- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഗവൺമെന്റിന്റെ കൈവശമുള്ള ഒരു കമ്പനിയെ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുമ്പോൾ അവിടെ നടക്കുന്നത് വിറ്റുതുലക്കലല്ല; അതൊരു അസ്സറ്റ് മോണിറ്റൈസേഷൻ മാത്രമാകുന്നു; എൽഐസി 'വിറ്റുതുലക്കലും' എൻജിഒ ബുദ്ധിജീവികളും! ഹരിദാസൻ പി ബി എഴുതുന്നു
എൽ ഐ സി ഡിസിൻവെസ്റ്റ്‌മെന്റ് നെ അല്ലെങ്കിൽ എൽഐസി മോണിറ്റൈസേഷനെ 'വിറ്റു തുലക്കൽ' എന്ന ചാപ്പയിട്ട് NGO ബുദ്ധിജീവികൾ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് വിശദീകരിക്കാനാണ് ഈ കുറിപ്പ്. NGO ബുദ്ധിജീവികളിൽ നിലനിക്കുന്ന ചില സാമ്പത്തിക അന്ധവിശ്വാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുക്കുക എന്ന ധാർഷ്ട്യം കൂടി ഈ കുറിപ്പിൽ ചെയ്യാനുദ്ദേശിക്കുന്നു. നമുക്കവരെ അപ്‌ഡേറ്റ് ചെയ്തുകൊടുക്കാം. അവരിൽ പലരും കേരള പൊതുസമൂഹം എത്തിനിൽക്കുന്ന ഇക്കണോമി വളർച്ചക്കൊപ്പം എത്താത്ത പിന്നറ്റക്കാരാണ്. Let us help them update.
യുവാക്കളെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നു എന്നത് വെറുതെ പറഞ്ഞതല്ല. തെളിവുവേണോ. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ നിങ്ങളൊരു പ്രഭാഷണം കെട്ടുകാണും ''ആ ജിഡിപി ഇല്ലേ, പെർക്യാപിറ്റ വരുമാനം, അതിൽ നിങ്ങളും ഞാനുമൊന്നുമില്ല കേട്ടോ. ഹരിക്കാൻ മാത്രമേ അതിൽ നമ്മളെ കൂട്ടൂ.' ഈ പറച്ചിൽ, പ്രസംഗം, വെറും ഒരു കുപ്പുവച്ചൻ പറച്ചിലായി മാത്രമെ യുവാക്കളെ നിങ്ങൾ കേൾക്കാവൂ. ഒന്നുകിൽ ഇതിന്റെയൊക്കെ ഡിമെൻഷൻ മനസ്സിലാക്കാത്തവരുടെ Cynicism, അല്ലെങ്കിൽ വസ്തുതകളെ മനസ്സിലാക്കാത്തവരുടെ ജിബ്ബറീഷ്. ജിഡിപി ഒരു ടൂൾ ആകുന്നു. പല ടൂളുകളിൽ ഒന്ന്. കോടിക്കണക്കിന് വരുന്ന ജനതതിയുടെ, സ്വന്തം പൗരന്മാരുടെ, ജീവിത അവസ്ഥ കണക്കാക്കാൻ ഉപയോഗിക്കുന്ന, ഉണ്ടാക്കിയെടുത്ത, പല ടൂളുകളിൽ, കറ കുറഞ്ഞ ഒരു ടൂൾ മാത്രമാണ് GDP. രാജ്യം മുഴുവൻ പല സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കുന്നു. സാമ്പത്തിക ആസൂത്രകർക്ക് ഇതിന്റെയൊക്കെ തോത് എങ്ങനെ അറിയാം. അറിയാതെ പുതിയ നയപരിപാടികൾ ആസൂത്രണം ചെയ്യുന്നതെങ്ങനെ ഏതു മേഖലയിൽ. ഇതിനൊക്കെയാണ് ജിഡിപി മുതലായ ടൂളുകൾ ഉപയോഗിക്കുന്നത്. ഇത്തരം ടൂളുകൾ ഇല്ലെങ്കിൽ ഒരു സർക്കാരിന് പ്ലാനിങ് നടത്താനാവില്ല . ഇരുട്ടിൽ തപ്പുന്നതിന് തുല്യമാണത്. ഷെയർ മാർക്കറ്റ് സൂചിക വെച്ചിട്ടല്ല ജിഡിപി കണക്കാക്കുന്നത്.
സോഷ്യൽ മീഡിയയിൽ കേൾക്കാനിടയായ യുവാക്കളെ, സാധാരണക്കാരെ, തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഇറക്കിയ വേറൊരു ദുരുപദിഷ്ട ബോധനമാണ് അംബാനിയുടെ വരുമാനം. അംബാനിയുടെ വരുമാനം 50 ബില്ല്യൺ ഡോളർ കടന്നു. അത് ദിവസേന കൂടുന്നു. സാധാരണക്കാരന്റേത് താഴോട്ട്. ഫോബ്സ് മാഗസിനിൽ കാണുന്ന ഷെയർ മാർക്കറ്റ് അടിസ്ഥാനപ്പെടുത്തി കണക്കുകൂട്ടിയ ആസ്തിയെ അംബാനിയുടെ വാർഷിക വരുമാനം കൂടി എന്ന നിലക്കാണ് അവതരണം. ഷെയർ മാർക്കറ്റിലെ വില കൂടുന്നത് വാർഷിക വരുമാനം കൂടുന്നതുപോലെ സംസാരിക്കുന്നത് ദുരുപദിഷ്ടമാണ്. കൂട്ടിക്കലർത്തി സംസാരിക്കുന്നത് യുവാക്കളെ തെറ്റിദ്ധരിപ്പിക്കലാണ്. കമ്മ്യൂണിസ്റ്റുകാരാണെങ്കിൽ ഷെയർ മാർക്കറ്റ് ഒരു Fictitious Capital ആണെന്നാണ് അവരുടെ നിലപാട്. ആ Fictitious Capital , സാങ്കൽപ്പിക മൂലധനത്തെ ആണ് വരുമാനം കൂടി എന്ന നിലക്ക് അവതരിപ്പിക്കുന്നത്. A double duplicity.
LIC disinvestment ന് എതിരെ സർക്കുലേറ്റ് ചെയ്യപ്പെടുന്ന ഒരു പ്രചാരണം വായിക്കുക. 'IPO എന്ന കമ്പോള കേന്ദ്രീകൃത ചൂതാട്ട ഘടകം LIC യിലേക്ക് ' . എൽഐസി ഡിസൈൻവെസ്റ്റ്‌മെന്റിന് എതിരെ ആശയങ്ങൾ അവതരിപ്പിക്കാം. സമൂർത്തമായ ആശയങ്ങൾ. പക്ഷെ ഇത് കുപ്പുവച്ചൻ കാലത്തെ പൊട്ടത്തരങ്ങളാണ്. എനിക്കിവിടെ പറയാനുള്ളത് പ്രിയ NGO ബുദ്ധിജീവികളേ 'ടാറ്റ ബിർള മൂർദാബാദ്' എന്നൊക്കെയുള്ള മാനസികാവസ്ഥയിൽ നിന്ന് മലയാളി യുവാക്കൾ ഒരുപാട് വളർന്നിരിക്കുന്നു. ലക്ഷകണക്കിന് മലയാളി യുവാക്കൾ ഇക്കാലത്ത് ഷെയർ മാർകെറ്റിൽ നിക്ഷേപം നടത്തുന്നവരാണ്. ഷെയർ മാർക്കറ്റ് വിഷയം കൈകാര്യം ചെയ്യുന്ന മലയാളം യൂട്യൂബ് വീഡിയോകൾ 2 മില്ല്യൺ വ്യൂവര്ഷിപ്പ് കടക്കുന്നവയാണ്. ക്‌ളബ് ഹൗസ് മുതലായ സോഷ്യൽ മീഡിയയിലും യുവാക്കൾ വളരെ ആക്റ്റീവ് ആണ്. ക്യാപിറ്റൽ മാർക്കറ്റിനെ കുറിച്ച് അവർ നിരന്തരം ചർച്ചചെയ്യുന്നു. 'IPO എന്ന കമ്പോള കേന്ദ്രീകൃത ചൂതാട്ടo' എന്നൊക്കെ എഴുതിയാൽ നിങ്ങളുടെ ഇത്തരം വരികൾ അവരിൽ പുച്ഛം കലർന്ന ചിരിയുണ്ടാക്കും. നിങ്ങൾ അവരുടെ മനസ്സിൽ കൊച്ചാവുകയാണ്(dwarf). Please grow-up, update.
ഇനി നമുക്ക് LIC ഡിസിൻവെസ്റ്റ്‌മെന്റ് ലേക്ക് വരാം. ഗവെർമെന്റ് കൈവശമുള്ള ഒരു കമ്പനിയെ ഷെയർ മാർക്കറ്റി ൽ ലിസ്റ്റ് ചെയ്യുമ്പോൾ അവിടെ നടക്കുന്നത് വിറ്റുതുലക്കലല്ല. അതൊരു അസ്സറ്റ് മോണിറ്റൈസേഷൻ മാത്രമാകുന്നു. അതായത് കാപിറ്റൽ മാർക്കറ്റ് എന്ന മാനവരാശി ഉരുത്തിരിയിച്ചെടുത്തുവെച്ചിരിക്കുന്ന മൂലധന കലവറയുടെ ഉപയോഗപ്പെടുത്തൽ . കൈവശാവകാശമുള്ള ഒരു കമ്പനിയുടെ നിയന്ത്രണം വിട്ടുകൊടുക്കാതെ അതുപയോഗിച്ച് പണം സ്വരൂപിക്കുന്ന സാമർത്ഥ്യം. അതാണ് നടക്കുന്നത്. ലോക ക്യാപിറ്റൽ മാർക്കറ്റുകളെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടാണ് കിടക്കുന്നത്. അവിടെ ധാരാളം ഫണ്ടുകൾ ലഭ്യമാണ്. ചില നിയതമായ മാർക്കറ്റ് നിബന്ധനകൾ പാലിക്കാമെങ്കിൽ ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം തരാമെന്നുള്ള ഉറപ്പിന്മേൽ അനിതരസാധാരണമായ സമ്പത്ത് സ്വരൂപിച്ചെടുക്കാൻ അവസരം തരുന്ന ഒരിടം. താങ്ക്‌സ് ടു മൈക്രോപ്രൊസസ്സർസ് ആൻഡ് കംപ്യൂട്ടർസ് ഈ ലോക മാർകെറ്റിൽ നിലനിൽക്കുന്ന മൂലധനത്തെ, നിങ്ങൾ ധനശാസ്ത്രത്തിലും മാനേജീരിയൽ കഴിവിലും മിടുക്കനാണെങ്കിൽ, ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാൻ കഴിയും. ആ ഉപയോഗപ്പെടുത്തലിന്റെ പേരാണ് മാർക്കെറ്റ് ലിസ്റ്റിങ്, മോണിറ്റൈസേഷൻ. അത്തരം ഫണ്ട് സ്വരൂപണം നിങ്ങളെ കടമെടുപ്പിൽ നിന്ന് അതായത് നമ്മുടെ ജനിക്കാൻ പോകുന്ന കുട്ടികളുടെ തലയിൽ കയറ്റിവെക്കുന്ന ഭാരങ്ങൾ ഒഴിവാക്കാൻ കഴിയുന്നു. പലിശ കൊടുക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ചും കോവിഡ് പാൻഡെമിക് പോലുള്ള അവസരങ്ങളിൽ, അല്ലെങ്കിൽ രാജ്യം വികസനത്തിന് ആവശ്യമായ ഫണ്ടുകൾ തേടിനടക്കുമ്പോൾ, CAPEX വളരെ ആവശ്യം വരുമ്പോൾ, സക്കാരുകളുടെ വരുമാനം കുറഞ്ഞു കുറഞ്ഞു വരികയും സർക്കാർ ചെലവ് അനിയന്ത്രിതമായി മുന്നോട്ടുപോകുകയും ചെയ്യുമ്പോൾ സർക്കാർ കൈവശമിരിക്കുന്ന അസ്സറ്റുകൾ ഉപയോഗപ്പെടുത്തുന്ന സാമ്പത്തിക മിടുക്കിന്റെ പേരാണ് monetization അല്ലെങ്കിൽ ഡിസിൻവെസ്റ്റ്‌മെന്റ്. അതൊക്കെ കടമായി എടുത്ത് ( fiscal deficit ), അടുത്ത തലമുറയിലേക്ക് ആ ഭാരം ഉണ്ടാക്കുന്നത് നമ്മൾ വരും തലമുറയോട് ചെയ്യുന്ന അനീതിയാകുന്നു. മോണിറ്റൈസേഷൻ നടത്തുമ്പോഴ് ഉണ്ടാകുന്ന വിഭവ ലഭ്യതയുടെ ഡിമെൻഷനിലേക്ക്, തോതിലേക്ക് വഴിയേ വരാം.
ഇത്തരം മോണിറ്റൈസേഷൻ കൊണ്ടുള്ള ദൂഷ്യമെന്താണ്. ദോഷവശങ്ങൾ പൂജ്യം. ഗുണവശങ്ങൾ അനേകം. ഒരു കമ്പനി, എൽഐസി ആവട്ടെ വേറൊരു പൊതു മേഖല സ്ഥാപനമാകട്ടെ, സ്റ്റോക്ക് മാർകെറ്റിൽ ലിസ്റ്റ് ചെയ്യപെടുന്നതോടുകൂടി അതിവിപുലമായ വിവര വിശ്ലേഷണത്തിന് ആ കമ്പനി വിധേയമാകേണ്ടിവരും. അതിലെ സാ മട്ടിൽ കാര്യങ്ങൾ നടത്തികൊണ്ടുപോകുന്ന ഉദ്യോഗസ്ഥ മേലാളന്മാർക്ക് ഉണർന്നെഴുന്നേറ്റ് നിരന്തരമായ ചോദ്യങ്ങൾക്ക് നിന്നുകൊടുക്കേണ്ടിവരും. പുതിയ പോളിസികളെത്ര പോളിസികൾ നേടാൻ വ ന്ന ചിലവുകളെത്ര അത് ലോക ആവരേജുകളുമായി എന്തുകൊണ്ടിത്ര കൂടുതൽ അല്ലെങ്കിൽ കുറവ് മുതലായ വിശ്ലേഷണങ്ങൾ, നിരന്തരം വിലയിരുത്തപെടുന്ന വിശ്ലേഷണങ്ങൾ, നൽകേണ്ടിവരും. കമ്പനി ലിസ്റ്റ് ചെയ്യപ്പെടണമെങ്കിൽ തന്നെ പല ഏജൻസികളുടെ SEBI , മർച്ചന്റ് ബാങ്കേഴ്‌സ് , Department of Investment and Public Asset Management (DIPAM), എന്നിവരുടെ ഗഹനമായ വിലയിരുത്തലുകൾക്ക് വിധേയരാക്കപ്പെടുന്നു. Draft Red Herring Prospectus (DRHP) പൊതുജനസമക്ഷം വെക്കണം. Actuarial services നടത്തുന്നവരെ തിരഞ്ഞെടുത്ത് കമ്പനിയെ അടിമുടി വിലയിരുത്തപ്പെടണം ( Actuary - LIC യുടെ കാര്യത്തിൽ M/s Milliman Advisors LLP). എന്നിങ്ങനെ പല ഏജൻസികൾ, ഡൽഹിയിലെ മാൻഡറിൻസ് മാത്രം പോരാ, കമ്പനിയെ വിലയിരുത്തുന്നു. ഇപ്പോൾ എല്ലാവരും എൽഐസിയെ കുറിച്ച് പറയുന്ന നാടൻ പറച്ചി ലുകൾ മതിയാകില്ല. വെറും 5 കോടി മുടക്കുമുതലിൽ തുടങ്ങിയ കമ്പനി, 100000 ജോലിക്കാറുള്ള 13.5 ലക്ഷം ഏജന്റ് മാരുള്ള 31 ലക്ഷം കോടി ആസ്തിയുള്ള , 66 ശതമാനം മാർക്കറ്റ് ഷെയറുള്ള, എന്നിങ്ങനെയുള്ള അറിഞ്ഞ കാര്യങ്ങളുടെ പൊതു പറച്ചിലുകളൊന്നും ആധുനിക ക്യാപിറ്റൽ മാർക്കറ്റ് വിലയിരുത്തലുകൾക്ക് പോരാ. ഈ പറച്ചിലുകളൊക്കെ LIC വലിയൊരു ആനയാണ് അത് നമ്മുടെ ആനയാണ് എന്നൊക്കെയുള്ള എമോഷണൽ പറച്ചിലുകളാണ്. ആ ആനയെ ഉറക്കമെഴുന്നേല്പിച്ചു് പട്ടം കെട്ടി നിർത്തിയാൽ എന്താണതിന്റെ തലയെടുപ്പ് മതിപ്പ് വിലയിരുത്തപെടേണ്ടിയിരിക്കുന്നു Assessment of the embedded value). പ്രത്യേകിച്ചും രാജ്യത്തിന്റെ നാനാനാഭാഗങ്ങളിൽ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ഉറങ്ങിക്കിടക്കുന്ന ഒരുപാട് ആസ്തികൾ എൽഐസി ക്കുണ്ട്. LIC യുടെ ആസ്തിപട്ടിക പുതുക്കി എഴുതേണ്ടിവരും. എല്ലാ ഫണ്ടമെന്റലുകളും ലോക ബെഞ്ച് മാർക്കുകൾക്കനുസൃതമായി വിലയിരുത്തപ്പെടണം. ഞങ്ങളുടെ ഉപ്പൂപ്പാന്റെത് ഇമ്മിണി വലിയൊരു ആനയാണെന്ന മട്ടിലുള്ള പറച്ചിലുകളൊന്നും ആധുനിക ക്യാപിറ്റലിസത്തിൽ മതിയാകില്ല. എല്ലാം അനിതരസാധാരണമായ നിയന്ത്രണങ്ങൾക്കും നിരീക്ഷണങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി നടക്കപെടുന്ന സിസ്റ്റം ആകുന്നു ആധുനിക ക്യാപിറ്റൽ മാർക്കറ്റ്.
എൽ ഐ സി പ്രൈവറ്റിസ് ചെയ്യപ്പെടുന്നു എന്ന തരത്തിലുള്ള പറച്ചിലുകൾ അടിസ്ഥാന രഹിതമാണ്. ഉദ്ദേശിക്കപ്പെടുന്ന ഓഹരി വിപണത്തിനുശേഷവും എല്ലാ ഉടമസ്ഥാവകാശങ്ങളും ഗവെർമെന്റ് ഓഫ് ഇന്ത്യയുടെ കൈവശം തന്നെ ആയിരിക്കും. ഉദാഹരണമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ആരെങ്കിലും പ്രൈവറ്റ് ബാങ്ക് എന്ന് പറയാറുണ്ടോ. സാധാരണക്കാർ വരെ അതൊരു പൊതുമേഖലാ ബാങ്ക് ആണന്നല്ലേ പറയാറുള്ളത്. എന്നാൽ എസ്‌ബിഐ യുടെ 56.92% ഷെയറുകൾ മാത്രമേ സർക്കാരിന്റെ കൈവശം ഉള്ളു എന്നറിയുക. അതുകൊണ്ട് എസ്‌ബിഐ പ്രൈവറ്റ് ആയോ. ഇനി വേറൊരു ഉദാഹരണം. ടാറ്റ സ്റ്റീൽ നെ എല്ലാവരും ടാറ്റയുടെ കമ്പനി എന്നല്ലേ വിവക്ഷിക്കാറുള്ളത്. ടാറ്റ ഹൗസ് ആണ് ആ കമ്പനിയെ മാനേജ് ചെയ്യുന്നത്. എന്നാൽ ടാറ്റ ഹൗസ്ന്റെ കൈവശം ടാറ്റ സ്റ്റീൽ ന്റെ 34 ശതമാനം ഷെയറുകൾ മാത്രമേ ഉള്ളു എന്നറിയുക. അപ്പോൾ എൽഐസി യുടെ 5 ശതമാനം ഷെയറുകൾ മാർകെറ്റിൽ ഇറക്കിയാൽ അതൊരു പ്രൈവറ്റ് കമ്പനി ആകുമോ. ബാക്കി 95 ശതമാനം ഷെയറുകളും ഗവെർന്മെന്റ് കൈവശം തന്നെ ആയിരിക്കും. ഈ 5 ശതമാനം ഷെയറുകൾ മാർകെറ്റിൽ ഇറക്കുമ്പോഴേക്കും സർക്കാരിന്റെ ഖജാനാവിലേക്ക് 65000 കോടി രൂപ ഒഴുകും. അത്രയും തുകക്കുള്ള ടാക്സുകൾ കൂട്ടാതെ കഴിയും. അല്ലെങ്കിൽ അത്രയും തുക നോട്ടടിച്ചാലുണ്ടാകുന്ന നാണയപ്പെരുപ്പം ഇല്ലാതാകുന്നു.
ഇനി എൽഐസി ഓഹരിവില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ എക്കണോമിക് ഡൈമെൻഷനുകൾ, സാമ്പത്തിക വിപുലത, കുറച്ചുകൂടി വിശദമായി ചർച്ചചെയ്യാം. എൽഐസി യുടെ embedded value 5.4 ലക്ഷം കോടിയാണെന്നാണ് പുതിയ വിലയിരുത്തൽ. (ഇതിന് മലയാളം തരാൻ കഴിയില്ല, എൽഐസി എന്ന കമ്പനിയുടെ 'വില' എന്ന് പറയാമെന്ന് തൊന്നുന്നു. Net asset value (NAV) of the firm's capital and surplus ) . മുകളിൽ പറഞ്ഞ M/s Milliman Advisors LLP എന്ന Actuary ആണ് ഇത് വിലയിരുത്തിയിരിക്കുന്നത്. (Actuary:.. ഇങ്ങനെയുള്ള ഇൻഷുറൻസ് കമ്പനികളെയും പ്രൊഡക്ടുകളെയും വിലയിരുത്തുന്ന വിദഗ്ദ്ധർ) ഇതുവരെ എൽഐസി എന്ന കമ്പനിയുടെ യുടെ വില 95,605 കോടി ആയിട്ടാണ് എൽഐസി യുടെ പുസ്തകത്തിൽ കിടന്നിരുന്നത്. (The IEV figure has jumped more than five-and-a-half times to approximately Rs 5.4 lakh crore on September 30, 2021 from just Rs 95,605 crore as on March 31, 2021. This value was calculated by independent actuary Milliman Advisors, as per a mandate of the regulator, the Insurance Regulatory and Development Authority of India, which requires all life insurance companies heading for an IPO to furnish an IEV report by an independent actuary.. The Hindu 17/02/2022... IEV എന്നാൽ Indian Embedded Value ). ഇതാണ് മാർക്കറ്റിലേക്ക് വരുന്നതോടുകൂടി കമ്പനിയെ അനിതരസാധാരണമായ വിശ്ലേഷണങ്ങൾക്ക് വിധേയമാക്കുന്നു എന്നു മുകളിൽ പറഞ്ഞത് . നമ്മുടെ ആനയെ പട്ടം കെട്ടി എഴുന്നേൽപ്പിച്ചു നിർത്തുന്നു. വില 5.4 ലക്ഷം കോടി. ഈ വില യെ ആധാരമാക്കിയാണ് എൽഐസി യുടെ ഓഹരി ഏതു വിലക്ക് മാർകെറ്റിൽ വിൽക്കണമെന്ന് തീരുമാനിക്കുന്നത്.
എൽഐസി യുടെ ഓഹരി മാർകെറ്റിൽ ലിസ്റ്റ് ചെയ്തു കഴിയുമ്പോൾ, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 12,00,000 കോടിക്കും 15 ലക്ഷം കോടിക്കും ഇടയിലായിരിക്കും. ഇപ്പോൾ ഉദ്ദേശിക്കുന്നത് എൽഐസിയുടെ 5 ശതമാനം ഓഹരി മാർ ക്കെറ്റിൽ ഇറക്കാനാണ്. 5ശതമാനം ഓഹരി വിൽക്കുമ്പോഴാണ് സർക്കാർ ഖജാനാവിലേക്ക് 65000 കോടി രൂപ വരുന്നത്, സർക്കാരിന് ഇനിയൊരു 44 ശതമാനം ഷെയർ വിൽ ക്കാനുണ്ട്. ഇനിയൊരു 44 ശതമാനം ഷെയർ വിറ്റാലും 51 ശതമാനം ഓഹരി സർക്കാർ നിയന്ത്രണത്തിലായിരിക്കും. എൽഐസി സർക്കാർ നിയന്ത്രണമുള്ള ഒരു പൊതുമേഖല സ്ഥാപനമായിരിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദാഹരണമെടുക്കുക. എന്നുവച്ചാൽ അതിന്റെ പ്രായാഗികാർത്ഥം ഗവണ്മെന്റ് ഓഫ് ഇന്ത്യക്ക് പൊട്ടൻഷ്യലായി 12 ലക്ഷം കോടി യുടെ 44 ശതമാനമായ ഏകദേശം 5 ലക്ഷം കോടി രൂപ കൂടി ആവശ്യം വരുമ്പോൾ ഇനിയും ഉപയോഗപ്പെടുത്താം എന്നുകൂടി അർഥം. ആവശ്യത്തിന് അവിടെ ലഭ്യമാണ് എന്നർത്ഥം. എൽഐസിയുടെ ഓഹരികൾ 6325 മില്ല്യൺ ഓഹരികളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. ഇപ്പോൾ അതിലെ 5 ശതമാനം, 316 മില്ല്യൺ, ഓഹരികളാണ് മാർ ക്കെറ്റിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്. ഒരു ഓഹരി എന്തുവിലേക്ക് വിൽക്കാൻ ഉദ്ദേശിക്കുന്നു എന്നത് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. അത് വന്ന ശേഷം ഈ തുകയുടെ കൃത്യമായ കണക്കിലുള്ള തുകകൾ ഇവിടെ കൊടുക്കാനൊക്കും. ഇതൊക്കെ മലർകുടം കണക്കുകളല്ല. തൊട്ടെണ്ണാവുന്ന തുകകളാണ്. ക്യാപിറ്റലിസം മനസ്സിലാക്കുക.
ഷെയർ മാർക്കറ്റ് Fictitious capital അല്ല. നോളഡ്ജ് ഉള്ളവർക്ക് വിശ്വാസ്യത പാലിക്കാമെങ്കിൽ ഉപയോഗപ്പെടുത്താവുന്ന ഉപയോഗപെടുത്തികൊണ്ടിരിക്കുന്ന വികസനത്തിന്റെ കണക്കുകളാണ്. നമ്മളിവിടെ അടിവരയിട്ടു മനസ്സിലാക്കേണ്ട വേറൊരു കാര്യമെന്തെന്നാൽ എൽഐസി യിൽ നിന്നും ഒരു രൂപ പോലും ഗവണ്മെന്റ് എടുക്കുന്നില്ല എന്നതാണ്. ഗവണ്മെന്റ് കൈവശമുള്ള അംശ ഓഹരിക്കുള്ള ഡിവിഡൻഡ് ലാഭവിഹിതം ഒഴികെ എൽഐസി യിൽ നിന്നും ഒരു രൂപ പോലും സർക്കാർ വലിച്ചെടുക്കുന്നില്ല. എൽഐസിയുടെ AUM 39 ലക്ഷം കോടി ആകുന്നു. (Asset Under Management, മലയാളത്തിൽ പറഞ്ഞാൽ എൽഐസി കൈകാര്യം ചെയ്യുന്ന ആസ്തി, പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന പ്രീമിയം, എൽഐസി നടത്തുന്ന മറ്റു മാർക്കറ്റ് ഫിനാൻഷ്യൽ പ്രോഡക്ട് എല്ലാം ചേർത്ത് എൽഐസി കൈകാര്യം ചെയ്യുന്ന തുകയാണ് AUM ) . ഈ തുകകളിലെവിടെയും സർക്കാർ തൊടുന്നില്ല. 5 ശതമാനം ഓഹരി വിൽക്കുമ്പോൾ കിട്ടുന്ന തുക എൽഐസിയിൽ കൂടി അല്ല റൂട്ട് ചെയ്യപ്പെടുന്നത്. അത് കൈകാര്യം ചെയ്യുന്നതിന് ഗവണ്മെന്റ് 10 ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളെ ഏൽപ്പിച്ചിട്ടുണ്ട്. ഉദാഹരണം Kotak Investment Banking, SBI securities, ICICI securities , BofA ബാങ്ക് ഓഫ് അമേരിക്ക, Nomura , Citi Bank, എന്നിങ്ങനെ. ഗവണ്മെന്റ് ഈ മാനം മുട്ടുന്ന തുക മുഴുവൻ എടുക്കുന്നത് ഷെയർ മാർക്കെറ്റിൽ നിന്നാണ്. ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയിലെ ലഭ്യത ഉപയോഗപ്പെടുത്തൽ. ഫിസ്‌കൽ ഡെഫിസിറ്റ് എന്ന ഓമനപ്പേരിൽ നോട്ടടിച്ചു് നാണയപ്പെരുപ്പത്തിലേക്ക് ഒരു ജനതയെ തള്ളിവിടാതെ നടത്തുന്ന ഉപയോഗപ്പെടുത്തൽ. ഇതിനെയൊക്കെ എതിർക്കുന്നത് ഒരു പഴയ മൈൻഡ് സെറ്റ് മാത്രമാണ്.
മാത്രമല്ല ഇൻഷുറൻസ് മേഖലയെ നിയന്ത്രിക്കുന്നത് മാർക്കറ്റ് റെഗുലേറ്റർ ആയ, ക്വാസി ഗവണ്മെന്റ് റെഗുലേറ്റർ ആയ, IRDA ആകുന്നു. ഒരു ഇൻഷുറൻസ് കമ്പനി ലാഭത്തിന്റെ ഇത്ര വിഹിതം മാത്രമേ ഓഹരി ഉടമകൾക്ക് വിതരണം ചെയ്യാവൂ എന്ന് തുടങ്ങിയ വേറെയും പലതരം നിബന്ധനകൾ മാർക്കെറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ഓഹരികൾ പൊതുജന കൈവശം ആണെന്നത് 'കുത്തക മുതലാളിത്തത്തിന്റെ' കൈവശമായി കാണുന്നത് ഒരു പഴഞ്ചൻ മൈൻഡ് സെറ്റ് ആകുന്നു. ആധുനിക ക്യാപിറ്റലിസത്തിന്റെ ഘടനാ സവിശേഷതകൾ, കോംപ്ലക്‌സിറ്റി മനസ്സിലാക്കുക. പല പൗരന്മാരും ഉടമകളായിമാറുന്നു എന്നാണു കാണേണ്ടത്. അതുകൊണ്ട് എല്ലാം മുതാലാളികൾക്ക് തുറന്നു കൊടുക്കുന്നു എന്നുപറയുന്നത് യുവാക്കളെ ദുരുപദിഷ്ടമാ യി തെറ്റിദ്ധരിപ്പിക്കലാണ്.
ഇതിനുപുറമെ പല പാർശ്വ ഗുണങ്ങളും ഇങ്ങനെയുള്ള ഡിസിൻവെസ്റ്റ്‌മെന്റ് നടത്തുമ്പോൾ രാജ്യത്തുണ്ടാകുന്നു. പുതിയതായി ഒരുപാട് പേർ ഓഹരി വിപണിയിലേക്ക്, പുതിയ മ്യൂച്ചൽ ഫണ്ട് കളിലൂടെയും മറ്റും വരുന്നു. കേരളത്തിലെ പോലെ നിക്ഷേപ സാധ്യതകളറിയാതെ ഭൂമി വാങ്ങിക്കുക എന്ന കലാപരിപാടി മാത്രം ചെയ്യുന്ന നിക്ഷേപകർക്ക് അതിൽ പലരും ഈ മേഖലയിലേക്കും നിക്ഷേപകരായി മാറുന്നത് നല്ലൊരു മാറ്റമായിരിക്കും. ഇനിയൊന്നാണ് എൽഐസിയുടെ man power Talent pool വർദ്ധന. മത്സരം മുറുകുന്നതോടുകൂടി പഴയ പടി കാര്യങ്ങൾ നടത്തികൊണ്ടുപോകാനാവില്ല. ഇന്ത്യയിലെ പബ്ലിക് സെക്ടർ ബാങ്കുകളിൽ സംഭവിച്ചതുപോലെ ഒരു വലിയ നിര ടാലന്റ് നിര ഇൻഷുറൻസ് മേഖലയിലും ഉണ്ടായിവരും. രാജ്യത്തിന്റെ ഇക്കണോമി പുതിയ പുതിയ മാറ്റങ്ങളിലൂടെ വലിപ്പം വെച്ച് വരുമ്പോൾ ഇത് ഞങ്ങളുടെ 1956 ൽ തുടങ്ങിയ വെറും 5 കോടി മുതൽ മുടക്കിൽ തുടങ്ങിയ പഴയ മുത്ത് സുന്ദരി കുട്ടി ആണ് മട്ടിലുള്ള അതിഭാവുക സെന്റിമെന്റൽ വികാരത്തിനൊന്നും ആധുനിക മത്സരാധിഷ്ഠിത ലോകത്ത് വലിയ സ്ഥാനമില്ല. പബ്ലിക് സെക്ടർ എന്ന ഹോളി കൗ ഇങ്ങനെ തുടർന്ന് പോകണം എന്നതിൽ വലിയ പാവനതയൊന്നും ഇല്ല. സർക്കാരുകൾ പുതിയ പുതിയ കമ്പനികൾ തുടങ്ങട്ടെ ലാഭം കിട്ടുമ്പോൾ അല്ലെങ്കിൽ നഷ്ടത്തിലാകുമ്പോൾ വിൽക്കട്ടെ. എല്ലാം വിറ്റു തുലക്കുന്നു എന്ന NGO മെന്റാലിറ്റി വലതു പക്ഷ പിന്തിരിപ്പൻ ചിന്തയാണ്.