- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം കൊടുത്താൽ മാത്രം ഡബ്ബ് ചെയ്യാനെത്തുന്ന താരങ്ങളിൽ വേറിട്ട് നിൽക്കുന്ന നടൻ; സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നൽകുന്ന വ്യക്തിത്വം; ലിബർട്ടി ബീഷീർ ക്യാപ്റ്റൻ രാജുവിനെ അനുസ്മരിക്കുന്നത് ഇങ്ങനെ
കണ്ണൂർ: സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നൽകുന്ന മഹാനടനായിരുന്നു ക്യാപ്റ്റൻ രാജുവെന്ന് ചലച്ചിത നിർമ്മതാവ് ലിബർട്ടി ബഷീർ. നല്ലത് മാത്രം ചിന്തിക്കുകയും സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യുന്ന അപൂർവ്വം നടന്മാരിൽ ക്യാപ്റ്റൻ രാജു മുൻ നിരയിലാണ്. ഇക്കാര്യം തനിക്ക് ഒട്ടേറെ അവസരങ്ങളിലും നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ലിബർട്ടി ബഷീർ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. അദ്ദേഹത്തിന് നൽകുന്ന ഏത് കഥാപാത്രങ്ങളിലേയും വേഷങ്ങൾ സാഹസികതയോടെ ഏറ്റെടുക്കുന്നു. ഡ്യൂപ്പില്ലാതെ നൂറ് സതമാനം കൃത്യതയോടെ സാഹസിക രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ക്യാപ്റ്റൻ രാജുവിനെ മറികടക്കാൻ മലയാള ചലച്ചിത്ര ലോകത്ത് ആരുമില്ല.-ക്യാപ്റ്റൻ രാജുവിന് ബ്രേക്ക് ആയ ആവനാഴി അടക്കമുള്ള ചിത്രങ്ങളുടെ നിർമ്മാതാവായ ലിബർട്ടി ബഷീർ ചൂണ്ടിക്കാട്ടി. പണം കൊടുത്താൽ മാത്രം ഡബ്ബ് ചെയ്യാനെത്തുന്ന താരങ്ങളിൽ വേറിട്ട് നിൽക്കുന്ന സ്വഭാവ സവിശേഷതയുള്ള നടനാണ് ക്യാപ്റ്റൻ രാജു. പണം നൽകിയാലും ഇല്ലെങ്കിലും ഡബ്ബിങ് ഏറ്റെടുത്ത് പൂർത്തീകരിക്കാൻ രാജു എന്നും സന്നദ്ധനായിരുന്നു. പട്ടാളത്
കണ്ണൂർ: സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നൽകുന്ന മഹാനടനായിരുന്നു ക്യാപ്റ്റൻ രാജുവെന്ന് ചലച്ചിത നിർമ്മതാവ് ലിബർട്ടി ബഷീർ. നല്ലത് മാത്രം ചിന്തിക്കുകയും സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യുന്ന അപൂർവ്വം നടന്മാരിൽ ക്യാപ്റ്റൻ രാജു മുൻ നിരയിലാണ്. ഇക്കാര്യം തനിക്ക് ഒട്ടേറെ അവസരങ്ങളിലും നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ലിബർട്ടി ബഷീർ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു.
അദ്ദേഹത്തിന് നൽകുന്ന ഏത് കഥാപാത്രങ്ങളിലേയും വേഷങ്ങൾ സാഹസികതയോടെ ഏറ്റെടുക്കുന്നു. ഡ്യൂപ്പില്ലാതെ നൂറ് സതമാനം കൃത്യതയോടെ സാഹസിക രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ക്യാപ്റ്റൻ രാജുവിനെ മറികടക്കാൻ മലയാള ചലച്ചിത്ര ലോകത്ത് ആരുമില്ല.-ക്യാപ്റ്റൻ രാജുവിന് ബ്രേക്ക് ആയ ആവനാഴി അടക്കമുള്ള ചിത്രങ്ങളുടെ നിർമ്മാതാവായ ലിബർട്ടി ബഷീർ ചൂണ്ടിക്കാട്ടി.
പണം കൊടുത്താൽ മാത്രം ഡബ്ബ് ചെയ്യാനെത്തുന്ന താരങ്ങളിൽ വേറിട്ട് നിൽക്കുന്ന സ്വഭാവ സവിശേഷതയുള്ള നടനാണ് ക്യാപ്റ്റൻ രാജു. പണം നൽകിയാലും ഇല്ലെങ്കിലും ഡബ്ബിങ് ഏറ്റെടുത്ത് പൂർത്തീകരിക്കാൻ രാജു എന്നും സന്നദ്ധനായിരുന്നു. പട്ടാളത്തിൽ നിന്നും വന്നതിന്റെ സാഹസികതയും അച്ചടക്കവുമെല്ലാം അദ്ദേഹം കൈവിട്ടിരുന്നില്ല. വലുപ്പചെറുപ്പമില്ലാതെ എല്ലാവരേയും ബഹുമാനിക്കുന്നതിലും സ്‌നേഹിക്കുന്നതിലും രാജു പിശുക്ക് കാട്ടിയിരുന്നില്ല.
പട്ടാള ചിട്ട വിടാതെ സൗഹൃദവും സ്‌നേഹവും നൽകുന്നത് വഴി അദ്ദേഹത്തിന് ചലച്ചിത്ര രംഗത്ത് വലിയ ആരാധകരുണ്ടായിരുന്നു. താൻ ചെയ്യുന്ന റോളുകൾ നൂറ് ശതമാനം പെർഫക്ട് ആകണമെന്ന് കർശന നിഷ്ടയുള്ള നടനാണ് ക്യാപ്റ്റൻ രാജുവെന്ന് ലിബർട്ടി ബഷീർ അനുസ്മരിച്ചു. ചലച്ചിത്ര മേഖലയിലെ നിർമ്മാതാക്കളെന്നോ സംവിധായകരെന്നോ താരങ്ങളെന്നോ വേർതിരിവില്ലാതെ എല്ലാവരേയും ആദരിച്ചും ബഹുമാനിച്ചുമാണ് രാജു സിനിമാ രംഗത്ത് സ്ഥിര പ്രതിഷ്ഠ നേടിയത്.-ലിബർട്ടി ബഷീർ അനുസമരിച്ചു.