- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ അച്ഛൻ നായരാണ്; അമ്മ കാത്തലിക്കും; അനിയത്തി മുസ്ലിമും; ഞങ്ങളുടെ ഫാമിലിയിൽതന്നെ എല്ലാ മതങ്ങളുമുണ്ട്; ഇവരെല്ലാവരും ഒരേപോലെ എനിക്കിഷ്ടമുള്ളവരുമാണ്: മതത്തെ കുറിച്ച് ലെനയ്ക്ക് പറയാനുള്ളത്
കൊച്ചി: 'സ്നേഹം' എന്ന ചിത്രത്തിൽ ജയറാമിന്റെ സഹോദരി വേഷവുമായി സിനിമയിലെത്തിയ ലെനയെന്ന് തിരിക്കുള്ള നടിയാണ്. നായികയുടെ കൂട്ടുകാരിയും കോളേജ് വിദ്യാർത്ഥിയും വില്ലന്റെ ഭാര്യയുമെല്ലാമായി അവർ സിനിമയിൽ നിറയുന്നു. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിൽ ലെന തന്റെ മതവിശ്വാസത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. എനിക്ക് മതങ്ങളിൽ വിശ്വാസമില്ല. പക്ഷേ ദൈവത്തിൽ വിശ്വാസമുണ്ട്. എന്റെ അച്ഛൻ നായരാണ്. അമ്മ കാത്തലിക്കും. അനിയത്തി മുസ്ലിമാണ്. ഞങ്ങളുടെ ഫാമിലിയിൽതന്നെ എല്ലാ മതങ്ങളുമുണ്ട്. ഇവരെല്ലാവരും ഒരേപോലെ എനിക്കിഷ്ടമുള്ളവരുമാണ്. എന്നാലും പണ്ടുതൊട്ടേ മതത്തിന് ഒരു പ്രസക്തിയുമുണ്ടെന്ന് തോന്നിയിട്ടില്ല. ഈയിടെ പൊതുസമൂഹത്തിന് സിനിമാക്കാരോട് അവമതിപ്പുണ്ടാക്കിയ ചില സംഭവങ്ങളുണ്ടായി കേരളത്തിൽ ആകെയൊരു കൺഫ്യൂഷൻ ഉള്ളതായിട്ടേ തോന്നുന്നുള്ളൂ. മൊത്തത്തിൽ എല്ലാവരും ഇത്തിരി കൺഫ്യൂസ്ഡായി. അല്ലാതെ നെഗറ്റീവായിട്ടൊരു ഇംപാക്ട് സിനിമയ്ക്ക് വന്നിട്ടില്ല. ഞാൻ പറഞ്ഞല്ലോ. എനിക്ക് മതമില്ല. പൊളിറ്റിക്സില്ല. അതുപോലെ മിക്കകാര്യങ്ങളെക്കുറിച്ചും
കൊച്ചി: 'സ്നേഹം' എന്ന ചിത്രത്തിൽ ജയറാമിന്റെ സഹോദരി വേഷവുമായി സിനിമയിലെത്തിയ ലെനയെന്ന് തിരിക്കുള്ള നടിയാണ്. നായികയുടെ കൂട്ടുകാരിയും കോളേജ് വിദ്യാർത്ഥിയും വില്ലന്റെ ഭാര്യയുമെല്ലാമായി അവർ സിനിമയിൽ നിറയുന്നു. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിൽ ലെന തന്റെ മതവിശ്വാസത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
എനിക്ക് മതങ്ങളിൽ വിശ്വാസമില്ല. പക്ഷേ ദൈവത്തിൽ വിശ്വാസമുണ്ട്. എന്റെ അച്ഛൻ നായരാണ്. അമ്മ കാത്തലിക്കും. അനിയത്തി മുസ്ലിമാണ്. ഞങ്ങളുടെ ഫാമിലിയിൽതന്നെ എല്ലാ മതങ്ങളുമുണ്ട്. ഇവരെല്ലാവരും ഒരേപോലെ എനിക്കിഷ്ടമുള്ളവരുമാണ്. എന്നാലും പണ്ടുതൊട്ടേ മതത്തിന് ഒരു പ്രസക്തിയുമുണ്ടെന്ന് തോന്നിയിട്ടില്ല.
ഈയിടെ പൊതുസമൂഹത്തിന് സിനിമാക്കാരോട് അവമതിപ്പുണ്ടാക്കിയ ചില സംഭവങ്ങളുണ്ടായി കേരളത്തിൽ ആകെയൊരു കൺഫ്യൂഷൻ ഉള്ളതായിട്ടേ തോന്നുന്നുള്ളൂ. മൊത്തത്തിൽ എല്ലാവരും ഇത്തിരി കൺഫ്യൂസ്ഡായി. അല്ലാതെ നെഗറ്റീവായിട്ടൊരു ഇംപാക്ട് സിനിമയ്ക്ക് വന്നിട്ടില്ല. ഞാൻ പറഞ്ഞല്ലോ. എനിക്ക് മതമില്ല. പൊളിറ്റിക്സില്ല. അതുപോലെ മിക്കകാര്യങ്ങളെക്കുറിച്ചും ഒരു അഭിപ്രായവുമില്ല.
ലോകത്തുള്ള കോടാനുകോടി ആളുകളെല്ലാം അഭിപ്രായം പറയുന്നുണ്ട്. എന്തിനാണ് എന്റെ കൂടെ അഭിപ്രായം ഇതിനിടയിൽ തിരുകിക്കേറ്റുന്നത്-ലെന ഇങ്ങനെയാണ് വിശദീകരിക്കുന്നത്.