- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലവി ആറ് മാസത്തിനകം അടച്ചു തീർത്താൽ മതിയെന്ന് തൊഴിൽ മന്ത്രാലയം; ലെവി മൂന്ന് ഘട്ടമായി അടയ്ക്കാൻ അനുമതി ലഭിച്ചതോടെ ആശ്വാസമായത് തൊഴിലാളികൾക്കും സ്ഥാപനഉടമകൾക്കും
സൗദിയിൽ സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലെവി അടക്കുന്നതിന് ആറു മാസത്തെ സാവകാശം ലഭിച്ചതോടെ തൊഴിലാളികൾക്കും സ്ഥാപന ഉടമകളും ആശ്വാസത്തിലാണ്.തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ എക്കൗണ്ടിലാണ് ഇളവുവിവരം പുറത്തുവിട്ടത് ലെവി മൂന്ന് ഘട്ടമായി അടക്കാനുള്ള അനുമതിയാണ് നൽകിയത്. സൗദി തൊഴിൽ മന്ത്രാലയം വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലവി ആറ് മാസത്തിനകം അടച്ചു തീർത്താൽ മതിയെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 2018 ജനുവരി മുതൽ മാസത്തിൽ 400 വീതം വർഷത്തിൽ 4,800 റിയാൽ മുൻകൂറായി അടക്കാനുള്ള നിർദേശമാണ് മന്ത്രാലയം ഇളവുനൽകിയത്. കൂടാതെ സംഖ്യ മൂന്ന് ഗഡുക്കളായി അടക്കാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങൾക്ക് വിദേശി ജോലിക്കാരുടെ ഒരു വർഷത്തെ ലവി മുൻകൂറായി അടക്കാൻ പ്രയാസമുണ്ടെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് തൊഴിൽ മന്ത്രാലയത്തിന്റെ പ്രസ്താവന. 2017 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന മാസത്തിൽ 200 റിയാലായിരുന്ന ലവി സൗദി വിഷൻ 2030ന്റെ ഭാഗമായി ഈ
സൗദിയിൽ സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലെവി അടക്കുന്നതിന് ആറു മാസത്തെ സാവകാശം ലഭിച്ചതോടെ തൊഴിലാളികൾക്കും സ്ഥാപന ഉടമകളും ആശ്വാസത്തിലാണ്.തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ എക്കൗണ്ടിലാണ് ഇളവുവിവരം പുറത്തുവിട്ടത്
ലെവി മൂന്ന് ഘട്ടമായി അടക്കാനുള്ള അനുമതിയാണ് നൽകിയത്. സൗദി തൊഴിൽ മന്ത്രാലയം വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലവി ആറ് മാസത്തിനകം അടച്ചു തീർത്താൽ മതിയെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 2018 ജനുവരി മുതൽ മാസത്തിൽ 400 വീതം വർഷത്തിൽ 4,800 റിയാൽ മുൻകൂറായി അടക്കാനുള്ള നിർദേശമാണ് മന്ത്രാലയം ഇളവുനൽകിയത്. കൂടാതെ സംഖ്യ മൂന്ന് ഗഡുക്കളായി അടക്കാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
ചെറുകിട സ്ഥാപനങ്ങൾക്ക് വിദേശി ജോലിക്കാരുടെ ഒരു വർഷത്തെ ലവി മുൻകൂറായി അടക്കാൻ പ്രയാസമുണ്ടെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് തൊഴിൽ മന്ത്രാലയത്തിന്റെ പ്രസ്താവന.
2017 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന മാസത്തിൽ 200 റിയാലായിരുന്ന ലവി സൗദി വിഷൻ 2030ന്റെ ഭാഗമായി ഈ വർഷം ഇരട്ടിപ്പിക്കുകയായിരുന്നു. ലവി സംഖ്യ അടുത്ത വർഷം മാസത്തിൽ 600 റിയാലായും 2020ൽ 800 റിയാലായും വർധിപ്പിക്കും. മുൻകൂറായി അടച്ച ലവി, തൊഴിലാളി ജോലിയിൽ നിന്ന് വിരമിക്കുകയോ സൗദി വിട്ടുപോവുകയോ ചെയ്യുന്ന വേളയിൽ തിരിച്ചുനൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.