- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2.57 മില്ലീമീറ്റർ മാത്രം കട്ടിയുള്ള അൾട്രാതിൻ വാൾപേപ്പർ ടെലിവിഷനുമായി എൽജി; കാന്തമുപയോഗിച്ച് ഭിത്തിയിൽ തൂക്കിയിടാം; വെള്ളത്തിന്റെ കാഠിന്യം തിരിച്ചറിയുന്ന വാഷിങ് മെഷീനും ഷോപ്പിംഗിനു സൗകര്യമുള്ള ഫ്രിഡ്ജും പുതിയ ഉത്പന്നങ്ങൾ
ലാസ് വേഗസ്സ്: സാങ്കേതിവിദ്യയിലുണ്ടായ അപ്രതീക്ഷിത കുതിച്ചുച്ചാട്ടം മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം സങ്കല്പിക്കാനാവാത്ത അനുഭവങ്ങൾ മനുഷ്യനു സമ്മാനിക്കാനും ഇലക്ട്രോണിക് മേഖലയിലടക്കം ഉണ്ടായ വിപ്ലവകരമായ കണ്ടുപിടിത്തൽ കാരണമായി. പണ്ടത്തെ വലിയ ടിവികൾ തന്നെ എത്ര പെട്ടന്നാണ് അപ്രത്യക്ഷമായത്. പകരം എൽസിഡിയും എൽഇഡിയും ചുമരുകളിൽ ഇടംപിടിച്ചിരിക്കുന്നു. ഇലക്ട്രോണിക് മേഖലയിൽ ആഗോളവിപണിയിൽ നിർണായക സ്വാധീനമുള്ള കൊറിയൻ കമ്പനി എൽജി ഒരു പടികൂടി മുന്നിലോട്ടു പോയിരിക്കുകയാണ്. കേവലം 2.57 മില്ലീമീറ്റർ മാത്രം വീതിയുള്ള ടെവിഷനാണ് എൽജി ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. യുഎസിലെ ലാസ് വേഗസ്സിൽ ബുധനാഴ്ചയാണ് ഈ ടിവി അടക്കമുള്ള പുതിയ ഉത്പന്നങ്ങൾ കമ്പനി അവതരിപ്പിച്ചത്. തീർത്തും നേർത്ത എൽജി ഒഎൽഇഡി ഡബ്ല്യു ടെലിവിഷൻ 77 ഇഞ്ചു വരെ വലിപ്പത്തിൽ ലഭിക്കും. കാന്തത്തിന്റെ സഹായത്തോടെ ഭിത്തിയിൽ തൂക്കിയിടാം. ഈ വാൾപേപ്പർ ടിവി എന്നാണ് വിപണിയിലിറക്കുന്നതെന്നോ എന്തു വില വരുമെന്നോ കമ്പന
ലാസ് വേഗസ്സ്: സാങ്കേതിവിദ്യയിലുണ്ടായ അപ്രതീക്ഷിത കുതിച്ചുച്ചാട്ടം മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം സങ്കല്പിക്കാനാവാത്ത അനുഭവങ്ങൾ മനുഷ്യനു സമ്മാനിക്കാനും ഇലക്ട്രോണിക് മേഖലയിലടക്കം ഉണ്ടായ വിപ്ലവകരമായ കണ്ടുപിടിത്തൽ കാരണമായി. പണ്ടത്തെ വലിയ ടിവികൾ തന്നെ എത്ര പെട്ടന്നാണ് അപ്രത്യക്ഷമായത്. പകരം എൽസിഡിയും എൽഇഡിയും ചുമരുകളിൽ ഇടംപിടിച്ചിരിക്കുന്നു. ഇലക്ട്രോണിക് മേഖലയിൽ ആഗോളവിപണിയിൽ നിർണായക സ്വാധീനമുള്ള കൊറിയൻ കമ്പനി എൽജി ഒരു പടികൂടി മുന്നിലോട്ടു പോയിരിക്കുകയാണ്. കേവലം 2.57 മില്ലീമീറ്റർ മാത്രം വീതിയുള്ള ടെവിഷനാണ് എൽജി ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. യുഎസിലെ ലാസ് വേഗസ്സിൽ ബുധനാഴ്ചയാണ് ഈ ടിവി അടക്കമുള്ള പുതിയ ഉത്പന്നങ്ങൾ കമ്പനി അവതരിപ്പിച്ചത്.
തീർത്തും നേർത്ത എൽജി ഒഎൽഇഡി ഡബ്ല്യു ടെലിവിഷൻ 77 ഇഞ്ചു വരെ വലിപ്പത്തിൽ ലഭിക്കും. കാന്തത്തിന്റെ സഹായത്തോടെ ഭിത്തിയിൽ തൂക്കിയിടാം. ഈ വാൾപേപ്പർ ടിവി എന്നാണ് വിപണിയിലിറക്കുന്നതെന്നോ എന്തു വില വരുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. ബിൽട്ട് ഇൻ വൈഫൈ, നാല് എച്ച്ഡിഎംഐ പോർട്ടുകൾ, 4കെ വീഡിയോ, എച്ച്ഡിആർ ടെക് എന്നീ സൗകര്യങ്ങൾ ടിവിയിൽ ഉണ്ടാകും. അ്ന്തരീക്ഷത്തിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന അനുഭവമായിരിക്കും ടെലിവിഷൻ ന്‌ല്കുകയെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഇതോടൊപ്പം സൂപ്പർ അൾട്രാ ഹൈ ഡെഫനിഷൻ ടെലിവിഷൻ നിരയും എൽജി അവതരിപ്പിച്ചിട്ടുണ്ട്. കമ്പനി സ്വന്തമായി വികസിപ്പിച്ച നാനോ സെൽ ഡിസ്‌പ്ലേ സാങ്കേതികവിദ്യായാണ് ഇതിൽ ഉപയോഗിക്കുന്നത്.
നിത്യജീവിതം മെച്ചപ്പെടുത്തുന്ന ഒട്ടനവധി മറ്റ് ഉത്പന്നങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്ന് സ്മാർട്ട് വാക്വം ക്ലീനറാണ്. ചുറ്റുമുള്ള വസ്തുക്കളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള കഴിവാണ് ഇതിനെ വ്യത്യസ്ഥമാക്കുന്നത്. ക്ലീൻ ചെയ്യുന്നതിനിടെ മനുഷ്യന്റെ കാല് മുന്നിലെത്തിയാൽ അത് മാറ്റിവയ്ക്കാൻ യന്ത്രം ആവശ്യപ്പെടും.
വെള്ളത്തിന്റെ കാഠിന്യവും മറ്റു ഘടകങ്ങളുടെ നിരക്കും തിരിച്ചറിയാൻ കഴിവുള്ള വാഷിങ് മെഷീൻ, മുറിയിൽ എവിടെയാണ് ആളുകൾ കൂടുതൽ സമയം ചെലവിടുന്നതെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന എയർകണ്ടീഷണർ തുടങ്ങിയവയാണ് മറ്റുള്ള ഉപകരണങ്ങൾ. പാചകത്തിന്റെ ചേരുവകകളും വീഡിയോകളും കാണിക്കുന്ന 29 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീനോടു കൂടിയ റഫ്രിജറേറ്ററാണ് മറ്റൊരു പ്രത്യേകത. ഓൺലൈൻ വാണിജ്യ വെബ്‌സൈറ്റുകളായ ആമസോണിന്റെയടക്കം സേവനം പ്രയോജനപ്പെടുത്തി ഷോപ്പിങ്ങിനുള്ള സൗകര്യം ഈ റഫ്രിജറേറ്ററിലുണ്ട്. ഫ്രിഡ്ജിനുള്ളിലെ കാമറ എന്ത് എവിടെ ഇരിക്കുന്നുവെന്ന് പുറമേനിന്ന് കാണാൻ സഹായിക്കും.
മറ്റു ഗൃഹോപകരണങ്ങളെ നിയന്ത്രിക്കുന്ന ഒരു പിടി റോബോട്ടുകളും എൽജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്നാണ് ഹബ് റോബോട്ട്. വീട്ടിലുള്ളവരുടെ ശബ്ദം തിരിച്ചറിഞ്ഞാണു റോബോട്ട് പ്രവർത്തിക്കുന്നത്.