എൽഐസി ഇനി തിങ്കൾ മുതൽ വെള്ളിവരെ; തൊഴിൽദിനം അഞ്ചായി കുറച്ചു; മാറ്റം നിലവിൽ വരിക മെയ് 10 മുതൽ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ആഴ്ചയിൽ തൊഴിൽദിനം അഞ്ചായി ചുരുക്കി എൽഐസി. മെയ് പത്തുമുതൽ ശനിയാഴ്ച തൊഴിൽ ദിവസമായിരിക്കില്ലെന്ന് എൽഐസി അറിയിച്ചു. 2021 ഏപ്രിൽ 15 ന് കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ച് നിലപാടെടുത്തത്. എൽഐസിയിലെ ജീവനക്കാർക്ക് ഞായർ ദിവസത്തിനൊപ്പം ഇനി മുതൽ ശനിയാഴ്ചയും അവധിയായിരിക്കുമെന്നായിരുന്നു വിജ്ഞാപനം.
ഉപഭോക്താക്കളുടെ മേൽ പെട്ടെന്ന് അടിച്ചേൽപ്പിച്ച തീരുമാനമാകാതിരിക്കാൻ, ഇത് നടപ്പാക്കുന്ന തീയതി നീട്ടുകയായിരുന്നു. എൽഐസിയുടെ എല്ലാ ഓഫീസുകളും ഇനി തിങ്കൾ മുതൽ വെള്ളി വരെ മാത്രമേ പ്രവർത്തിക്കൂ. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് പ്രവർത്തന സമയം.
Next Story