- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാചകവാതകത്തിന് വീണ്ടും വില കൂട്ടി; കേരളത്തിൽ ഗാർഹിക സിലിണ്ടറിന് വേണ്ടത് 800ൽ അധികം രൂപ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതിയ വില ഇന്ന് നിലവിൽ വന്നു. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു.
പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വർധനയാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു. അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 5 രൂപ കുറഞ്ഞു.
Next Story