ദക്ഷിണേന്ത്യൻ സിനിമാലോകത്തെ മുൻ നിര നൃത്തസംവിധായകരുമായി അമൃത ടിവിയുടെ 'ലെറ്റ്‌സ് ഡാൻസി'ന്റെ പുതിയ പതിപ്പെത്തുന്നു. 28ന് ആരംഭിക്കുന്ന ഷോ തിങ്കൾ മുതൽ വ്യാഴംവരെ രാത്രി 7.30ന് സംപ്രേഷണംചെയ്യും. മികച്ച നർത്തകരെ കണ്ടെത്താനുള്ള മത്സരത്തിലെ വിധികർത്താക്കളിൽ പ്രമുഖൻ നൃത്തസംവിധായകൻ ശ്രീധറാണ്. ആയിരത്തിലേറെ ചിത്രങ്ങളുടെ നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട് ശ്രീധർ. 'നാക്ക് മുക്ക്' എന്ന ഗാനത്തിന് ചുവടുകളൊരുക്കിയ ശ്രീധറാണ് വിജയ് ചിത്രങ്ങളായ തലൈവാ, ജില്ല, വിശാൽ ചിത്രം വെടി തുടങ്ങിയവയുടെ നൃത്തസംവിധാനം നിർവഹിച്ചത്. ഭാഗ്യരാജിന്റെയും പൂർണിമ ജയറാമിന്റെയും മകൻ ശന്തനുവും മത്സരത്തിന്റെ വിധികർത്താവാകും. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള 20 ജോഡികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.