ലണ്ടൻ: ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ വിൻ സ്റ്റാൻലി കോളജിൽ ജനുവരി രണ്ടിനു സംഘടിപ്പിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നിനു പരിപാടിയിൽ നിരവധി കുരുന്നു പ്രതിഭകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ലെസ്റ്റർ കേരള കമ്യൂണിറ്റി അംഗങ്ങൾ അവതരിപ്പിച്ച പരിപാടികൾ ചടങ്ങിനു മോടി കൂട്ടി. തുടർന്നു നടന്ന പൊതു സമ്മേളനം യുകെ ഓർത്തഡോക്‌സ് ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് മാത്യു ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ലെസ്റ്റർ കേരള കമ്യൂണിറ്റി പ്രസിഡന്റ് സോണി ജോർജ് അധ്യക്ഷത വഹിച്ചു. റോയ് കാഞ്ഞിരത്താനം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എൽകെസി ട്രഷറർ ഷിബു പാപ്പൻ നന്ദി പറഞ്ഞു.

ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ കലോൽസവത്തിൽ സമ്മാനങ്ങൾ നേടിയ കുട്ടികൾക്ക് പ്രത്യേക പാരിതോഷികവും ട്രോഫിയും വിതരണം ചെയ്തു. ക്രിസ്മസിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിച്ച സ്‌കിറ്റ് നാറ്റിവിറ്റി പ്ലേ പുതുമ പുലർത്തി. മജീഷ്യൻ റോയ് കുട്ടനാട് അവതരിപ്പിച്ച മാജിക് പ്രകടനത്തോടെ പരിപാടികൾ അവസാനിച്ചു.