- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതു ചരിത്ര നിയോഗം; ലിബ്ബി ലെയ്ൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് ആദ്യ വനിതാ ബിഷപ്പ്, സ്റ്റോക്ക് പോർട്ട് ബിഷപ്പായി ആദ്യ നിയമനം
ലണ്ടൻ: ലിബ്ബി ലെയ്ൻ കാലെടുത്തു വച്ചിരിക്കുന്നത് ചരിത്രത്തിലേക്കാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യത്തെ വനിതാ ബിഷപ്പ് ലിബ്ബി ലെയ്‌നിനിത് ചരിത്ര നിയോഗം കൂടിയാണിത്. വനിതാ വൈദികരെ ബിഷപ്പാക്കാനുള്ള സഭയ്ക്കുള്ളിൽ നിന്നു തന്നെയുള്ള 22 വർഷത്തെ എതിർപ്പിനാണ് ക്രൂവിൽ നിന്നുള്ള ഈ വനിതാ വൈദികയുടെ നിയമനത്തോടെ അന്ത്യമായിരിക്കുന്നത്.. സഭയെ സം
ലണ്ടൻ: ലിബ്ബി ലെയ്ൻ കാലെടുത്തു വച്ചിരിക്കുന്നത് ചരിത്രത്തിലേക്കാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യത്തെ വനിതാ ബിഷപ്പ് ലിബ്ബി ലെയ്‌നിനിത് ചരിത്ര നിയോഗം കൂടിയാണിത്. വനിതാ വൈദികരെ ബിഷപ്പാക്കാനുള്ള സഭയ്ക്കുള്ളിൽ നിന്നു തന്നെയുള്ള 22 വർഷത്തെ എതിർപ്പിനാണ് ക്രൂവിൽ നിന്നുള്ള ഈ വനിതാ വൈദികയുടെ നിയമനത്തോടെ അന്ത്യമായിരിക്കുന്നത്.. സഭയെ സംബന്ധിച്ചിടത്തോളം ചരിത്ര സംഭവവും എന്നെ സംബന്ധിച്ചിടത്തോളം എന്നും ഓർമിക്കപ്പെടാനുള്ള ദിവസവും എന്നാണ് ലിബ്ബി തന്റെ ബിഷപ് നിയമനത്തെക്കുറിച്ച് പ്രതികരിച്ചത്.
നവംബർ പതിനേഴിനാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട് വനിതകളെ ബിഷപ്പാക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. ജൂലൈ മാസം മുതൽ ഇതിനുള്ള ചർച്ചകളും തയ്യാറെടുപ്പുകളും നടത്തിവരികയായിരുന്നു. ബിഷപ് നിയമനത്തിൽ നൂറ്റാണ്ടുകളായി തുടർന്നു വരുന്ന പുരുഷാധിപത്യത്തിനാണ് ഇതോടെ അന്ത്യമായിരിക്കുകയാണ്. കൂടാതെ വനിതാ വൈദികരെ നിയമിച്ച ശേഷം ഇരുപതിലേറെ വർഷമായി സഭയിൽ സജീവമായി നടക്കുന്ന ചർച്ചയാണ് വനിതാ ബിഷപ്പുമാരെ സംബന്ധിച്ചുള്ളത്.
സ്റ്റോക്ക്‌പോർട്ടിന്റെ ബിഷപ്പായാണ് ലിബ്ബിയെ നിയമിച്ചിരിക്കുന്നത്. ലിബ്ബിയുടെ നിയമനം ബുധനാഴ്ച രാജ്ഞി അംഗീകരിച്ച ശേഷമാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ലിബ്ബിയെ അഭിനന്ദനമറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ചരിത്രപരമായ നിയമനവും അതോടൊപ്പം തന്നെ സ്ത്രീപുരുഷ സമത്വത്തിന്റെ സുപ്രധാന ദിവസവും എന്ന് കാമറൂൺ ട്വീറ്റിൽ പറയുന്നു. ചെസ്റ്റർ രൂപതയിലെ അസിസ്റ്റന്റ് ബിഷപ്പായിട്ടായിരിക്കും ലിബ്ബി സേവനം അനുഷ്ഠിക്കുക. ബിഷപ്പായി വാഴിക്കുന്ന ചടങ്ങ് ജനുവരി 26ന് യോർക്ക് മിൻസ്റ്ററിൽ നടക്കും. സ്‌റ്റോക്ക്‌പോർട്ടിന്റെ എട്ടാമത് ബിഷപ്പാണിവർ.
1994-ലാണ് ലിബ്ബി വൈദിക വൃത്തിയിൽ പ്രവേശിക്കുന്നത്. ഇതിനോടകം നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലിബ്ബിയുടെ ഭർത്താവ് ജോർജും വൈദികൻ തന്നെയാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യത്തെ വൈദിക ദമ്പതികളിലൊരാളാണിവർ.