- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ രണ്ടാംമൈൽ പാറപ്പുറം ഭാഗത്ത് പുലിയിറങ്ങി; വളർത്തു നായ്ക്കളെ ഭക്ഷണമാക്കി; നാട്ടുകാർ പരിഭ്രാന്തിയിൽ
മൂന്നാർ: രണ്ടാംമൈൽ പാറപ്പുറം ഭാഗത്ത് പുലിയിറങ്ങി. പ്രദേശവാസികളായ രാജേഷ്, സുരേഷ് കുട്ടൻ എന്നിവരുടെ വീടുകളിൽ കെട്ടിയിട്ടിരുന്ന വളർത്തുനായ്ക്കളെ പുലി ഭക്ഷണമാക്കി. പള്ളിവാസൽ പഞ്ചായത്തിലെ മൂന്നാംവാർഡിൽ ഉൾപ്പെടുന്ന ഭാഗത്താണ് പുലിയുടെ ആക്രമണം ഉണ്ടായത്. രാത്രി പഞ്ചായത്ത് റോഡുവഴി വരികയായിരുന്ന യുവാവ് 150 മീറ്ററോളം അകലത്തിൽ പുലിയെ കണ്ടു.
ഇയാൾ സമീപത്തെ വീട്ടുകാരെ വിളിച്ചുണർത്തി എത്തിയപ്പോഴേയ്ക്കും പുലി ഇരുളിൽ മറഞ്ഞിരുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയ്ക്ക് സമീപമുള്ള വീടുകളിലെ നായ്ക്കളെയാണ് പുലി പിടിച്ചത്. സംഭവം പുറത്തുവന്നതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്.
രണ്ടാം മൈലിൽ നിന്നും വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്ക് ഏകദേശം 10 കിലോമീറ്റർ മാത്രമാണ് ദൂരം.അടുത്തിടെ മൂന്നാറിന്റെ സമീപപ്രദേശങ്ങളിൽ പലവട്ടം പുലി എത്തിയതായി വാർത്തകൾ പൂറത്തുവന്നിരുന്നു.
മറുനാടന് മലയാളി ലേഖകന്.