- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
350 പേരിൽ 320 പേരും മറുകണ്ടം ചാടി; ലിബർട്ടി ബഷീറിന് ചിത്രങ്ങൾ നൽകില്ലെന്ന നിലപാടിലുറച്ച് നിർമ്മാതാക്കളും വിതരണക്കാരും; ദിലീപിന്റെ സംഘടന മലയാള സിനിമയെ കൈപ്പിടിയിൽ ഒതുക്കുന്നത് ഇങ്ങനെ
കൊച്ചി: ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റുമായി രൂപവത്കരിച്ച ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ കൂടാരത്തിലേക്ക് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്നു. സമരത്തെത്തുടർന്ന് ലിബർട്ടി ബഷീർ ഉൾപ്പെടെ ഫെഡറേഷൻ ഭാരവാഹികളുടെ 25-ഓളം തിയേറ്ററുകൾക്ക് പുതിയ ചിത്രങ്ങൾ നൽകില്ലെന്ന് ദിലീപിന്റെ സംഘടന പറഞ്ഞിരുന്നു. ഇതിനെതിരെ ലിബർട്ടി ബഷീർ സർക്കാറിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ലിബർട്ടി ബഷീറിനൊപ്പമുണ്ടായിരുന്ന 320 തിയേറ്ററുകളും ദിലീപിന്റെ സംഘടനയിലെത്തി. ഇതോടെ വർഷങ്ങളായി മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ തീർത്തും ദുർബലമായി. അതിനിടെ ലിബർട്ടി ബഷീറിന്റെ തിയേറ്ററിനും അംഗത്വം നൽകാൻ ദിലീപ് തയ്യാറായാതായാണ് സൂചന. എന്നാൽ ലിബർട്ടി ബഷീറിനെ അടുപ്പിക്കാനാകരുതെന്ന് നിർമ്മാതാക്കളും വിതരണക്കാരും നിലപാട് എടുത്തു. സിനിമയിലെ എല്ലാ പ്രശ്‌നത്തിനും കാരണം ലിബർട്ടി ബഷീറാണ്. അതുകൊണ്ട് തന്നെ ലിബർട്ടി ബഷീർ അനുഭവിക്കട്ടേ എന്നാണ് ഇവരുടെ പക്ഷം. നിർമ്മാതാവ് സു
കൊച്ചി: ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റുമായി രൂപവത്കരിച്ച ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ കൂടാരത്തിലേക്ക് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്നു.
സമരത്തെത്തുടർന്ന് ലിബർട്ടി ബഷീർ ഉൾപ്പെടെ ഫെഡറേഷൻ ഭാരവാഹികളുടെ 25-ഓളം തിയേറ്ററുകൾക്ക് പുതിയ ചിത്രങ്ങൾ നൽകില്ലെന്ന് ദിലീപിന്റെ സംഘടന പറഞ്ഞിരുന്നു. ഇതിനെതിരെ ലിബർട്ടി ബഷീർ സർക്കാറിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ലിബർട്ടി ബഷീറിനൊപ്പമുണ്ടായിരുന്ന 320 തിയേറ്ററുകളും ദിലീപിന്റെ സംഘടനയിലെത്തി. ഇതോടെ വർഷങ്ങളായി മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ തീർത്തും ദുർബലമായി.
അതിനിടെ ലിബർട്ടി ബഷീറിന്റെ തിയേറ്ററിനും അംഗത്വം നൽകാൻ ദിലീപ് തയ്യാറായാതായാണ് സൂചന. എന്നാൽ ലിബർട്ടി ബഷീറിനെ അടുപ്പിക്കാനാകരുതെന്ന് നിർമ്മാതാക്കളും വിതരണക്കാരും നിലപാട് എടുത്തു. സിനിമയിലെ എല്ലാ പ്രശ്‌നത്തിനും കാരണം ലിബർട്ടി ബഷീറാണ്. അതുകൊണ്ട് തന്നെ ലിബർട്ടി ബഷീർ അനുഭവിക്കട്ടേ എന്നാണ് ഇവരുടെ പക്ഷം. നിർമ്മാതാവ് സുരേഷ് കുമാറാണ് ബഷീറിനെതിരെ അതി ശക്തമായ നിലപാട് എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ തിരുവനന്തപുരം-കൊച്ചി ലോബികൾ ഒരുമിച്ചുവെന്നതും ശ്രദ്ധേയമാണ്.
സിനിമാ സമരത്തിനു മുമ്പ് 350-ലേറെ തിയേറ്ററുകളും 150-ലേറെ അംഗങ്ങളുമുണ്ടായിരുന്നു എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ. സമരത്തിനു പിന്നാലെ പ്രസിഡന്റ് ലിബർട്ടി ബഷീർ വിളിച്ചുചേർത്ത യോഗത്തിൽ നൂറിലേറെ അംഗങ്ങൾ പങ്കെടുത്തിരുന്നു. പക്ഷേ, കഴിഞ്ഞയാഴ്ചയിലെ യോഗത്തിന് അമ്പതിൽ താഴെ അംഗങ്ങളേ എത്തിയുള്ളൂ.
അവരിൽ പകുതി പേരും കഴിഞ്ഞ ദിവസം ദിലീപിന്റെ കൂടാരത്തിലെത്തി. പുതിയ സംഘടനയുടെ ഭാഗമായാലേ പ്രധാന റിലീസുകൾ ലഭിക്കൂ എന്ന അവസ്ഥ വന്നതോടെയാണ് ഇത്. ഇതോടെ പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് പകരം താത്കാലിക സംവിധാനം വന്നെങ്കിലും സംഘടന ഏറെനാൾ മുന്നോട്ടു പോകില്ലെന്നാണ് സൂചന.
അതേസമയം ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്നും ഭരണസമിതിയുടെ കാലാവധി 31ന് തീരുന്നതിനാൽ ഉപദേശക സമിതി ഭരണച്ചുമതല ഏറ്റെടുത്തതാണെന്നുമാണ് ലിബർട്ടി ബഷീർ പറയുന്നത്.