- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെസോത്തോയിലെ ഇന്ത്യൻ അസോയിയേഷന്റെ നേതൃത്വത്തിൽ ഫുഡ് ഫൺ ആൻഡ് ട്രേഡ് ഫെസ്റ്റിവൽ അരങ്ങേറി
സൗത്താഫ്രിക്ക, ലെസോത്തോ: മസേറു മച്ചബങ്ങ് കോളേജിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ഫുഡ്, ഫൺ ആൻഡ് ട്രേഡ് ഫെസ്റ്റിവിൽ നടത്തുക ഉണ്ടായി. രാവിലെ 10 മണിക്ക് ആരംഭിച്ച ഫെസ്റ്റിവൽ 4 മണി വരെ വിവിധ പരിപാടികളോടു കൂടി നടന്നു. ഫുഡ് ഫെയറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപ്പതോളം രാജ്യങ്ങൾ പങ്കെടുത്ത ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ജന നിബിഢമായ ഗ്രൗണ്ടിൽ ഹോം അഫയേഴ്സ് മിനിസ്റ്റർ നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികളെയും ലെസോത്തോ ഗവൺമെന്റ് ഒഫീഷ്യൽസിനെയും സ്വാഗതം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി ആളുകൾ ബിഗിനഴ്സ് യോഗയിൽ പങ്കെടുക്കുകയും യോഗ ഗുരു രാജഗോപാൽ പുല്ലാനിക്കാട്ടിലിന്റെ നേതൃത്വത്തിൽ യോഗ ആസ്വദിക്കുക ഉണ്ടായി. ഫാഷൻ പരേഡ്, ബാന്റ്മേളം, കുതിര സവാരി, ജംപിങ് കാസിൽ, ബൈക്ക് റൈസിങ്ങ്, ഷൂട്ടിങ്ങ് എന്നിങ്ങനെ വൈവിധ്യങ്ങളാർന്ന കളികൾ ഫെസ്റ്റിവലിനെ പ്രൗഡഗംഭീരമാക്കി തീർത്തു. അതിഥികളെ ബാന്റ് മേളത്തോടു കൂടി ആനയിച്ചു കൊണ്ടുള്ള പ്രകടനം പ്രൗഡഗംഭീ
സൗത്താഫ്രിക്ക, ലെസോത്തോ: മസേറു മച്ചബങ്ങ് കോളേജിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ഫുഡ്, ഫൺ ആൻഡ് ട്രേഡ് ഫെസ്റ്റിവിൽ നടത്തുക ഉണ്ടായി. രാവിലെ 10 മണിക്ക് ആരംഭിച്ച ഫെസ്റ്റിവൽ 4 മണി വരെ വിവിധ പരിപാടികളോടു കൂടി നടന്നു.
ഫുഡ് ഫെയറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപ്പതോളം രാജ്യങ്ങൾ പങ്കെടുത്ത ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ജന നിബിഢമായ ഗ്രൗണ്ടിൽ ഹോം അഫയേഴ്സ് മിനിസ്റ്റർ നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികളെയും ലെസോത്തോ ഗവൺമെന്റ് ഒഫീഷ്യൽസിനെയും സ്വാഗതം ചെയ്തു.
വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി ആളുകൾ ബിഗിനഴ്സ് യോഗയിൽ പങ്കെടുക്കുകയും യോഗ ഗുരു രാജഗോപാൽ പുല്ലാനിക്കാട്ടിലിന്റെ നേതൃത്വത്തിൽ യോഗ ആസ്വദിക്കുക ഉണ്ടായി. ഫാഷൻ പരേഡ്, ബാന്റ്മേളം, കുതിര സവാരി, ജംപിങ് കാസിൽ, ബൈക്ക് റൈസിങ്ങ്, ഷൂട്ടിങ്ങ് എന്നിങ്ങനെ വൈവിധ്യങ്ങളാർന്ന കളികൾ ഫെസ്റ്റിവലിനെ പ്രൗഡഗംഭീരമാക്കി തീർത്തു. അതിഥികളെ ബാന്റ് മേളത്തോടു കൂടി ആനയിച്ചു കൊണ്ടുള്ള പ്രകടനം പ്രൗഡഗംഭീരമാക്കി തീർത്തു. സാദ്ദിക്ക് രണ്ടാലിയ കൃത്ജ്ഞത രേഖപ്പെടുത്തി. രാധാ പത്മനാഭൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.