- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെയിറ്റിങ് ലിസ്റ്റുകളുടെ നീളം ഈ വർഷാവസാനത്തോടെ കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി
ഡബ്ലിൻ: ഡോക്ടറെ കാണുന്നതിനുള്ള വെയിറ്റിങ് ലിസ്റ്റിന്റെ ആധിക്യം ഈ വർഷാവസാനത്തോടെ കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്കർ. 2014 നവംബറിലെ വെയിറ്റിങ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കേയാണ് മന്ത്രി പ്രസ്താവനയിറക്കിയത്. നവംബർ വെയിറ്റിങ് ലിസ്റ്റ് ഏറെ ദൈർഘ്യമേറിയതായിരിക്കുമെന്ന് ഉറപ്പായിരിക്കേ, ഏതാനും മാസത്തേക്ക് ഈ രീതി തന്
ഡബ്ലിൻ: ഡോക്ടറെ കാണുന്നതിനുള്ള വെയിറ്റിങ് ലിസ്റ്റിന്റെ ആധിക്യം ഈ വർഷാവസാനത്തോടെ കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്കർ. 2014 നവംബറിലെ വെയിറ്റിങ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കേയാണ് മന്ത്രി പ്രസ്താവനയിറക്കിയത്. നവംബർ വെയിറ്റിങ് ലിസ്റ്റ് ഏറെ ദൈർഘ്യമേറിയതായിരിക്കുമെന്ന് ഉറപ്പായിരിക്കേ, ഏതാനും മാസത്തേക്ക് ഈ രീതി തന്നെ തുടരുമെന്ന് മന്ത്രി പറയുന്നു. ഈ മാസം ഏറെ ഇലക്ടീവ് സർജറികൾ റദ്ദാക്കേണ്ടി വന്നതിനാൽ ഈ സ്ഥിതി കുറച്ചു നാൾ തുടരുമെന്നും അതിനു ശേഷം വർഷാവസാനത്തോടെ വെയിറ്റിങ് ലിസ്റ്റ് പ്രകാരം ഏറെ നാൾ കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതാകുമെന്നും ഉറപ്പു നൽകുന്നു.
ഡോക്ടറെ കാണുന്നതിന് മാസങ്ങൾ നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിന് എച്ച്എസ്ഇ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് പദ്ധതികൾ തയാറാക്കുന്നുണ്ട്. വർഷത്തിന്റെ ആദ്യമാസങ്ങളിൽ ഇതിൽ പ്രത്യേകിച്ച് മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടെന്നും എന്നാൽ വർഷാവസാനത്തോടെ ഇക്കാര്യത്തിൽ ഏറെ മാറ്റം പുരോഗമനം കൈവരുമെന്നും മന്ത്രി പറയുന്നു. രോഗികൾക്ക് സർജറികൾ ഷെഡ്യൂൾ ചെയ്യുമ്പോൾ അത് എച്ച്എസ്ഇയുടെ കൂടി മേൽനോട്ടത്തിലായിരിക്കുമെന്നും വർഷം മുഴുവൻ എച്ച്എസ്ഇയുടെ മേൽനോട്ടം ഉണ്ടാകുമെന്നും വരാദ്കർ കൂട്ടിച്ചേർത്തു.
സമ്മർ സീസണിലായിരിക്കും ഇനി ഇലക്ടീവ് സർജറികൾ പ്ലാൻ ചെയ്യുക. വിന്റർ സീസണിൽ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾ തിരക്കേറിയവ ആയിരിക്കുമെന്നും ജനുവരി ഫെബ്രുവരി മാസങ്ങളിൽ സർജറികൾ ഒഴിവാക്കി വാർഡുകളിൽ തിരക്കൊഴിവാക്കി വയ്ക്കുമെന്നും വരാദ്കർ പറയുന്നു. ആശുപത്രികളിൽ മെച്ചപ്പെട്ട സേവനം കാഴ്ചവയ്ക്കുന്നതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.