ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ മരിച്ചവരുടെ ഓർമ്മത്തിരുനാൾ ഭക്ത്യാദരങ്ങളോടെ ആചരിച്ചു.ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ് ,ലൂക്കൻ ഹെർമിറ്റേജ് മെഡിക്കൽ സെന്റർ ചാപ്ലയിൻ ഫാ.ടോമി പാറടി എന്നിവരുടെ കാർമ്മികത്വത്തിൽ വി.കുർബാനയും ഒപ്പീസും അർപ്പിക്കപ്പെട്ടു. ഫാ.ടോമി പാറടി വചന സന്ദേശം നൽകി.

ഓരോ മാസങ്ങളിലും മരിച്ചവരെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ടു തിരികൾ അൾത്താരയിലും കൂടാതെ അൻപത്തി ഒന്ന് തിരികൾ കാഴ്ചയായുംസമർപ്പിച്ചു. അൻപത്തി ഒന്ന് കുടുംബങ്ങൾ ചേർന്നാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. ഇടവക സമൂഹത്തിലെ നിരവധി ആളുകൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

നമ്മിൽ നിന്നും വേർപിരിഞ്ഞു പോയവർക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നതായും തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും ഫാ.റോബിൻ തോമസ് അറിയിച്ചു.
തിരുക്കർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും നടന്നു.