- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻകിട കോർപ്പറേറ്റുകൾക്കു വേണ്ടി വാദിക്കുന്ന നേതാക്കളെയല്ല, അന്തരീക്ഷ മലിനീകരണത്താൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കൊപ്പമുള്ള നേതാക്കളെയാണ് വേണ്ടത്: ഓസ്‌കാർ വേദിയിൽ പരിസ്ഥിതിക്ക് വേണ്ടി വാദിച്ച് ഡി കാപ്രിയോയുടെ തകർപ്പൻ പ്രസംഗം
ലോസ് ഏയ്ഞ്ചൽസ്: ലോകം ഇതുപോലെ ആഘോഷിച്ച മറ്റൊരു ഓസ്‌കാർ പ്രഖ്യാപനം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം, സിനിമാ ലോകം ഏവരും ഇഷ്ടപ്പെടുന്ന താരമായ ലിയനാർഡോ ഡി കാപ്രിയോക്ക് വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു എല്ലാവരും. വലതവണ കൈയിൽ നിന്നും വഴുതിപ്പോയ ഓസ്‌കാർ പുരസ്‌ക്കാരം ഒടുവിൽ ലിയനാർഡോയെ തേടിയെത്തി. ദി റവനന്റ് എന്ന ചിത്രത്തിലെ അഭിനയ
ലോസ് ഏയ്ഞ്ചൽസ്: ലോകം ഇതുപോലെ ആഘോഷിച്ച മറ്റൊരു ഓസ്‌കാർ പ്രഖ്യാപനം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം, സിനിമാ ലോകം ഏവരും ഇഷ്ടപ്പെടുന്ന താരമായ ലിയനാർഡോ ഡി കാപ്രിയോക്ക് വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു എല്ലാവരും. വലതവണ കൈയിൽ നിന്നും വഴുതിപ്പോയ ഓസ്‌കാർ പുരസ്‌ക്കാരം ഒടുവിൽ ലിയനാർഡോയെ തേടിയെത്തി. ദി റവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്‌ക്കാരം ഒടുവിൽ അദ്ദേഹത്തെ തേടിയെത്തിയത്. എന്തായാലും പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ഡി കാപ്രിയോ ലോകത്തിന്റെ മുഴുവൻ പ്രിയപുത്രനായി മാറി. ഓസ്‌കാർ പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം ഡികാപ്രിയോ നടത്തിയ പ്രസംഗം ഏവരുടെയും കൈയടി നേടി. പ്രകൃതി സംരക്ഷണത്തെ കുറിച്ച് ശക്തമായ സന്ദേശം നൽകി കൊണ്ടായിരുന്നു കാപ്രിയോയുടെ പ്രസംഗം.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വ്യാകുലപ്പെടേണ്ട സമയമായി എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രകൃതിക്കുവേണ്ടി മനുഷ്യർ കൈകോർത്തു പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. പ്രകൃതിക്കുവേണ്ടി ഒട്ടും വൈകിക്കാതെ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ഡികാപ്രിയോ ആഹ്വാനം ചെയ്യുന്നു. മാനവീകതയ്ക്കും ലോകത്തുള്ള തദ്ദേശീയരായ മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്ന നേതാക്കളെയാണ് നമ്മൾ പിന്തുണയ്‌ക്കേണ്ടതെന്നും ഡികാപ്രിയോ പറഞ്ഞു.
'മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് ദി റവനന്റ് എന്ന ചിത്രം. 2015 ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായാണ് കഴിഞ്ഞകാല റിപ്പോർട്ടുകൾ. സിനിമാ ചിത്രീകരണത്തിന് വേണ്ടി മഞ്ഞ് കണ്ടെത്തുന്നതിനായി ഭൂമിയുടെ തെക്കെയറ്റം വരെ ഞങ്ങൾക്ക് സഞ്ചരിക്കേണ്ടി വന്നുവെന്നും് അദ്ദേഹം പറഞഞു'. അർജന്റീനയിൽ വച്ചായിരുന്നു ഈ സിനിമയുടെ ചിത്രീകരണം നടന്നത്.
ലോകത്തെ ഏറ്റവും വലിയ അന്തരീക്ഷമലിനീകാരികളായിട്ടുള്ള വൻകിട കോർപ്പറേറ്റുകൾക്കു വേണ്ടി വാദിക്കുന്ന നേതാക്കളെയല്ല മറിച്ച് അന്തരീക്ഷ മലിനീകരണത്താൽ ദുരിതമനുഭവിക്കുന്ന ലോകത്തെ തദ്ദേശീയ മനുഷ്യർക്കുവേണ്ടി, അൺപ്രിവിലെജ്ഡ് ആയിട്ടുള്ള കോടാനുകോടികൾക്കുവേണ്ടി, സർവ്വോപരി മനുഷ്യത്വത്തിനുവേണ്ടി വാദിക്കുന്ന നേതാക്കളെയാവണം നമ്മൾ പിന്തുണയ്‌ക്കേണ്ടത്.
Oscars: Leonardo DiCaprio Wins Best Actor for 'The Revenant'It's official! Leo is taking home his first Oscar. Upon accepting, The Revenant Movie star said, "Let us not take this planet for granted. I do not take this night for granted." #Oscars
Posted by The Hollywood Reporter on Sunday, February 28, 2016
നമ്മുടെ മക്കൾക്കുവേണ്ടി, അവരുടെ മക്കൾക്കുവേണ്ടി, ആർത്തിയുടെ രാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്ന ആ മനുഷ്യരുടെ ശബ്ദങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവർക്കായ് ഈ രാത്രി ഈ അവാർഡ് എനിക്ക് നൽകിയതിന് നിങ്ങളോട് ഞാൻ എന്റെ നന്ദിരേഖപ്പെടുത്തട്ടെ. 'നമുക്ക് നമ്മുടെ ഭൂമിയെ വിലമതിക്കാം, ഞാൻ ഈ രാത്രിയെയും. വളരെയധികം നന്ദി.' ഡികാപ്രിയോ അവസാനിപ്പിച്ചു. ഡികാപ്രിയോയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിട്ടുണ്ട്.
Thank you so much to the entire Academy for such an incredible honor. #TheRevenant is the product of tireless sacrifice...
Posted by Leonardo DiCaprio on Sunday, February 28, 2016