- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാളിലൂടെ' ഞാനും വാട്സ്ആപ്പിലെത്തി; കുറെ നാളത്തേക്ക് ആ സീൻ എന്നിൽ ആഘാതമാണുണ്ടാക്കിയത്; ഗ്ലാമറസ് വേഷത്തെ കുറിച്ച് ലെന പറയുന്നത് ഇങ്ങനെ
മലയാളത്തിലെ മുൻനിര നായികയാണ് ലെന. ബോൾഡായ ക്യാരക്ടറുകൾ വെള്ളിത്തിരയിൽ അഭിനയിച്ച് ഫലിപ്പിച്ച നടി. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുള്ള ലെന ഇന്ന് വെള്ളിത്തിരയിലെ തിരക്കിനൊപ്പമാണ് ജീവിക്കുന്നത്. ഇതിനിടെയിൽ തന്റെ അഭിനയ ജീവിതത്തിലെ ഗ്ലാമറസ് വേഷത്തോടുള്ള നിലപാട് വിശദീകരിക്കുകയാണ് മം
മലയാളത്തിലെ മുൻനിര നായികയാണ് ലെന. ബോൾഡായ ക്യാരക്ടറുകൾ വെള്ളിത്തിരയിൽ അഭിനയിച്ച് ഫലിപ്പിച്ച നടി. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുള്ള ലെന ഇന്ന് വെള്ളിത്തിരയിലെ തിരക്കിനൊപ്പമാണ് ജീവിക്കുന്നത്. ഇതിനിടെയിൽ തന്റെ അഭിനയ ജീവിതത്തിലെ ഗ്ലാമറസ് വേഷത്തോടുള്ള നിലപാട് വിശദീകരിക്കുകയാണ് മംഗളത്തോട് ലെന. കുടുംബ ജീവിതത്തെ കുറിച്ചും പറയുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ
അയാൾ' എന്ന സിനിമയിൽ അങ്ങനെ ഒരു വേഷം ചെയ്യേണ്ടി വന്നു. അത് ഗ്ലാമറസ് വേഷമായി തോന്നിയിട്ടുമില്ല. എനിക്ക് ആ സിനിമകൊണ്ട് ഒരു ഗുണമുണ്ടായി. കാരണം തന്റെ ഉള്ളിൽ ഒരു കടുംപിടിത്തമുണ്ടായിരുന്നു. ഇങ്ങനത്തെ സാധനങ്ങളെല്ലാം മോശമാണെന്ന്. പക്ഷേ, അത് പുറമെയ്‌ക്കാണ് പറയുന്നത്. നമ്മൾ ഹോളിവുഡ് പടങ്ങൾ കാണുമ്പോൾ എന്തൊരു പെർഫോമൻസ് എന്നു പറയുന്ന പല കാര്യങ്ങളും കേരളത്തിൽ കാണിക്കാനേ പറ്റില്ല. അപ്പോൾ അങ്ങനെയാണ് ഞാൻ ചിന്തിച്ചിരുന്നത്. പിന്നെ എനിക്കു മനസിലായി നമ്മൾ ആർക്കുവേണ്ടിയാണ് പടം ചെയ്യുന്നത്? പ്രേക്ഷകർക്കു കാണാനാണ്. നമുക്ക് മാത്രം കാണാൻ വേണ്ടീട്ടല്ലല്ലോ-ലെന പറയുന്നു
അപ്പോൾ ഓഡിയൻസിൽനിന്നും നമുക്കു വേണ്ട റിയാക്്ഷൻ, ഓഡിയൻസ് എന്നെ എങ്ങനെ കാണണം, എന്നോടെങ്ങനെ ബിഹേവ് ചെയ്യണം, ഞാൻ പുറത്തിറങ്ങുമ്പോൾ. ഇതെല്ലാം ഞാൻ കണക്കിലെടുക്കണം ഒരു ക്യാരക്ടർ ചെയ്യുന്നതിനു മുമ്പ് എന്നുള്ളത് 'അയാൾ' ആണ് എന്നെ പഠിപ്പിച്ചത്. എത്ര സുന്ദരിയായിരുന്നാലും 'ആ ഒരു സീൻ' ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആ സിനിമയിൽ ഞാനുണ്ടായിരുന്നോ എന്ന് ആരും അറിയുമായിരുന്നില്ല. എത്രയായാലും നമ്മുടെ കൾച്ചറിനനുസരിച്ചുള്ള ആർട്ടിസ്റ്റിക് ഫ്രീഡം ഇല്ല. ആർട്ടിസ്റ്റിക് ഫ്രീഡം എന്നുപറയുന്നത് നമ്മുടെ കൾച്ചറിൽ വളരെ കുറവാണ്. ഒരു അമേരിക്കക്കാരി ഇവിടെ വന്ന് എന്തു കാണിച്ച് അഭിനയിച്ചു പോയാലും നമുക്ക് പ്രശ്‌നമല്ല. നമ്മുടെ തമിഴിൽനിന്നൊരു നടി ഇവിടെ വന്നിട്ട് എങ്ങനെ അഭിനയിച്ചാലും നമുക്കതു വിഷയമല്ല. പക്ഷേ ഒരു മലയാളി അതു ചെയ്താൽ നമുക്കത് ഭയങ്കര ബുദ്ധിമുട്ടാണ്.
സുരേഷ് ഉണ്ണിത്താൻ സാറുമായി ഞാൻ മുമ്പും പടം ചെയ്തിട്ടുണ്ട്. ഇതിന്റെ സ്‌ക്രിപ്റ്റ് എഴുതിയത് ഒരു ഐ.എ.എസുകാരനാണ്. ഞാൻ അഭിനയിച്ച രംഗം ഈ സിനിമയിൽ ഒഴിവാക്കാൻ പറ്റാത്ത നിർണായകമായ ഒന്നായിരുന്നു. അത് വളരെ ഭംഗിയായിട്ടാണ് എടുത്തിരിക്കുന്നത്. എനിക്കു മനസിലായത്, ഞാൻ അത്തരം സീനുകളിൽ ഇതുവരെ അഭിനയിക്കാത്തതുകൊണ്ടാണ് ഹൈലൈറ്റായി പോയത്. അതേസമയം ഗ്ലാമറൈസായി അഭിനയിക്കുന്ന ഒരാർട്ടിസ്റ്റ് ആണ് എനിക്കു പകരം അഭിനയിച്ചിരുന്നെങ്കിൽ ഇത്ര വലിയ ടോക്കാകുമായിരുന്നില്ല. എന്നിൽനിന്നും ഇങ്ങനെ സീൻ പ്രതീക്ഷിക്കാത്ത പ്രേക്ഷകർ ഓർക്കാപ്പുറത്താണ് ഇത്തരം ഒരു സീൻ കണ്ടത്. അതുകൊണ്ടായിരിക്കാം ഇത്രയും വാർത്താപ്രാധാന്യം നേടിയത്. സത്യം പറയാലോ കുറെ നാളത്തേക്ക് ആ സീൻ എന്നിൽ ആഘാതമാണുണ്ടാക്കിയത്.
ഇങ്ങനെ ഒരു സീൻ ഞാൻ ചെയ്യണമായിരുന്നോ എന്നുപോലും സ്വയം ചോദിച്ചു. തെറ്റാണ് ചെയ്തത്. എന്തെല്ലാം ന്യായീകരണം പറഞ്ഞാലും ഇത്തരത്തിലൊരു സീനിൽ ഞാൻ അഭിനയിക്കാൻ പാടില്ലായിരുന്നു. ഇപ്പോഴല്ല, സിനിമ റിലീസ് ചെയ്ത ശേഷം മുതൽ എനിക്ക് ഇങ്ങനെ തോന്നിയതാണ്. അതു സിനിമയുടെ കുറ്റംകൊണ്ടല്ല. ഇപ്പോൾ വാട്ട്‌സ് ആപ്പും ഇന്റർനെറ്റും മറ്റുമല്ലെ എല്ലാം നിയന്ത്രിക്കുന്നത്. ഞാൻ അഭിനയിച്ച സിനിമയുടെ തുടർച്ചയായ സീൻ കണ്ടാൽ അതിനൊരു ഭംഗിയുണ്ട്. എന്നാൽ 'ആ സീൻ' മാത്രമെടുത്ത് കട്ട് ചെയ്ത് 'ഹോട്ട്' എന്നുപറഞ്ഞ് ഒരു ഹെഡ്ഡിങ് ഇട്ടാൽ നമ്മളെ ആ രീതിയിലല്ലെ മറ്റുള്ളവർ കാണുകയുള്ളൂ. ഞാൻ അഭിനയിച്ച മറ്റു പടങ്ങൾക്കെന്നും വാട്ട്‌സ് ആപ്പിലും ഇന്റർനെറ്റിലും ഫെയ്‌സ് ബുക്കിലും ഇത്തരം സീനുകളുമായി കയറിപ്പറ്റാൻ കഴിഞ്ഞിട്ടില്ല.
അച്ഛന്റെ ജോലി സംബന്ധമായി വിവിധ സംസ്ഥാനങ്ങളിലാണ് വളർന്നതും പഠിച്ചതും. സെക്കന്റ് ലാംഗ്വേജ് ഹിന്ദിയായിരുന്നു. കുറെക്കഴിഞ്ഞാണ് നാട്ടിൽ വന്നത്. അതുകൊണ്ട് മലയാളത്തിലുള്ള എഴുത്തും വായനയും ഫ്ളാവന്റല്ല. അനുജത്തി. കല്യാണം കഴിഞ്ഞു. രണ്ട് ആൺകുട്ടികൾ ഉണ്ട്. എനിക്ക് ഒരു കുടുംബം വേണമെന്ന് തോന്നിയിട്ടില്ല. എന്റെ തീരുമാനമാണ് എന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷം. സത്യമാണ് ഞാൻ പറഞ്ഞത്. വിശ്വാസമില്ലെങ്കിൽ അവരോട് നേരിട്ടു വിളിച്ച് സംസാരിച്ചോളൂ. അതല്ല, ഞാനവരെ ഫോണിൽ വിളിച്ചു തരണോ? അതും ചെയ്യാം.
ഞാൻ ഹാപ്പിയായിരിക്കണമെന്നാണ് എന്റെ അച്ഛനമ്മമാരുടെ ആഗ്രഹം. ഒന്നും അവസാന വാക്കല്ല. ഒരിക്കലും കുടുംബജീവിതം ഉണ്ടാകില്ലെന്നു ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കാൻ എനിക്ക് സമയമില്ല. ഞാനിപ്പോൾ സന്തോഷവതിയാണ്. അതുകൊണ്ട് ഇനി ഒരു വിവാഹത്തിന് എനിക്കു താല്പര്യമില്ല.-ലെന പറയുന്നു