കൊച്ചി: മാസ് ഡയലോഗുകൾ അടിച്ച് കേരളത്തിലെ പ്രേഷകരെ മുഴുവൻ കയ്യിലെടുത്ത ജനപ്രിയ സിനിമയാണ് ലേലം. സുരേഷ് ഗോപി മാത്രമല്ല സോമനും ഏറെ തിളങ്ങി ചിത്രത്തിൽ. സോമന്റെ അവസാന ചിത്രം കൂടിയായിരുന്നു ഇത്. മദ്യരാജാക്കന്മാരുടെ കഥ പറഞ് ലേലം 1997ലാണ് റിലീസ് ചെയ്യുന്നത്.

ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ സോമനും സുരേഷ് ഗോപിക്കുംവേണ്ടി തീപാറുന്ന സംഭാഷണങ്ങൾ എഴുതിയത് രഞ്ജി പണിക്കരാണ്. ലേലത്തിന് രണ്ടാം ഭാഗം വരുകയാണ്. സിനിമയുടെ തിരക്കഥ എഴുതാൻ രഞ്ജി പണിക്കർ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

രഞ്ജി പണിക്കർ ലേലം 2 ന് വേണ്ടി കഥയെഴുതുമ്പോൾ മകൻ നിഥിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിനൊപ്പം ഷാജി കൈലാസിന്റെ പുതിയ സിനിമക്ക് വേണ്ടിയും കഥയെഴുതുന്ന തിരക്കിലാണ് രഞ്ജി പണിക്കർ.

അതേസമയം നടനായും തിളങ്ങി വരുകയാണ് രഞ്ജി പണിക്കർ. കഴിഞ്ഞ ദിവസം തിയറ്ററിൽ റിലീസിനെത്തിയ സിനിമയാണ് 'ഗോദ'. ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ ക്യാപ്റ്റന്റെ വേഷമഭിനയിച്ചാണ് രഞ്ജി പണിക്കർ വീണ്ടും പ്രേക്ഷകരുടെ കൈയടി നേടിയത്.

കോളേജിൽ പഠിക്കുമ്പോൾ വെയ്റ്റ് ലിഫ്റ്റിങ്ങും കവിതാരചനയ്ക്കും സമ്മാനം കിട്ടിയ ഏക വ്യക്തിയായിരുന്നു രഞ്ജി പണിക്കർ. എഴുത്തുകാരാനായി ഒതുങ്ങാതെ അദ്ദേഹം നിത്യവും വർക്കൗട്ട് ചെയ്യുന്നതാണ് ബോഡിയുടെ രഹസ്യമെന്നാണ് താരം പറയുന്നത്.