- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ടയിൽ വീട്ടുപരിസരത്ത് വിരിച്ച വലയിൽ പുലി കുടുങ്ങി; പുലിയെ കണ്ടെത്തിയത് പരിക്കേറ്റ് അവശ നിലയിൽ; ആർ.ആർ.പി സംഘമെത്തി വലവിരിച്ച് പുലിയെ കൂട്ടിലാക്കി
പത്തനംതിട്ട: പത്തനംതിട്ട ആങ്ങാമൂഴിയിൽ നിന്ന് പുലിയെ പിടികൂടി. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലിയെ വനം വകുപ്പ് വല വിരിച്ച് കൂട്ടിലാക്കുകയായിരുന്നു. ഒരു വയസോളം പ്രായമുള്ള പുലിയാണ് ഇതെന്നാണ നിഗമനം.
വനമേഖലയോട് ചേർന്ന പ്രദേശത്ത്, ആങ്ങാമൂഴിയിലെ സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിൻകൂടിനോട് ചേർന്ന ഭാഗത്തായിട്ടായിരുന്നു പുലി. പരിക്കേറ്റ് അവശനിലയിലായിരുന്നു. ഉടൻ തന്നെ പൊലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു. ആർ.ആർ.പി സംഘമെത്തി വലവിരിച്ച് പുലിയെ കൂട്ടിലാക്കുകയായിരുന്നു. പരിക്കേറ്റ് അവശനിലയിലായതുകൊണ്ട് തന്നെ പുലി ആരേയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല.
റാന്നി ആർ.ആർ.പി ഓഫീസിലെത്തിച്ച പുലിയെ വനംവകുപ്പ് ഡോക്ടർ എത്തി പരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമെങ്കിൽ കൂടുതൽ ശുശ്രൂഷകൾ നൽകും. ഇതിനുശേഷം മാത്രമായിരിക്കും പുലിയെ വനത്തിലേക്ക് തുറന്നുവിടുക.
മറുനാടന് ഡെസ്ക്