വാഹനാപടകത്തിൽ മരണമടഞ്ഞ മലയാളിയും, സെന്റ് ജോൺബോസ്‌കോ എലിമെന്ററി സ്‌കൂൾ അദ്ധ്യാപകനുമായ ലിയൊ അബ്രഹാമിന്റെ (42) പൊതുദർശനം ഇന്ന് നടക്കും.ഇഗൻ ഫ്യൂണറൽ ഹോമിലമാണ് ശ്രുശ്രൂഷകൾ നടക്കുന്നത്.

വ്യാഴാഴ്‌ച്ച മെയ്ഫീൽഡ് റോഡിൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട എസ്യുവിക്കെതിരെ വന്നിരുന്ന ട്രാൻസ്‌പോർട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് ഉണ്ടായ അപകടത്തിലാണ് ലിയോ മരിച്ചത്.കാഞ്ഞാർ പിണക്കാട്ട് അബ്രഹാമിന്റെ മകനാണ് ലിയൊ.

ഡഫ്രിൻപീൽ ഡിസ്ട്രിക്റ്റ് കാത്തലിക്ക് സ്‌കൂൾ ബോർഡ് സ്‌പോക്ക് പേർസൻ ബ്രൂസ്‌കൊ കാമ്പൽ, അദ്ധ്യാപകനായിരുന്ന ലിയോ 2000 മുതൽ അദ്ധ്യാപക സേവനത്തിലായിരുന്നു ഏബ്രഹാം 2002 ലാണ് ബോസ്‌കോ സ്‌കൂളിൽ അദ്ധ്യാപകനായി ചേർന്നത്.ഭാര്യ സോണിയമൊളപറമ്പിൽ ജോസഫിന്റേയും, സിസ്സിലിയുടേയും മകളാണ്. മക്കൾ ഔവ്വൻ,ഇയ്യാൻ, സെബാസ്റ്റ്യൻ, ഈതൻ.

പൊതു ദർശനം: ഇഗൻ ഫ്യൂണറൽ ഹോം (Egan Funeral Home), സ്ഥലം: 203
ക്യൂൻ സ്ട്രീറ്റ് സൗത്ത് ബോൾട്ടൻ.സമയം: ഡിസംബർ 7 വ്യാഴം വൈകിട്ട് 5 മുതൽ

സംസ്‌ക്കാര ശുശ്രൂഷ
സ്ഥലം: സെന്റ് ലിയൊനർഡ്സ് പാരിഷ്,187, കോണെസ്റ്റ്ഗൊ ്രൈഡവ്, ബ്രാംപ്റ്റൻ.
സമയം: ഡിസംബർ 8 വെള്ളി രാവിലെ 11 മുതൽ തുടർന്ന് സെന്റ് ജോൺ
സെമിത്തേരിയിൽ മൃതദേഹം സംസ്‌ക്കരിക്കും.