- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈസൽ വധം; പ്രതിപക്ഷ നേതാവിന് യൂത്ത് കോൺഗ്രസ് ഭീമൻഹർജി സമർപ്പിച്ചു
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസൽ വധത്തിൽ മുഴുവൻ പ്രതികളെയും പിടികൂടാത്ത പൊലീസ് അനാസ്ഥയും കൊലപ്പെട്ട യുവാവിന്റെ നിർധന കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യയ്ക്ക് സർക്കാർ ജോലിയും നൽകാനുള്ള നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭീമൻഹർജി നൽകിയത്. ഫൈസലിന്റെ കുടുംബത്തിന് ചുരുങ്ങിയത് 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നും താൻ ആഭ്യന്തരമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും അനുവദിച്ചിരുന്നു എന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.യു.കെ അഭിലാഷ്,പൊന്നാനി ലോകസഭാ മണ്ഡലം വൈസ് പ്രസിഡന്റ് ഇ.പി രാജീവ്,തിരൂരങ്ങാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഫവാദ് പത്തൂർ, നന്നമ്പ്ര മണ്ഡലം പ്രസിഡന്റ് സജിത്ത് കച്ചീരി, പി.കെ.എം ബാവ, സി.കെ ഷബീർ തുടങ്ങിയവരാണ് നിവേദനം നൽകിയത്. മുന്മന്ത്രിമാരും എംഎൽഎമാരും ഉൾപ്പാടെ സംസ്ഥാന-ജില്ലാ നേതാക്കളും ആയിരക്കണക്കിൻ പൊതുജനങ്ങളും ഹരജിയിൽ ഒപ്പ് വച്ചു.
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസൽ വധത്തിൽ മുഴുവൻ പ്രതികളെയും പിടികൂടാത്ത പൊലീസ് അനാസ്ഥയും കൊലപ്പെട്ട യുവാവിന്റെ നിർധന കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യയ്ക്ക് സർക്കാർ ജോലിയും നൽകാനുള്ള നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭീമൻഹർജി നൽകിയത്.
ഫൈസലിന്റെ കുടുംബത്തിന് ചുരുങ്ങിയത് 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നും താൻ ആഭ്യന്തരമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും അനുവദിച്ചിരുന്നു എന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.യു.കെ അഭിലാഷ്,പൊന്നാനി ലോകസഭാ മണ്ഡലം വൈസ് പ്രസിഡന്റ് ഇ.പി രാജീവ്,തിരൂരങ്ങാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഫവാദ് പത്തൂർ, നന്നമ്പ്ര മണ്ഡലം പ്രസിഡന്റ് സജിത്ത് കച്ചീരി, പി.കെ.എം ബാവ, സി.കെ ഷബീർ തുടങ്ങിയവരാണ് നിവേദനം നൽകിയത്. മുന്മന്ത്രിമാരും എംഎൽഎമാരും ഉൾപ്പാടെ സംസ്ഥാന-ജില്ലാ നേതാക്കളും ആയിരക്കണക്കിൻ പൊതുജനങ്ങളും ഹരജിയിൽ ഒപ്പ് വച്ചു.