നടി ലെന ബിസ്‌ക്കറ്റ് കഴിക്കുന്ന അതേലാഘവത്തോടെ ചില്ലുകക്ഷണം ചവച്ചരച്ച് തിന്നെന്ന വാർത്തകൾക്ക് പിന്നാലെ എല്ലാ നിഷേധിച്ച് താരം! '

ദ ആർട്ട് ഓഫ് ഈറ്റിങ് ഗ്ലാസ്' എന്ന പേരിൽ ലെന തന്നെയാണ് ഇൻസ്റ്റഗ്രമിൽ ചില്ലുകക്ഷണം ചവച്ചരച്ചു തിന്നുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനു താഴെ കമന്റുകളുമായി റൂറുകണക്കിന് പേരാണ് അണിനിരന്നത്. ഇത് ശരിക്കും ചില്ലുതന്നെയാണോ അതോ ഐസ് കട്ടയാണോ എന്ന സംശയവും ചിലർ ഉന്നയിച്ചു. ലെനയെക്കുറിച്ച് നിരവധി ട്രോളുകളുമിറങ്ങി.

ട്രോൾ പെരുകിയപ്പോൾ വീഡിയോയ്ക്ക് വിശദീകരണവുമായി സാക്ഷാൽ ലെന തന്നെ രംഗത്തുവന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നടി ആ സത്യം വെളിപ്പെടുത്തിയത്.

ലൊക്കേഷനിൽ വച്ച് താൻ ഷൂട്ട് ചെയ്ത പ്രാങ്ക് വീഡിയോ ആണിതെന്നും സത്യത്തിൽ ഒരു ഗ്ലാസ് കഷ്ണമല്ല മറിച്ച്, ആക്ഷൻ സീക്വൻസുകളിൽ ഗ്ലാസിനു പകരമായി ഉപയോഗിക്കുന്ന വാക്‌സ് ആണെന്നും ലെന പറയുന്നു.

വീഡിയോ ഇത്രയും വൈറൽ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നു പറഞ്ഞ ലെന ഏതാനും ട്രോളുകളും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്...