ലണ്ടൻ : ഭാവി ശോഭനം ആക്കാൻ ലിബറൽ ഡെമോക്രറ്റുകൾക്ക് ഒപ്പം എന്ന മുദ്രാവാക്യവുമായി ലിബറൽ ഡെമോക്രാറ്റ് അവരുണ്ട് പ്രകടന പത്രിക ഇന്നലെ പുറത്തിറക്കി. ലേബർ പാർട്ടി അവരുടെ പത്രിക പുറത്തിറക്കി മണിക്കൂറുകൾക്കു ഉള്ളിൽ തന്നെയാണ് ലിബറൽ ഡെമോക്രറ്റിസ് അത് പുറത്തിറക്കിയത് .

വരുന്ന ജൂൺ 8 നു നടക്കുന്ന ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പ് ജനങ്ങളുടെ ഭാവി എന്താവണം എന്ന തിരഞ്ഞെടുപ്പ് ആണ് അതുകൊണ്ട് തന്നെ ബ്രിട്ടന്റെ ഭാവി നിർണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രറ്റുകൾക്ക് കിട്ടുന്ന ഓരോ വോട്ടും അതിനിർണായകം ആണ്, ടിം ഫാറോൺ വ്യക്തമാക്കി.

ലിബറൽ ഡമോക്രറ്റുകളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദനങ്ങൾ താഴെ പറയുന്നവ ആണ്

1 - ബ്രെക്‌സിറ് നടപ്പിലാക്കുന്നത് വഴിയും തെരേസ മെയ് ചെയ്യുന്ന പല നടപടികളും അടുത്ത പല ദശാബ്ദങ്ങൾ പോലും നിങ്ങളുടെ ജീവിതത്തെ ബാധിക്കും - നിങ്ങളുടെ തൊഴിൽ, പ്രതിവാര ഷോപ്പ്, നിങ്ങളുടെ പരിസ്ഥിതി, സുരക്ഷ എന്നിവയെ എല്ലാം. - . അതുകൊണ്ടാണ് ബ്രെക്ടിറ്റ് കരാറിൽ നിങ്ങള് ഒരു അന്തിമ വിധി നിര്‌നയിക്കാൻ ഉള്ള അവകാശം ഉണ്ടെന്നു ഞങ്ങൾ കരുതുന്നത് കരാർ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ, നിങ്ങൾക്ക് യൂറോപ്യൻ യൂണിയനിൽത്തന്നെ തുടരാനുള്ള അവസരം ഉണ്ടായിരിക്കണം.

2 - ലിബറൽ ഡെമോക്രറ്‌സ് പ്രതിസന്ധിയിൽ നിന്ന് എൻഎച്ച്എസിനെ സംരക്ഷിക്കും.
നമ്മളുടെ ദേശീയ ആരോഗ്യ സേവനം തകർന്നടിയുകയാണ്. തെരേസ മെയ്‌ ഇതൊന്നും കാര്യമാക്കുന്നില്ല. എൻഎച്ച്എസിനും സാമൂഹ്യ സംരക്ഷണ സേവനങ്ങൾക്കും ആദായനികുതിയിൽ നിന്ന് പൗണ്ടിന് 1 പെൻസ് കൂടുതൽ ഏർപ്പെടുത്തി അത് എൻ എച് എസിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് മാറ്റി വക്കും. മാനസികാരോഗ്യ സംരക്ഷണത്തിനും വയോധികർക്ക് സംരക്ഷണ ചെലവുകൾ എന്നിവക്ക് മുൻ ഗണന നൽകും.

3 - മാതാപിതാക്കളുടെ വരുമാനം അനുസരിച്ചല്ല കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് നിര്ണയിക്കേണ്ടത് . അങ്ങനെയുള്ള ഫീസ് വ്യത്യാസങ്ങൾ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെയാണ് ബാധിക്കുന്നത് .യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി വിദ്യാഭ്യാസത്തിനു വേണ്ടി 7 ബില്ല്യൻ പൗണ്ട് നിക്ഷേപിക്കുകയും, യുവാക്കളെ ഞങ്ങൾ പിന്തുണയ്ക്കുകയും ചെയ്യും.

4 - തൊഴിലവസരങ്ങളും അവസരങ്ങളും സൃഷ്ടിക്കുന്ന ഒരു സമ്പദ്ഘടന ബ്രിട്ടന് ആവശ്യമാണ്.യുകെയിലുടനീളം വളർച്ചയെ ഉത്തേജിപ്പിക്കുന്ന ലക്ഷ്യത്തോടുകൂടിയാണ് ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റിന്റെ ഒരു വലിയ പദ്ധതിയിൽ നാം സമ്പദ്വ്യവസ്ഥയെ ഉയർത്തുന്നത്.ഭാവിയിലും ഇപ്പോളും എപ്പോളും ഒരു ആഗോള നേതാവായി തന്നെ ബ്രിട്ടനെ നില നിർത്താനായി നവീകരണത്തിന് വേണ്ടിയും ഗവേഷണത്തിന് വേണ്ടിയും മാറ്റി വയ്ക്കുന്ന ഫണ്ടും ഇരട്ടിയാക്കും.

5 - കാലാവസ്ഥാ വ്യതിയാനം, വായു മലിനീകരണം എന്നിവയാണ് എറ്റവും അപകടകരമായ ഭാവി ഭീഷണികൾ. ഒരേസമയം നമ്മുടെ ഭൂമിയെ സംരക്ഷിക്കാനും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള പുതിയ മാർഗങ്ങൾ കണ്ടെത്താൻ ഞങ്ങൾ നിക്ഷേപം നടത്തും.2030 ഓടെ വായു മലിനീകരണം ഒഴിവാക്കി പ്രതിവർഷം 40,000 അകാല മരണങ്ങൾ തടയും, ഗ്രീൻ വൈദ്യുതി ഉത്പാദനം ഇരട്ടിയാക്കും. ബ്രിട്ടന്റെ ആവശ്യത്തിന്റെ 60 % വൈദ്യുതി ഗ്രീൻ മാർഗത്തിലൂടെ ആക്കാനുള്ള നടപടികൾ കൈക്കൊള്ളും. സൗചന്യ ചൈൽഡ് കെയർ രണ്ട് വയസു മുതൽ ഏർപ്പെടുത്തും.

6 - കുടുംബങ്ങൾ സാമ്പത്തികമായും സാമൂഹികമായും വളരുമ്പോൾ അതു സമൂഹത്തിനു മൊത്തത്തിൽ നല്ലതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 2022 ആകുമ്പോഴേക്കും 300,000 വീടുകൾ നിർമ്മിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. സൗജന്യ ചൈൽഡ് കെയർ പദ്ധതിയിൽ എല്ലാ രണ്ടു വായു മുതൽ ഉള്ള കുട്ടികളെ ഉൾപ്പെടുത്തും.16 മുതൽ 21 വയസ്സ് പ്രായമുള്ള കുട്ടികളുടെ ബസ് ചാർജ് മൂന്നിൽ ഒന്നായി കുറയ്ക്കും. മൂന്നിലൊന്നിനുമിടയിൽ കുറയ്ക്കുകയും ചെയ്യുന്നു.

7 - ജീവിതത്തിൽ വിജയിക്കാൻ എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അസമത്വം കുറയ്ക്കുക, വിവേചനത്തിനെതിരെ പോരാടുക സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, ഇവയാണ് നമ്മളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. യൂറോപ്യൻ കൺവെൻഷൻ നിർണയിചിട്ടുള്ള ഹ്യൂമൻ റൈറ്‌സ് അവകാശങ്ങൾ പാലിക്കാതെ മൂവായിരത്തോളം വരുന്ന അഭയാർഥികളായി പിഞ്ചു കുഞ്ഞുങ്ങളെ ഒരു സങ്കേതത്തിൽ പാർപ്പിക്കാനുള്ള നീക്കത്തെ ശക്തിയുക്തം എതിർക്കും.
8 - നമ്മുടെ ആഗോള പങ്കാളിമാരോടൊപ്പം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ദരിദ്രരെ സഹായിക്കുന്നതിനും, നമ്മുടെ പൗരന്മാരെ സംരക്ഷിക്കാനുമുള്ള നടപടികൾ ഞങ്ങൾ തുടരും.
9 - ദേശീയതയുടെയും ഒറ്റപ്പെടലിന്റെയും വർദ്ധിച്ചുവരുന്ന വേലിയേറ്റങ്ങൾക്കെതിരെ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും, മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചു വരുന്ന രാജ്യങ്ങളിലേക്ക് ആയുധ വിൽപ്പന തടയുകയും ചെയ്യും.
10 - ജനങ്ങൾക്ക് അവരുടെ ജീവിതത്തെയും,രാജ്യം എങ്ങനെ പ്രവർത്തിക്കണം എന്നും നിശ്ചയിക്കാനുമുള്ള അധികാരം ഉണ്ടാവണം. 16 മുതൽ 17 - വയസ്സുവരെയുള്ളവർക്ക് വോട്ടവകാശം നൽകാനുമുള്ള അവകാശം നൽകണം.

(ലണ്ടനിലെ ഡിജിറ്റൽ ഏജൻസി ആയ സ്വീൻസ് ടെക്‌നോളജീസിന്റെ സിഇഒ ആണ് ലേഖകനായ അജയ് സി തോമസ്)