- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈബ്രറികൾ നാടിന്റെ വെളിച്ചം: മാണി സി കാപ്പൻ
എലിക്കുളം: കൊറോണക്കാലത്തെ ഓണത്തിന് നവഭാരത് പബ്ലിക് ലൈബ്രറി പാമ്പൊലീയുടെ കൈത്താങ്ങ്. പാമ്പൊലീയും പരിസര പ്രദേശങ്ങളിലുമുള്ള 150 ഓളം കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അറിവിനൊപ്പം സമൂഹത്തിന് കൈത്താങ്ങ് നൽകിയ ലൈബ്രറി മാതൃകയാണെന്ന് എം എൽ എ പറഞ്ഞു. ലൈബ്രറികൾ നാടിന്റെ വെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈബ്രറി പ്രസിഡന്റ് എൻ ആർ ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുമംഗലാദേവി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാത്യൂസ് മാത്യു പെരുമനങ്ങാട്ട്, സിബി സ്റ്റീഫൻ ആയില്ലൂക്കുന്നേൽ, തോമസ് മാത്യു, വിനോദ് പി.ജി, ജോൺ കാഞ്ഞിരത്താങ്കുഴി എന്നിവർ സംസാരിച്ചു.
Next Story