- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തകർക്കാനുള്ള നീക്കങ്ങൾക്കു പിന്നിൽ ദിലീപ്; സംഘടനയുടെ നേതൃത്വത്തിലുള്ള തിയേറ്റർ സമരം പൊളിയുന്നു; ലിബർട്ടി ബഷീറിന്റെ ആരോപണം തിയേറ്റർ ഉടമകളുടെ പുതിയ സംഘടന ഉണ്ടാക്കാനുള്ള നീക്കത്തിനിടെ
കണ്ണൂർ: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തകർക്കാനുള്ള നീക്കങ്ങൾ നടൻ ദിലീപ് നടത്തുന്നതായി പ്രസിഡന്റ് ലിബർട്ടി ബഷീർ ആരോപിച്ചു. തിയറ്റർ ഉടമകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ റിലീസ് ചെയ്യാൻ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാൽ മറുഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിർമ്മാതാക്കളുടെ തിടുക്കമെന്നും ലിബർട്ടി ബഷീർ തലശേരിയിൽ പറഞ്ഞു. ഭൈരവ റീലീസ് ചെയ്ത ഫെഡറേഷനിലുള്ള 12 തീയറ്ററുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ലിബർട്ടി ബഷീർ അറിയിച്ചു. ഒരു മാസക്കാലമായി സിനിമ തിയറ്റർ ഉടമകൾ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന സമരം പൊളിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതതെന്നും ലബിർട്ടി ബഷീർ പറഞ്ഞു. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങൾ പുതിയ സംഘടന രൂപീകരിക്കാനും പുതിയ സിനിമകൾ നാളെ റിലീസ് ചെയ്യാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സിനിമാസാങ്കേതിക
കണ്ണൂർ: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തകർക്കാനുള്ള നീക്കങ്ങൾ നടൻ ദിലീപ് നടത്തുന്നതായി പ്രസിഡന്റ് ലിബർട്ടി ബഷീർ ആരോപിച്ചു. തിയറ്റർ ഉടമകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമ റിലീസ് ചെയ്യാൻ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാൽ മറുഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിർമ്മാതാക്കളുടെ തിടുക്കമെന്നും ലിബർട്ടി ബഷീർ തലശേരിയിൽ പറഞ്ഞു.
ഭൈരവ റീലീസ് ചെയ്ത ഫെഡറേഷനിലുള്ള 12 തീയറ്ററുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ലിബർട്ടി ബഷീർ അറിയിച്ചു. ഒരു മാസക്കാലമായി സിനിമ തിയറ്റർ ഉടമകൾ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന സമരം പൊളിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതതെന്നും ലബിർട്ടി ബഷീർ പറഞ്ഞു.
സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങൾ പുതിയ സംഘടന രൂപീകരിക്കാനും പുതിയ സിനിമകൾ നാളെ റിലീസ് ചെയ്യാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സിനിമാസാങ്കേതിക പ്രവർത്തകരുടെ കീഴിലുള്ള തിയറ്ററുകളും പുതിയ സംഘടനയിൽ ചേരും. താരങ്ങളും പ്രമുഖ നിർമ്മാതാക്കളും ഈ സംഘടനയിൽ അംഗമാകുമെന്നാണ് അറിയുന്നത്. റിലീസിങ് തിയറ്ററുകളുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിൽ ഉള്ളവരും ഇല്ലാത്തവരുമായ ആളുകളും പുതിയ സംഘടനയിൽ ഉണ്ടാകും.
സിനിമാ പ്രതിസന്ധി രൂക്ഷമായി തുടരവേ കടുത്ത നിലപാടുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ രംഗത്തെത്തിയിരുന്നു. 12 മുതൽ ഫെഡറേഷനു കീഴിലുള്ള എ ക്ലാസ് തിയറ്ററുകൾ അടച്ചിടാൻ ഫെഡറേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. പുതിയ സംഘടന വരുന്നതോടെ ഇതിൽ വലിയ പിളർപ്പ് ഉണ്ടാകുമെന്നാണ് അറിയുന്നത്.
ജോമോന്റെ സുവിശേഷം, ഫുക്രി, എസ്ര, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങൾക്കു ക്രിസ്മസ് റിലീസ് നഷ്ടപ്പെട്ടതു മൂലം മലയാള സിനിമയ്ക്കു സംഭവിച്ചതു വൻനഷ്ടമാണ്. വെള്ളിയാഴ്ച ഈ ചിത്രങ്ങൾ തിയറ്ററുകളിൽ റിലീസിനെത്തിക്കാനും പദ്ധതിയിടുന്നുണ്ട്.