- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടിൽ ഉപേക്ഷിച്ചു പോയ ആ കുഞ്ഞിനെ തേടി അമ്മ പുലി എത്തിയില്ല; അമ്മ ഒപ്പമില്ലാതെ കാട്ടിലേക്ക് തിരിച്ചയക്കാൻ മടിച്ച് വനം വകുപ്പ് അധികൃതരും; അകത്തെത്തറയിലെ പുലിക്കുട്ടിയെ എന്തുകൊണ്ടാണ് കാട്ടിലേക്ക് അയക്കാത്തതെന്ന് ചോദിച്ചു ഹൈക്കോടതിയും; തള്ളപ്പുലിയെ വെടിവെക്കാൻ നീക്കമെന്ന് മൃഗസ്നേഹികൾ
കൊച്ചി: പാലക്കാട് അകത്തെത്തറ പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെടുത്ത പുലിക്കുട്ടിയെ എന്തുകൊണ്ടാണ് കാട്ടിലേക്ക് അയക്കാത്തതെന്ന് ഹൈക്കോടതി. മൃഗസ്നേഹി സംഘടനയായ അനിമൽ ലീഗൽ ഫോഴ്സ് സമർപ്പിച്ച ഹർജ്ജിയിലാണ് കോടതി ഇക്കാര്യത്തിൽ വനംവകുപ്പിനോട് വിശദീകരണം തേടിയിട്ടുള്ളത്.
ഹർജിയിൽ വാദം കേട്ട ജസ്റ്റീസ് എൻ. നഗരേഷാണ് പുലിക്കുട്ടിയെ എന്തുകൊണ്ടാണ് കാട്ടിലേക്ക് അയക്കാത്തത് എന്ന് വനം വകുപ്പിനോട് ആരാഞ്ഞത്.ഇതിന്് മറുപടി പറയാൻ വനം വകുപ്പ് ഒരാഴ്ചത്തെ സമയം ചോദിച്ചിട്ടുണ്ട്. പുലികുട്ടികളെ തട്ടിയെടുത്തവർക്ക് എതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം നിയമനടപടി സ്വീകരിക്കണം എന്നും പുലിക്കുട്ടിയെ കാട്ടിലേക്ക് അയക്കണം എന്നുമായിരുന്നു ഹർജ്ജിയിലെ മുഖ്യ ആവശ്യം.
2 കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം പുള്ളിപുലി തീറ്റതേടി പോയിരുന്നു. തീറ്റതേടി പോയ തക്കത്തിൽ വനം വകുപ്പ് ജീവനക്കാർ ഒരു മാസം മുമ്പ് 2 പുലിക്കുട്ടികളെ അടിച്ചു മാറ്റുകയായിരുന്നു എന്നാണ് ഹർജിക്കാരുടെ വാദം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കുഞ്ഞിനെത്തേടിയെത്തുന്ന തള്ളപുലിയെ വെടിവക്കാനുള്ള ശ്രമം നടത്തുന്നതായുള്ള മാധ്യമ വാർത്തകളുുടെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി കോടതിയെ സമീപിച്ചതെന്ന് സംഘടനയുടെ ഭാരവാഹികളിൽ ഒരാളായ ഏംഗൽസ് നായർ പറഞ്ഞു.
തള്ളപുലിയെ പിടിക്കാൻ കുഞ്ഞുങ്ങളെ വച്ച് കെണി ഒരുക്കി എന്നും പുലി കെണിയിൽ നിന്നും ഒരു കുഞ്ഞിനെ കൊണ്ടുപോയി എന്നും മറ്റും വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.പിന്നാലെ കുഞ്ഞിനെ തേടി പുലി പലവട്ടം ഗ്രാമത്തിൽ എത്തിയെന്നും ഈയവസരത്തിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചെന്നുമുള്ള പ്രചാരണണവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് തള്ളപ്പുലിയെ വെടിവയ്ക്കുന്നതിനുള്ള നീക്കം തകൃതിയായിട്ടുള്ളത്.ഏംഗൽസ് നായർ വ്യക്തമാക്കി.
മറുനാടന് മലയാളി ലേഖകന്.