- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്ദിനിയുടെ തിരിച്ചുവരവ് ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെ;സുരേഷ് ഗോപി- രഞ്ജി പണിക്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ നന്ദിനിയും; ഒരിക്കലും വിചാരിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചുവെന്ന നടി
സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിന് 21 വർഷങ്ങൾക്കു ശേഷം രണ്ടാം ഭാഗമൊരുക്കുമ്പോൾ സുരേഷ് ഗോപിയുടെ നായികാ വേഷത്തിൽ എത്തുക പഴയ നന്ദിനി തന്നെലേലത്തിന്റെ ആദ്യഭാഗത്തിൽ ഗൗരി പാർവ്വതി എന്ന കഥാപാത്രമായിട്ടായിരുന്നു നന്ദിനി അഭിനയിച്ചത്. അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്ത് പോയ നന്ദിനി ലേലത്തിലൂടെ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ്. ഒരിക്കലും വിചാരിക്കാത്ത ഒരു ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ലേലം 2ലും തന്നെ നായികയായി തീരുമാനിക്കുമെന്ന് വിചാരിച്ചില്ലെന്നും നന്ദിനി പറഞ്ഞു.രൺജി പണിക്കരുടെ തിരക്കഥയിൽ തന്നെ വീണ്ടും ഗൗരി പാർവ്വതിയെ അവതരിപ്പിക്കാൻ ആയതിന്റെയും വർഷങ്ങൾക്ക് ശേഷം സുരേഷ്ഗോപിയോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നതിന്റെ ത്രില്ലിലാണെന്നും നന്ദിനി പറഞ്ഞു. അച്ഛന്റെ തിരക്കഥയിൽ മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നുള്ളതുകൊണ്ടും ലേലം 2 കൗതുകകരമാണ്. ഷൂട്ടിങ്ങ് ആരംഭിച്ചിട്ടില്ല. ഷൂട്ടിങ്ങ് തുടങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് താൻ.എന്റെ ഒരു സുഹൃത്ത് വഴിയാണ് ലേലം 2വിന്റെ ഭാഗമാകാൻ അവർ എന്നെ അന്വേഷിക്കുന്നുണ്ടെന്
സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിന് 21 വർഷങ്ങൾക്കു ശേഷം രണ്ടാം ഭാഗമൊരുക്കുമ്പോൾ സുരേഷ് ഗോപിയുടെ നായികാ വേഷത്തിൽ എത്തുക പഴയ നന്ദിനി തന്നെലേലത്തിന്റെ ആദ്യഭാഗത്തിൽ ഗൗരി പാർവ്വതി എന്ന കഥാപാത്രമായിട്ടായിരുന്നു നന്ദിനി അഭിനയിച്ചത്. അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്ത് പോയ നന്ദിനി ലേലത്തിലൂടെ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ്.
ഒരിക്കലും വിചാരിക്കാത്ത ഒരു ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ലേലം 2ലും തന്നെ നായികയായി തീരുമാനിക്കുമെന്ന് വിചാരിച്ചില്ലെന്നും നന്ദിനി പറഞ്ഞു.രൺജി പണിക്കരുടെ തിരക്കഥയിൽ തന്നെ വീണ്ടും ഗൗരി പാർവ്വതിയെ അവതരിപ്പിക്കാൻ ആയതിന്റെയും വർഷങ്ങൾക്ക് ശേഷം സുരേഷ്ഗോപിയോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നതിന്റെ ത്രില്ലിലാണെന്നും നന്ദിനി പറഞ്ഞു.
അച്ഛന്റെ തിരക്കഥയിൽ മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നുള്ളതുകൊണ്ടും ലേലം 2 കൗതുകകരമാണ്. ഷൂട്ടിങ്ങ് ആരംഭിച്ചിട്ടില്ല. ഷൂട്ടിങ്ങ് തുടങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് താൻ.എന്റെ ഒരു സുഹൃത്ത് വഴിയാണ് ലേലം 2വിന്റെ ഭാഗമാകാൻ അവർ എന്നെ അന്വേഷിക്കുന്നുണ്ടെന്ന വിവരം അറിയുന്നത്. നന്ദിനി പറഞ്ഞു.
ഞാൻ ശരിക്കും സർപ്രൈസ് ആയിപ്പോയി. സിനിമകളുടെ രണ്ടാംഭാഗങ്ങൾ ഇറങ്ങുമ്പോൾ നായകൻ പഴയതുതന്നെയാണെങ്കിലും നായികയെ മാറ്റാറുണ്ട് ലേലം 2വിൽ എന്നെ നായികയാക്കുമെന്ന് ഞാൻ കരുതിയതല്ലെന്നും നന്ദിനി പറഞ്ഞു.