- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ ലെവി സംഖ്യ ഉയർത്താൻ തൊഴിൽ മന്ത്രാലയം ആലോചിക്കുന്നു; ആശങ്കയോടെ അനേകായിരം തൊഴിലാളികൾ
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ ലെവി സംഖ്യ ഉയർത്താൻ സൗദി തൊഴിൽ മന്ത്രാലയം ആലോചിക്കുന്നു. നിലവിൽ 2400 റിയാലുള്ള ലെവി ഉയർത്താനാണ് ആലോചനകൾ നടക്കുന്നത്. ഇക്കാര്യം സംബന്ധിച്ചുള്ള പഠനം നടക്കുകയാണ്. പ്രധാനമായും ഇപ്പോൾ ലെവി സംഖ്യ ഉയർത്തണോ, ഉയർത്തുന്നുണ്ടെങ്കിൽ എത്ര ഉയർത്തണം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചാണ് ഇപ്പോൾ പഠിക്കുന്നത്. കൂടാതെ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം രാത്രി 9 മണിവരെയാക്കി കുറയ്ക്കുന്നതിനും വാരാന്ത്യ അവധി രണ്ട് ദിവസം നൽകുന്നതിനും ഉള്ള ആലോചനകൾ നടക്കുകയാണ്. സ്വദേശികളെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുവാൻ ലക്ഷ്യമിട്ടാണ് ലെവി ഉയർത്തുന്നത്. 2012 മുതലാണ് പ്രവാസികൾക്കുമേൽ ലെവി സംഖ്യ ഏർപ്പെടുത്തുന്ന നിയമം പ്രാബല്യത്തിലെത്തിയത്. മുൻപ് 100 റിയാൽ മാത്രമായിരുന്നു തൊഴിൽ അനുമതിക്കായി പ്രവാസികളിൽ നിന്നും സൗദി തൊഴിൽ മന്ത്രാലയം ഈടാക്കിയിരുന്നത്. 50 ശതമാനത്തിലധികം സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങളെ ലെവി നൽകുന്നതിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ ലെവി സംഖ്യ ഉയർത്താൻ സൗദി തൊഴിൽ മന്ത്രാലയം ആലോചിക്കുന്നു. നിലവിൽ 2400 റിയാലുള്ള ലെവി ഉയർത്താനാണ് ആലോചനകൾ നടക്കുന്നത്. ഇക്കാര്യം സംബന്ധിച്ചുള്ള പഠനം നടക്കുകയാണ്.
പ്രധാനമായും ഇപ്പോൾ ലെവി സംഖ്യ ഉയർത്തണോ, ഉയർത്തുന്നുണ്ടെങ്കിൽ എത്ര ഉയർത്തണം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചാണ് ഇപ്പോൾ പഠിക്കുന്നത്. കൂടാതെ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം രാത്രി 9 മണിവരെയാക്കി കുറയ്ക്കുന്നതിനും വാരാന്ത്യ അവധി രണ്ട് ദിവസം നൽകുന്നതിനും ഉള്ള ആലോചനകൾ നടക്കുകയാണ്. സ്വദേശികളെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുവാൻ ലക്ഷ്യമിട്ടാണ് ലെവി ഉയർത്തുന്നത്.
2012 മുതലാണ് പ്രവാസികൾക്കുമേൽ ലെവി സംഖ്യ ഏർപ്പെടുത്തുന്ന നിയമം പ്രാബല്യത്തിലെത്തിയത്. മുൻപ് 100 റിയാൽ മാത്രമായിരുന്നു തൊഴിൽ അനുമതിക്കായി പ്രവാസികളിൽ നിന്നും സൗദി തൊഴിൽ മന്ത്രാലയം ഈടാക്കിയിരുന്നത്. 50 ശതമാനത്തിലധികം സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങളെ ലെവി നൽകുന്നതിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.