- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കേരള പ്രവാസി വെൽഫെയർ കൂട്ടായ്മ ദുബായ് ഘടകം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കും
നാളെ ദുബായിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിക്ക് കേരള പ്രവാസി വെൽഫെയർ കൂട്ടായ്മ യുടെ ദുബായ് ഘടകം പ്രതിനിധികൾ , പ്രവാസലോകത്ത് നാളുകളായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും അവയുടെ പരിഹാരനിർദ്ദേശങ്ങളും അടങ്ങിയ നിവേദനം സമർപ്പിക്കും എന്ന് കോർ അഡ്‌മിൻ ആയ മുബാറക്ക് കാമ്പ്രത്ത് (കുവൈത്ത്) അറിയിച്ചു. നിവേദനം സമർപ്പിക്കാൻ നാളെ ഡിസംബർ 23 (വെള്ളിയാഴ്ച) വൈകീട്ട് 5 മണിക്ക് നമ്മുടെ കേരള പ്രവാസി ദുബായ് കോർ അഡ്‌മിന്മാരായ ആയ തോമസ് ജോസഫും (00971-559207111) ജോസ് നോയലും, ശിഹാബ് ഖാനും, അഡ്‌മിൻ ഗ്രൂപ്പിൽ നിന്നും ദിലീപും സുനിലും ആണ് നിയോഗിതരായിട്ടുള്ളത് . യു,.എ.ഇ യിലെ മറ്റു അംഗങ്ങൾ പോകുന്നു എങ്കിൽ ഈ കൊടുത്ത നമ്പറിൽ ബന്ധപ്പെടുവാൻ ഭാരവാഹികൾ അറിയിക്കുന്നു.(സ്ഥലം - ദുബായ് മീഡിയ സിറ്റി, ആംഫി തിയേറ്റർ, നക്കീൽ മെട്രോ സ്റ്റേഷനു സമീപം) ഒരു മാസത്തിനുള്ളിൽ 2200 അംഗങ്ങൾ വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾ അടങ്ങിയ ഈ കൂട്ടായ്മ രാഷ്ട്രീയ ജാതി മത സാമുദായിക വ്യത്യാങ്ങൾക്കതീതമായി പ്രവാസി പ്രശ്‌നങ്ങളും പരിഹാരങ്
നാളെ ദുബായിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിക്ക് കേരള പ്രവാസി വെൽഫെയർ കൂട്ടായ്മ യുടെ ദുബായ് ഘടകം പ്രതിനിധികൾ , പ്രവാസലോകത്ത് നാളുകളായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും അവയുടെ പരിഹാരനിർദ്ദേശങ്ങളും അടങ്ങിയ നിവേദനം സമർപ്പിക്കും എന്ന് കോർ അഡ്‌മിൻ ആയ മുബാറക്ക് കാമ്പ്രത്ത് (കുവൈത്ത്) അറിയിച്ചു.
നിവേദനം സമർപ്പിക്കാൻ നാളെ ഡിസംബർ 23 (വെള്ളിയാഴ്ച) വൈകീട്ട് 5 മണിക്ക് നമ്മുടെ കേരള പ്രവാസി ദുബായ് കോർ അഡ്‌മിന്മാരായ ആയ തോമസ് ജോസഫും (00971-559207111) ജോസ് നോയലും, ശിഹാബ് ഖാനും, അഡ്‌മിൻ ഗ്രൂപ്പിൽ നിന്നും ദിലീപും സുനിലും ആണ് നിയോഗിതരായിട്ടുള്ളത് . യു,.എ.ഇ യിലെ മറ്റു അംഗങ്ങൾ പോകുന്നു എങ്കിൽ ഈ കൊടുത്ത നമ്പറിൽ ബന്ധപ്പെടുവാൻ ഭാരവാഹികൾ അറിയിക്കുന്നു.(സ്ഥലം - ദുബായ് മീഡിയ സിറ്റി, ആംഫി തിയേറ്റർ, നക്കീൽ മെട്രോ സ്റ്റേഷനു സമീപം)
ഒരു മാസത്തിനുള്ളിൽ 2200 അംഗങ്ങൾ വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾ അടങ്ങിയ ഈ കൂട്ടായ്മ രാഷ്ട്രീയ ജാതി മത സാമുദായിക വ്യത്യാങ്ങൾക്കതീതമായി പ്രവാസി പ്രശ്‌നങ്ങളും പരിഹാരങ്ങളും കൂട്ടായ്മയുടെ 10 വാട്‌സാപ്പ് ഗ്രൂപ്പുകളിലെ നിരന്തര ചർച്ചകളിലൂടെ സ്വരൂപിച്ചതാണീ രൂപരേഖ. വിവിധ തലങ്ങളിൽ ജോലിയിൽ വ്യാപൃതരായി ജീവിക്കുന്ന പ്രവാസികളുടെ, സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നും ഉയർന്നു വരുന്ന ചിന്തകൾക്കും പദ്ധതികൾക്കും നിർദേശങ്ങൾക്കും മാത്രമേ, പ്രവാസിയുടെ പുനരധിവാസ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ് ഈ കൂട്ടായ്മയുടെ മുതൽക്കൂട്ടും കരുത്തും. പ്രവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട കൂട്ടായ്മയുടെ നാട്ടിലുള്ള ഭാരവാഹികൾ ഇതിനകം തന്നെ നോർക്ക ഓഫീസ് സന്ദർശിക്കുമായുണ്ടായി.
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ 32 രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്കിടയിൽ പരിചിതമായ ഈ കൂട്ടായ്മ വരും നാളിൽ എല്ലാ പ്രവാസികളെയും ഒരു കുടക്കീഴിൽ കൊണ്ട് വരുവാൻ പ്രാപ്തമാകും എന്നതിൽ സംശയം ഇല്ലതന്നെ. സാധ്യമായ എല്ലാ പ്രവാസ രാജ്യങ്ങളിലെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലും നോർക്കയിലും മാനദണ്ഡങ്ങൾക്കനുസൃതമായി സമയബന്ധിതമായി രെജിസ്റ്റർ ചെയ്യുവാൻ കേരളം പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ് എന്നും ഭാരവാഹികൾ അറിയിച്ചു.