മേക്ക് ഓവറുകളിലൂടെ പലപ്പോഴും അത്ഭുതപ്പെടുത്താറുള്ള നടിയാണ് ലെന. ന്യൂജനറേഷൻ താരങ്ങളായ നടന്മാരുടെ അമ്മ വേഷത്തിലൂടെ കൈയടി നേടുമ്പോഴും മോഡേൺ വേഷങ്ങളിലും സോഷ്യൽമീഡിയയിലൂടെ തിളങ്ങി നില്ക്കുന്ന നടിയാണ് ലൈന. ഇപ്പോഴിതാ പഴനി മുരുകന്റെ മുമ്പിലെത്തി തല മുണ്ഡനം ചെയ്തിരിക്കുകയാണ് നടി.

തന്റെ ഇൻസ്റ്റഗ്രാമിലാണ് ലെന മൊട്ടയടിച്ച പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. പഴനി മുരുകൻ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തലമുണ്ഡനം ചെയ്ത് മഞ്ഞളുപുരട്ടി നിൽക്കുന്ന ചിത്രമാണ് ഇസ്റ്റഗ്രാമിൽ ലെന പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ സപ്പോർട്ടും കമന്റുമായി ഫോളോവേഴ്സും നിറഞ്ഞു. 15ലധികം പേർ ഒരു മണിക്കൂറിനുള്ളിൽ തന്നെ പോസ്റ്റിന് പിന്തുണയറിയിച്ച് എത്തിയിട്ടുണ്ട്.

 

A post shared by Lena Kumar (@lenasmagazine) on