായികയായി തിളങ്ങിയ, ഗൗരി പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നന്ദിനി ചിത്രത്തിൽ ഉണ്ടാവും. ആദ്യ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളായി തിളങ്ങിയ എം.ജി സോമൻ, കൊച്ചിൻ ഹനീഫ, എൻ.എഫ് വർഗീസ് എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല. ഇവർക്ക് പകരമാവാൻ ആര്
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിലൊന്നാണ് ലേലം. രൺജി പണിക്കരുടെ തിരക്കഥയിൽ ജോഷി ഒരുക്കിയ സിനിമ. ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ്‌ഗോപി തകർത്താടിയ സിനിമ വീണ്ടുമെത്തുന്നു,
എന്നാൽ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നിതിൻ രഞ്ജി പണിക്കരാണ്. ലേലത്തിന് തിരക്കഥ ഒരുക്കിയ രഞ്ജി പണിക്കർ തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി എത്തും. 2017 ൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല
മികച്ച ആക്ഷൻ രംഗങ്ങളും സംഭാഷണങ്ങൾക്കൊണ്ടും ജനശ്രദ്ധ നേടിയ ലേലത്തിന്റെ രണ്ടാം ഭാഗം വലിയ ചുമതലയാണ് കസബ സംവിധായകന്. ആദ്യഭാഗത്തിൽ നായികയായി തിളങ്ങിയ, ഗൗരി പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നന്ദിനി ചിത്രത്തിൽ ഉണ്ടാവും. ആദ്യ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളായി തിളങ്ങിയ എം.ജി സോമൻ, കൊച്ചിൻ ഹനീഫ, എൻ.എഫ് വർഗീസ് എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല. ഇവർക്ക് പകരമാവാൻ ആര് എത്തും എന്ന ആശങ്കയിലാണ് ആരാധകർ.