സൗത്ത് ആഫ്രിക്ക,ലെസോത്തോ: റിപ്പബ്ലിക്ക് ദിനാഘോഷം ലസോത്തോയിൽ ഹോണററി കൗൺസിൽ ഓഫീസിൽ വർണ്ണ ശബളമായി ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തിൽ രാജ്യത്തിന്റെ പ്രതിനിധികളായി ഗവൺമെന്റ് ഒഫിഷ്യൽസും ഇന്ത്യൻ സമൂഹവും പങ്കെടുത്തു.

യോഗത്തിൽ ഫോറിൻ അഫയേഴ്സ് മിനിസ്റ്ററും ഹോണററി കൗൺസിലർ മന്മോഹൻ ബക്കയ്യയും സംസാരിക്കുക ഉണ്ടായി. ജോസ് കാലാവടക്കൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.