- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ പടങ്ങൾ ഓടിച്ചു മടുത്തപ്പോൾ സിനിമാരംഗം തന്നെ വിടാൻ തീരുമാനിച്ച് ലിബർട്ടി ബഷീർ; സെക്കൻഡ് ഗ്രേഡ് സിനിമകൾപോലും തരില്ലെന്ന് ചിലർക്കു വാശി; ആളില്ലാതെ തിയേറ്റർ തുറന്നുവച്ചിട്ടു കാര്യമില്ല; 50 ജീവനക്കാരുടെ കാര്യവും നോക്കണം; തിയേറ്ററില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടെന്നും പൊളിഞ്ഞു പോയ സംഘടനയുടെ നേതാവ്
തലശ്ശേരി: മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ കിട്ടാത്ത സാഹചര്യത്തിൽ തിയേറ്ററുകൾ അടച്ചുപൂട്ടി സിനിമാരംഗം തന്നെ വിടാൻ നിർമ്മാതാവും തീയേറ്റർ ഉടമാ സംഘടനയുടെ മുൻപ്രസിഡന്റുമായ ലിബർട്ടി ബഷീറിന്റെ തീരുമാനം. ഒരു കാലത്ത് റിലീസ് ചിത്രങ്ങൾ മാത്രം കളിച്ചിരുന്ന സ്വന്തം തിയേറ്ററുകൾ ഇപ്പോൾ സെമി പോൺ സിനിമകൾ ഓടിക്കേണ്ട ഗതികേണ്ട് ഉണ്ടായ സാഹചര്യത്തിലാണ് ബഷീറിന്റെ തീരുമാനം. 50 ശതമാനം ലാഭവിഹിതം ആവശ്യപ്പെട്ട് മലയാള സിനിമാ ഇൻഡസ്ട്രിയെ മുഴുവൻ സ്തംഭിപ്പിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ സംഘടന ദിലീപിന്റെ നീക്കത്തിൽ തകർന്നതിനെ തുടർന്നാണ് ലിബർട്ടി ബഷീറിനു തിരിച്ചടി തുടങ്ങിയത്. ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിൽ തലശ്ശേരിയിലുള്ള തീയേറ്റർ സമുച്ചയത്തിൽ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതിൽ ലിബർട്ടി പാരഡൈസിൽ ഇപ്പോൾ പ്രദർശനമില്ല. ലിറ്റിൽ പാരഡൈസിലും ലിബർട്ടി മൂവി ഹൗസിലും മിനി പാരഡൈസിലുമൊക്കെ സെമി-പോൺ വിഭാഗത്തിൽപ്പെടുത്താവുന്ന തമിഴ്, ഇംഗ്ലീഷ് സിനിമകളാണ് കളിക്കുന്നത്. എല്ലാം പഴയവ തന്നെ. പതിമൂന്നാംപക്കം പാർക്കാം, സീക്രട്ട് ഗേൾസ് 009, പാര
തലശ്ശേരി: മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ കിട്ടാത്ത സാഹചര്യത്തിൽ തിയേറ്ററുകൾ അടച്ചുപൂട്ടി സിനിമാരംഗം തന്നെ വിടാൻ നിർമ്മാതാവും തീയേറ്റർ ഉടമാ സംഘടനയുടെ മുൻപ്രസിഡന്റുമായ ലിബർട്ടി ബഷീറിന്റെ തീരുമാനം. ഒരു കാലത്ത് റിലീസ് ചിത്രങ്ങൾ മാത്രം കളിച്ചിരുന്ന സ്വന്തം തിയേറ്ററുകൾ ഇപ്പോൾ സെമി പോൺ സിനിമകൾ ഓടിക്കേണ്ട ഗതികേണ്ട് ഉണ്ടായ സാഹചര്യത്തിലാണ് ബഷീറിന്റെ തീരുമാനം.
50 ശതമാനം ലാഭവിഹിതം ആവശ്യപ്പെട്ട് മലയാള സിനിമാ ഇൻഡസ്ട്രിയെ മുഴുവൻ സ്തംഭിപ്പിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ സംഘടന ദിലീപിന്റെ നീക്കത്തിൽ തകർന്നതിനെ തുടർന്നാണ് ലിബർട്ടി ബഷീറിനു തിരിച്ചടി തുടങ്ങിയത്. ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിൽ തലശ്ശേരിയിലുള്ള തീയേറ്റർ സമുച്ചയത്തിൽ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതിൽ ലിബർട്ടി പാരഡൈസിൽ ഇപ്പോൾ പ്രദർശനമില്ല. ലിറ്റിൽ പാരഡൈസിലും ലിബർട്ടി മൂവി ഹൗസിലും മിനി പാരഡൈസിലുമൊക്കെ സെമി-പോൺ വിഭാഗത്തിൽപ്പെടുത്താവുന്ന തമിഴ്, ഇംഗ്ലീഷ് സിനിമകളാണ് കളിക്കുന്നത്. എല്ലാം പഴയവ തന്നെ. പതിമൂന്നാംപക്കം പാർക്കാം, സീക്രട്ട് ഗേൾസ് 009, പാരെ വെള്ളയ്യ ദേവ, പൊല്ലാത്തവൾ എന്നീ സിനിമകൾ. ലിബർട്ടി സ്യൂട്ട് എന്ന സ്‌ക്രീനിൽ മാത്രമാണ് പുതിയ ചിത്രമുള്ളത്. ബോളിവുഡിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ റയീസ്.
തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ മലയാളം സിനിമകൾ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് തീയേറ്ററുകൾ അടച്ചു പൂട്ടി സിനിമാരംഗം വിടാൻ ലിബർട്ടി ബഷീർ തീരുമാനിച്ചത്. തീയേറ്ററുകൾ അടയ്ക്കാതെ വേറെ നിവൃത്തിയില്ല. എന്റെ തീയേറ്ററുകളിലേക്ക് മലയാള സിനിമകൾ ഒന്നും തരുന്നില്ല. അൻപതോളം ജീവനക്കാർ ഇവിടെയുണ്ട്. ആളില്ലാതെ തീയേറ്റർ തുറന്ന് വച്ചിട്ട് കാര്യമില്ല. അന്യഭാഷ ചിത്രം പോലും തന്റെ തീയേറ്ററുകളിൽ കളിക്കരുതെന്ന് വാശിയോടെയാണ് ചിലർ പ്രവർത്തിക്കുന്നത്. സെക്കൻഡ് ഗ്രേഡ് ചിത്രം പോലും തരില്ലെന്നാണ് അവരുടെ നിലപാട്. ആരുടേയും കാല് പിടിച്ച് സിനിമ പിടിക്കാൻ താനുദേശിക്കുന്നില്ല - തീയേറ്ററുകൾ പൂട്ടാനുള്ള തീരുമാനം സ്ഥിരീകരിച്ചു കൊണ്ട് ലിബർട്ടി ബഷീർ പറഞ്ഞു.
ഈ മാസത്തിൽ മാത്രം നാല് തവണ പാർട്ടി സെക്രട്ടറിയെ കണ്ട് പ്രശ്നത്തിലിടപെട്ടണമെന്നാവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയേയും പലതവണ നേരിൽ കണ്ടു, ഈ ദിവസങ്ങളിലെല്ലാം വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടു. എല്ലാം ശരിയാക്കാം വിളിച്ചു പറയാം എന്നെല്ലാം അവർ ഉറപ്പു തന്നതാണ്. ഒന്നും നടന്നില്ല, ഒരു പക്ഷേ അവർ വിളിച്ചു പറഞ്ഞിട്ടുണ്ടാവും എന്നാൽ കേൾക്കേണ്ടവർ കേട്ടു കാണില്ല. എന്റെ സ്വന്തം കാര്യത്തിന് വേണ്ടിയല്ല കേരളത്തിലെ 350-ഓളം തീയേറ്റർ ഉടമകൾക്ക് വേണ്ടിയാണ് താൻ സമരത്തിന് ഇറങ്ങിയത്. എന്നാൽ ദീലിപ് എന്ന താരം വന്നതോടെ കൂടെ നിന്നവരെല്ലാം അയാൾക്ക് പിറകേ പോയി. എന്റെ തീയേറ്ററുകൾ അടച്ചു പൂട്ടാൻ ദിലീപിനായി. എന്നാൽ എന്നെ തകർക്കാൻ ആവില്ല. ദൈവം സഹായിച്ച് തീയേറ്ററുകൾ ഇല്ലെങ്കിലും ജീവിക്കാനുള്ളത് എനിക്കുണ്ട്.
നേരത്തെ നിർമ്മാണരംഗത്ത് സജീവമായിരുന്ന ലിബർട്ടി ബഷീർ ഇപ്പോൾ വർഷങ്ങളായി ചിത്രങ്ങളൊന്നും നിർമ്മിക്കുന്നില്ല. തീയേറ്ററുകൾ കൂടി അടച്ചു പൂട്ടുന്നതോടെ സിനിമ മേഖലയിൽ നിന്ന് താൻ പൂർണമായും വിരമിക്കുകയാണെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. കൽപ്പറ്റ ജൈത്ര തീയേറ്ററിലും സമാനമായ പ്രതിസന്ധി നിലനിൽക്കുന്നുണ്ട് അവർ അടച്ചു പൂട്ടുമോ എന്നറിയില്ല. എന്തായാലും തനിക്ക് മുൻപിൽ മറ്റു വഴികളില്ല. ആരുടെയെങ്കിലും കാല് പിടിച്ച് തീയേറ്ററിൽ സിനിമ ഓടിക്കേണ്ട ഗതിക്കേട് എനിക്കില്ല, അതുകൊണ്ട് തീയേറ്ററുകൾ അടച്ചു പൂട്ടുന്നു നിലപാട് വ്യക്തമാക്കി കൊണ്ട് ലിബർട്ടി ബഷീർ പറഞ്ഞു.