- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആമി ഒരു മത പ്രശ്നമായി മാറാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബോളിവുഡ് താരം വിദ്യാ ബാലൻ ചിത്രത്തിൽ നിന്നും പിന്മാറിയത്; ആമി എന്ന കഥാപാത്രം സംഘപരിവാറിനേയും മുസ്ലിം ലീഗിനേയും ഒരു പോലെ ബാധിക്കും'; സെൻസർ നടപടി കഴിയുമ്പോഴേക്കും ആമി വിവാദങ്ങൾക്ക് തുടക്കമിടുമെന്ന് ലിബർട്ടി ബഷീർ
കണ്ണൂർ: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ സംവിധാനം ചെയ്യുന്ന സെൻട്രൽ പിക്ച്ചേഴ്സിന്റെ 'ആമി ' രണ്ടു വിഭാഗക്കാർ വിവാദമുന്നയിക്കുന്ന ആദ്യ ചലച്ചിത്രമായി മാറുമെന്ന് ലിബർട്ടി ബഷീർ. തലശ്ശേരിയിൽ ' മറുനാടൻ മലയാളിയോട് 'സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ ആമി എന്ന കഥാപാത്രം സംഘപരിവാറിനേയും മുസ്ലിം ലീഗിനേയും ഒരു പോലെ ബാധിക്കുന്നതാണെന്നാണ് സൂചന. ഈ ചലച്ചിത്രത്തിന്റെ സെൻസർ നടപടി കഴിയുമ്പോഴേക്കും വിവാദങ്ങൾക്ക് തുടക്കമിടുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ആമി ഒരു മത പ്രശ്നമായി മാറാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബോളിവുഡ് താരം വിദ്യാ ബാലൻ ഈ ചിത്രച്ചിത്രത്തിൽ നിന്നും പിന്മാറിയതെന്ന് ബഷീർ വ്യക്തമാക്കി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയിൽ മുസ്ലിം ലീഗ് നേതാവായ അബ്ദുൾ സമദ് സമദാനിയേയും മറ്റും പരാമർശിക്കുന്നുവെന്നാണ് സൂചന. അതുകൊണ്ടു തന്നെ ഇപ്പോൾ നടി വിദ്യാ ബാലനെ അപമാനിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വിവാദത്തേക്കാൾ ശക്തമായ എതിർപ്പ് ചിത്രം ക്ഷണിച്ചു വരുത്തിയേക്കും.
കണ്ണൂർ: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ സംവിധാനം ചെയ്യുന്ന സെൻട്രൽ പിക്ച്ചേഴ്സിന്റെ 'ആമി ' രണ്ടു വിഭാഗക്കാർ വിവാദമുന്നയിക്കുന്ന ആദ്യ ചലച്ചിത്രമായി മാറുമെന്ന് ലിബർട്ടി ബഷീർ. തലശ്ശേരിയിൽ ' മറുനാടൻ മലയാളിയോട് 'സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ ആമി എന്ന കഥാപാത്രം സംഘപരിവാറിനേയും മുസ്ലിം ലീഗിനേയും ഒരു പോലെ ബാധിക്കുന്നതാണെന്നാണ് സൂചന. ഈ ചലച്ചിത്രത്തിന്റെ സെൻസർ നടപടി കഴിയുമ്പോഴേക്കും വിവാദങ്ങൾക്ക് തുടക്കമിടുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ആമി ഒരു മത പ്രശ്നമായി മാറാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബോളിവുഡ് താരം വിദ്യാ ബാലൻ ഈ ചിത്രച്ചിത്രത്തിൽ നിന്നും പിന്മാറിയതെന്ന് ബഷീർ വ്യക്തമാക്കി.
എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയിൽ മുസ്ലിം ലീഗ് നേതാവായ അബ്ദുൾ സമദ് സമദാനിയേയും മറ്റും പരാമർശിക്കുന്നുവെന്നാണ് സൂചന. അതുകൊണ്ടു തന്നെ ഇപ്പോൾ നടി വിദ്യാ ബാലനെ അപമാനിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വിവാദത്തേക്കാൾ ശക്തമായ എതിർപ്പ് ചിത്രം ക്ഷണിച്ചു വരുത്തിയേക്കും. ആമിയെക്കുറിച്ചുള്ള വലിയ വിവാദങ്ങൾ ഇനി വരാനിരിക്കുന്നേയുള്ളൂ. ഇസ്ലാം മതം സ്വീകരിച്ച മാധവിക്കുട്ടി കമലാ സുരയ്യ ആയി പരിവർത്തനം ചെയ്തതുൾപ്പെടെയുള്ള കാര്യം ചിത്രത്തിൽ വരുന്നുണ്ട്. ഇത് സംഘപരിവാർ സംഘടനകളിൽ നിന്നും ശക്തമായ എതിർപ്പിന് കാരണമായേക്കും.