- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പർശന ശേഷി നഷ്ടപ്പെടുകയോ വെളുത്തപാടുകൾ വരികയോ ഇല്ല; നിമിഷ നേരം കൊണ്ട് ശരീരത്തെ കാർന്ന് തിന്നും; ചേർത്തലയിലെ യുവാവിന് അപൂർവമായ കുഷ്ടരോഗം; മറ്റുള്ളവരിൽ നിന്നും മാറ്റിപ്പാർപ്പിച്ച് ചികിത്സ തുടങ്ങി ഡോക്ടർമാർ; കേരളം പടിയടച്ച് പിണ്ഡംവെച്ച രോഗങ്ങൾ ഓരോന്നായി മടങ്ങി എത്തുന്നുവോ ?
ആലപ്പുഴ: ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 21 വയസ്സുകാരനു വേഗം പടരുന്നതും അപൂർവവുമായ ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം (ഹിസ്റ്റോയിഡ് ഹാൻസൻ) സ്ഥിരീകരിച്ചു. ഈ രോഗം ബാധിക്കുന്നവരിൽ സാധാരണ കുഷ്ഠരോഗം പോലെ സ്പർശന ശേഷി നഷ്ടപ്പെടുകയോ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുകയോ ഇല്ല. ബാക്ടീരിയ വഴി പെട്ടെന്നു പടർന്നു പിടിക്കാൻ സാധ്യതയുള്ളതാണ് ഈ രോഗമെന്നു വിദഗ്ദ്ധർ പറയുന്നു. എന്നാൽ, കൃത്യമായി മരുന്നു കഴിച്ചാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിത്. മുഖത്തെ തടിപ്പുമായെത്തിയ യുവാവിന്റെ രോഗലക്ഷണങ്ങളിൽ സംശയം തോന്നിയാണു വിശദപരിശോധന നടത്തിയത്. കഴിഞ്ഞ മാസം 30 മുതൽ രോഗിക്കു ചികിത്സ ആരംഭിച്ചു. രോഗിയുമായി ഇടപെടുന്നവരിലും താമസിക്കുന്ന പ്രദേശത്തും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ലെപ്രസി ഓഫിസർ അറിയിച്ചു. കേരളത്തിൽ നിന്നും തുടച്ചു നീക്കിയ മഹാമാരി വീണ്ടും തലപൊക്കുന്നു. ശുചിത്വത്തിലൂടെയും ആരോഗ്യബോധവത്കരണത്തിലൂടെയും ഇല്ലാതായ കോളറ, കേരളത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളിലാണ് അടുത്തിടെ സ്ഥിരീകരിച്ചത്. മലപ്പുറ
ആലപ്പുഴ: ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 21 വയസ്സുകാരനു വേഗം പടരുന്നതും അപൂർവവുമായ ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം (ഹിസ്റ്റോയിഡ് ഹാൻസൻ) സ്ഥിരീകരിച്ചു. ഈ രോഗം ബാധിക്കുന്നവരിൽ സാധാരണ കുഷ്ഠരോഗം പോലെ സ്പർശന ശേഷി നഷ്ടപ്പെടുകയോ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുകയോ ഇല്ല. ബാക്ടീരിയ വഴി പെട്ടെന്നു പടർന്നു പിടിക്കാൻ സാധ്യതയുള്ളതാണ് ഈ രോഗമെന്നു വിദഗ്ദ്ധർ പറയുന്നു. എന്നാൽ, കൃത്യമായി മരുന്നു കഴിച്ചാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിത്.
മുഖത്തെ തടിപ്പുമായെത്തിയ യുവാവിന്റെ രോഗലക്ഷണങ്ങളിൽ സംശയം തോന്നിയാണു വിശദപരിശോധന നടത്തിയത്. കഴിഞ്ഞ മാസം 30 മുതൽ രോഗിക്കു ചികിത്സ ആരംഭിച്ചു. രോഗിയുമായി ഇടപെടുന്നവരിലും താമസിക്കുന്ന പ്രദേശത്തും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ലെപ്രസി ഓഫിസർ അറിയിച്ചു.
കേരളത്തിൽ നിന്നും തുടച്ചു നീക്കിയ മഹാമാരി വീണ്ടും തലപൊക്കുന്നു. ശുചിത്വത്തിലൂടെയും ആരോഗ്യബോധവത്കരണത്തിലൂടെയും ഇല്ലാതായ കോളറ, കേരളത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളിലാണ് അടുത്തിടെ സ്ഥിരീകരിച്ചത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ കോളറ രോഗം കണ്ടെത്തിയിട്ടുമുണ്ട്. കേരളത്തിൽ നിന്നും പൂർണമായും നിർമ്മാർജനം ചെയ്യപ്പെട്ടു എന്ന് അവകാശപ്പെട്ടിരുന്ന രോഗങ്ങൾ ഓരോന്നായി തിരികെയെത്തുകയാണ്.
മലേറിയ, ഡിഫ്തിരിയ തുടങ്ങി വർഷങ്ങളായി ഇല്ലാത്തായ രോഗങ്ങൾ വരെ അടുത്തിടെ സംസ്ഥാനത്ത് പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. തൊട്ടുപിന്നാലെ കോളറയും പല ജില്ലകളിലായി സ്ഥിരീകരിച്ചിരുന്നു.
പ്രധാന മുൻകരുതലുകൾ
ജില്ലയിൽ കുഷ്ഠരോഗ നിർമ്മാർജന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മൂന്നു പേർക്കു സാധാരണ കുഷ്ഠരോഗം കണ്ടെത്തിയതായി ജില്ലാ ലെപ്രസി ഓഫിസർ പറഞ്ഞു. അപൂർവമായി മാത്രം കാണപ്പെടുന്ന ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം ഒരാൾക്കു മാത്രമേ പിടിപെട്ടതായി വിവരമുള്ളൂ.
രോഗബാധിതരിൽ നിന്നു വായുവിലൂടെയാണു രോഗാണുക്കൾ മറ്റുള്ളവരിലേക്കെത്തുക. രോഗികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കൾ അന്തരീക്ഷത്തിലേക്കു പടരാം. രോഗികൾ എത്രയും വേഗം ചികിത്സ തേടുകയാണു പ്രധാനം.
പരമാവധി മൂന്നാഴ്ചത്തെ ചികിത്സ കൊണ്ടു രോഗം മറ്റുള്ളവരിലേക്കു പടരുന്ന സാധ്യത കുറയ്ക്കാൻ കഴിയും. ചികിത്സയിലൂടെ രോഗം പൂർണമായി ഭേദമാക്കാനും കഴിയും.
ഹിസ്റ്റോയ്ഡ് ഹാൻസൻ എന്നറിയപ്പെടുന്ന തീവ്രാവസ്ഥയിലുള്ള രോഗത്തിനു സാധാരണ കുഷ്ഠരോഗത്തിന്റെ ചികിത്സാ മാർഗങ്ങൾ തന്നെയാണുള്ളത്.
സാധാരണ കുഷ്ഠരോഗത്തിനു സ്പർശന ശേഷി നഷ്ടപ്പെടൽ, ശരീരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടൽ തുടങ്ങിയ ലക്ഷണങ്ങളാണെങ്കിൽ ഹിസ്റ്റോയ്ഡ് കുഷ്ഠരോഗത്തിനു കുരുക്കൾ പ്രത്യക്ഷപ്പെടലാണു പ്രധാന ലക്ഷണം. അതുകൊണ്ടുതന്നെ തിരിച്ചറിയാൻ വൈകും.
ശരീരത്തിലെ തണുപ്പുള്ള ഭാഗങ്ങളിലാണു കുരുക്കൾ പ്രത്യക്ഷപ്പെടുക. കൈമടക്കുകൾ പോലെ ചൂടുള്ള ഭാഗങ്ങളിൽ ഇവയുണ്ടാകില്ല.