- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അദ ഷാകിലിനെ കണ്ടെത്താമെന്ന പ്രതീക്ഷ അസ്ഥാനത്തായി; കശ്മീരിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ടു; ശരീരഭാഗങ്ങൾ കണ്ടെത്തി
ശ്രീനഗർ: കശ്മീരിൽ കാണാതായ നാല് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടത്. കശ്മീരിലെ ബുദ്ഗാം ജില്ലയിൽ വ്യാഴാഴ്ച്ച വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. ഓംപോര ഹൗസിങ് കോളനിയിലെ ഷാകിൽ അഹമ്മദിന്റെ മകൾ അദ ഷാകിൽ ആണ് കൊല്ലപ്പെട്ടത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പുള്ളിപ്പുലി പിടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും വൈകുന്നേരം മുതൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അടുത്തുള്ള കാടിന് സമീപം കുഞ്ഞിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
തിരച്ചിലിനിടയിൽ രക്തപ്പാടുകൾ കണ്ടെത്തിയതോടെ പുള്ളിപ്പുലി ആക്രമണമാണോയെന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കാടിന് സമീപത്തായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കാടിന് സമീപത്തായുള്ള പ്രദേശത്ത് ഇതിനു മുമ്പും പുള്ളിപ്പുലി ഇറങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുള്ളിപ്പുലിയിൽ നിന്നും പ്രദേശവാസികളെ സംരക്ഷിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ലെന്നും അവർ ആരോപിച്ചു.
മറുനാടന് ഡെസ്ക്